കേക്കുകൾ പലതരം

ബേക്കറികളില്‍ കാണുന്ന മനംമയക്കുന്ന കേക്കുകള്‍ ആഘോഷ വേളകള്‍ക്ക് കൊഴുപ്പേകാന്‍ വീട്ടിലുണ്ടാക്കിയാലോ. എങ്കില്‍ അതിന് രുചിയും ഗുണവും കൂടും. ഇതാ അത്തരം ചില കേക്കുകള്‍...

ഫ്രൂട്ട് കേക്ക്

ചേരുവകൾ:

  1. വെണ്ണ -125 ഗ്രാം
  2. പഞ്ചസാര പൊടിച്ചത് - 125 ഗ്രാം
  3. മുട്ട -മൂന്ന്
  4. മൈദ -125 ഗ്രാം
  5. ബേക്കിങ് പൗഡര്‍ -1 ചെറിയ സ്പൂണ്‍
  6. ഉപ്പ് -കാല്‍ ചെറിയ സ്പൂണ്‍
  7. ഡാര്‍ക്ക് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് -കാല്‍ കപ്പ്
  8. പാല്‍ -3 വലിയ സ്പൂണ്‍
  9. മിക്സ്ഡ് ഫ്രൂട്ട് ജാം -2 വലിയ സ്പൂണ്‍
  10. അണ്ടിപ്പരിപ്പ്, ചെറി, കിസ്മിസ്, ഈത്തപ്പഴം ഇവ ചെറുതായി അരിഞ്ഞത് -1 കപ്പ്
  11. വാനില എസന്‍സ് -1 ചെറിയ സ്പൂണ്‍

തയാറാക്കേണ്ടവിധം:
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. വെണ്ണയും പഞ്ചസാരയും അടിച്ചു മയപ്പെടുത്തുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് അടിക്കുക. അഞ്ചാമത്തെ ചേരുവ ചെറുചൂടില്‍ ഉരുക്കി ഇതിലേക്ക് ചേര്‍ത്ത് നന്നായി അടിച്ചുയോജിപ്പിക്കുക. എസന്‍സും ചേര്‍ക്കുക. അതിന് ശേഷം ഇടഞ്ഞുവെച്ച മൈദ ബേക്കിങ് പൗഡറും ഉപ്പും മെല്ലെ യോജിപ്പിക്കുക. തുടര്‍ന്ന് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം കേക്ക് ടിന്നില്‍ ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍  ഒരു മണിക്കൂര്‍ ബേക്ക് ചെയ്താല്‍ കേക്ക് റെഡി.

വൈറ്റ് ഫോറസ്റ്റ് കേക്ക്

ചേരുവകൾ:

  1. മൈദ -250 ഗ്രാം
  2. ബേക്കിങ് പൗഡര്‍ -1 ചെറിയ സ്പൂണ്‍
  3. ബേക്കിങ് സോഡ - 1 ചെറിയ സ്പൂണ്‍
  4. വെണ്ണ -200 ഗ്രാം
  5. പഞ്ചസാര പൊടിച്ചത് -250 ഗ്രാം
  6. മുട്ട -6
  7. വാനില എസന്‍സ് -ഒരു ചെറിയ സ്പൂണ്‍

ഐസിങ്ങിന്

  1. വിപ്പിങ് ക്രീം -4 കപ്പ്. (ഇത് ആറ് വലിയ സ്പൂണ്‍ പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് നന്നായി അടിക്കുക.)
  2. വെറ്റ് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് -2 കപ്പ്
  3. ചെറി - അലങ്കരിക്കാന്‍

തയാറാക്കേണ്ടവിധം:
ഓവന്‍ 180ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. വെണ്ണയും പഞ്ചസാരയും അടിച്ചു മയപ്പെടുത്തുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്ത് അടിക്കുക. വാനില എസന്‍സും ചേര്‍ക്കുക. ഇതിനുശേഷം ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുത്തത് ചേര്‍ത്ത് മെല്ലെ യോജിപ്പിക്കുക. ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിക്കുക. ഇത് മൈദക്കൂട്ടിലേക്ക് മെല്ലെ യോജിപ്പിക്കുക. ഈ മിശ്രിതം തയാറാക്കിവെച്ച കേക്ക് ടിന്നില്‍ ഒഴിച്ച് 30 - 40 മിനിറ്റ് ബേക്ക് ചെയ്യുക.

