പരമ്പരാഗത സുറിയാനി ക്രിസ്ത്യൻ കിച്ചണിൽ നിന്നുള്ള വിഭവങ്ങൾക്ക് പകരംവെക്കാവുന്ന ക്രിസ്മസ് വിഭവങ്ങൾ കേ രളത്തിലില്ല. പരമ്പരാഗത വിഭവങ്ങൾ അവതരിപ്പിച്ച് നിരവധി പുരസ്കാരങ്ങൾ നേടിയ കൊച്ചി സ്വദേശിനി പ്രിയ മനോജിന്റ െ സ്പെഷൽ ക്രിസ്മസ് രുചികൾ. താറാവ് പെരട്ട് മുതൽ അത്യപൂർവ റൈസ് പുഡിങ് വരെയുള്ള വിഭവങ്ങളെല്ലാം പാരമ്പര്യത്ത ിന്റെ പെരുമ നിറഞ്ഞവ തന്നെ...
1. പ്രോൺസ് പട്ടീസ്
ചേരുവകൾ:
പട്ടീസിന്റെ കോട്ടിങ്ങിന്:
മൈദ, െബ്രഡ് ക്രംപ്സ്, മുട്ട അടി ച്ചത്, പൊരിക്കാനാവശ്യമായ എണ്ണ
തയാറാക്കുന്നവിധം:
ചൂടാക്കിയ എണ്ണയിലേക്ക് പൊ ടികൾ ചേർത്ത് അതിലേക്ക് അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ചേർക്കുക. മിശ്രിതം നന്നായ ി വഴറ്റിയ ശേഷം അതിലേക്ക് വേവിച്ച ചെമ്മീൻ ചതച്ചത് ചേർക്കുക. വെള്ളം വറ്റുന്നതുവരെ ചൂ ടാക്കുക. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടക്കുക. ഇൗ മിശ്രിതം ഉരുളകളാക്കി കൈപ്പത ്തിയിൽ വെച്ച് പരത്തി അതിലേക്ക് ചെമ്മീൻ മിശ്രിതം നിറച്ച് ആദ്യം മൈദയിലും പിന്നീട് മു ട്ടയിലും അവസാനം െബ്രഡ് ക്രംപ്സിലും മുക്കി പൊരിച്ചെടുക്കുക.
2. ഒക്ര സൂപ്പ്
ചേരുവകൾ:
തയാറാക്കുന്നവിധം:
ഒക്രയും സെലറിയും മിക്സിയിൽ അടിച്ചെടുക്കുക. വേവിച്ച സ്റ്റോക്ക് വെള്ളത്തോട് കൂടി ഇൗ മിശ്രിതത്തിലേക്ക് ചേർത്ത് തിളപ്പിക്കൂക. തിളച്ചു കൊണ്ടിരിക്കുേമ്പാൾ ചിക്കൻ പീസുകൾ കൂടി ചേർത്ത് വേവിക്കുക. സ്റ്റൗവിൽ നിന്ന് മാറ്റിയ ശേഷം ഉപ്പും കുരുമുളകും ചേർക്കാം. നിറത്തിന് പാലക് ഇലകളും ചേർത്ത് വിളമ്പാം.
3. ചിക്കൻ പൊരിച്ചത്
ചേരുവകൾ:
തയാറാക്കുന്നവിധം:
ചിക്കൻ മുകളിൽ പറഞ്ഞ പൊടികളും വിനാഗിരിയും ചേർത്ത് കുക്കറിൽ വേവിക്കുക. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ അതിലിട്ട് ചെറുതീയിൽ വറുക്കുക. ഉരുളക്കിഴങ്ങ് പ്രത്യേകം വറുത്തെടുക്കണം. ചിക്കൻ വറുത്ത എണ്ണയിൽ സവാള വഴറ്റി അതിലേക്ക് പ്രഷർ കുക്കറിലെ ചേരുവകൾ കൂടെ ചേർക്കുക. അത് തിളക്കുേമ്പാൾ അതിലേക്ക് പൊരിച്ച ഇറച്ചി ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് വറുത്തുവെച്ച ഉരുളക്കിഴങ്ങു കൂടി ചേർത്ത് വിളമ്പാം.
4. താറാവ് പെരട്ട്
ചേരുവകൾ:
തയാറാക്കുന്നവിധം:
എണ്ണ ചൂടാകുേമ്പാൾ അതിലേക്ക് പൊടികൾ ചേർക്കുക. ഒരു മിനിറ്റിനു ശേഷം വെള്ളം ചേർക്കുക. നന്നായി റോസ്റ്റാകുന്നതുവരെ വെള്ളം ഒഴിച്ചു കൊടുക്കണം. എണ്ണയും മസാലയും ഒരു കുക്കറിലേക്ക് മാറ്റി അതിലേക്ക് താറാവിറച്ചിയും ഉള്ളിയും ചേർക്കുക. വെന്ത ശേഷം പാനിലേക്ക് മാറ്റി വറ്റിച്ചെടുക്കുക.
5. റൈസ് പുഡിങ്
ചേരുവകൾ:
തയാറാക്കുന്നവിധം:
അരി വെള്ളത്തിലിട്ട് വേവിച്ചെടുക്കുക. െവള്ളം വറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു തേങ്ങാപ്പാൽ കൂടി ചേർക്കാം. ഡബ്ൾ ബോയിൽ ചെയ്ത ചൈന ഗ്രാസ് കൂടി ആദ്യത്തെ മിശ്രിതത്തിലേക്ക് ചേർക്കുക. ചൂടാറിക്കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്യാം.
6. ബീഫ് ഉലർത്തിയത്
ചേരുവകൾ:
തയാറാക്കുന്നവിധം:
ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ബീഫ് പ്രഷർ കുക്കറിൽ വേവിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറിയുള്ളി ചതച്ചത്, കറിേവപ്പില, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി കൂടെ േചർത്ത് പാകമാവുന്നതു വരെ വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാൽ വേവിച്ച ബീഫും ഇതിലേക്ക് ചേർത്ത് വെള്ളം വറ്റിക്കഴിഞ്ഞാൽ വാങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.