ഫ്രോസ്റ്റിങ് ചെയ്യുന്നവിധം:
കേക്ക് ചൂടാറിയശേഷം രണ്ടായി മുറിക്കുക. ഒരു ലെയറിന് മുകളില്‍ വിപ്പിങ്ങ് ക്രീം നിരത്തുക. ഇതിന് മുകളില്‍ ഗ്രേറ്റ് ചെയ്ത വെറ്റ് ചോക്ലറ്റ് നിരത്തുക. ശേഷം അടുത്ത ലെയര്‍ വെച്ച് കേക്ക് മുഴുവനായും വിപ്പിങ് ക്രീം കൊണ്ട് പൊതിയുക. പിന്നീട് വെറ്റ് ചോക്ലറ്റ് ഗ്രേറ്റ് ചെയ്തത് മുകളിലും വശങ്ങളിലും നിരത്തുക. ചെറികൊണ്ട് അലങ്കരിക്കുക. ഇതിനുശേഷം കേക്ക് സെറ്റാവാന്‍ ഫ്രിഡ്ജില്‍ വെക്കുക.

എഗ്ഗ് വാനില കേക്ക്

ചേരുവകൾ:

  1. മൈദ- രണ്ടര   കപ്പ് 
  2. ഉപ്പ് -കാല്‍ ചെറിയ സ്പൂണ്‍
  3. ബേക്കിങ് പൗഡര്‍- ഒരു ചെറിയ സ്പൂണ്‍,
  4. ബേക്കിങ് സോഡ- ഒരു ചെറിയ സ്പൂണ്‍.
  5. വെണ്ണ- 170 ഗ്രാം
  6. പഞ്ചസാര പൊടിച്ചത്- രണ്ട് കപ്പ്
  7. തൈര്- ഒരു കപ്പ് (പുളിയില്ലാത്തത്)
  8. വാനില എസന്‍സ്- രണ്ട് ചെറീയ സ്പൂണ്‍
  9. ചൂട് പാല്‍- അര കപ്പ്

തയാറാക്കേണ്ടവിധം:
വെണ്ണയും പഞ്ചസാര പൊടിച്ചതും നന്നായി അടിച്ച് മയപ്പെടുത്തുക. വാനില എസന്‍സും ചേര്‍ക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവ ഇടഞ്ഞെടുത്തതും തൈരും അല്‍പാല്‍പമായി ഇടവിട്ട് ചേര്‍ത്ത് മെല്ളെ യോജിപ്പിക്കുക. ശേഷം പാലും ചേര്‍ക്കുക.
ഈ മിശ്രിതം തയാറാക്കിയ കേക്ക് ടിന്നില്‍ ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40-45 മിനിറ്റ് ബേക്ക് ചെയ്താല്‍ എഗ് ലെസ് വാനില കേക്ക് റെഡി.

ഷോര്‍ട് ബ്രെഡ് കുക്കീസ്

ചേരുവകൾ:

  1. വെണ്ണ-100 ഗ്രാം
  2. പഞ്ചസാര പൊടിച്ചത്- 50 ഗ്രാം
  3. മൈദ-150 ഗ്രാം

തയാറാക്കേണ്ടവിധം:
വെണ്ണയും പഞ്ചസാര പൊടിച്ചതും ചേര്‍ത്ത് മയപ്പെടുത്തുക. ഇതിലേക്ക് മൈദ ചേര്‍ത്ത് കുഴക്കുക. ഈ മാവ് ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് റോള്‍ ചെയ്യുക. ശേഷം കാല്‍ ഇഞ്ച് കനത്തില്‍ മുറിച്ച് 10 -15 മിനിറ്റ് 150ഡിഗ്രി സെല്‍ഷ്യസില്‍ പത്തു മിനിറ്റ് ബേക്ക് ചെയ്താല്‍ സ്വാദിഷ്ഠമായ ബിസ്കറ്റ് റെഡി.

തയാറാക്കിയത്: സഹന മന്‍സൂര്‍, കണ്ണൂര്‍.

Tags:    
News Summary - xmas cake christmas cake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.