ക​ൺ​തു​റ​ന്ന് കാ​ണ​ണം ലോ​കം, മ​ക​നുവേ​ണ്ടി ഒ​രു ഉ​മ്മ മ​ര​ണ​ത്തോ​ടും, ജീ​വി​ച്ചി​രി​ക്കാ​നാ​യി ഒ​രു മ​ക​ൻ വേ​ദ​ന​യോ​ടും പൊ​രു​തു​ന്ന പോ​രാ​ട്ടം. അ​ർ​ബു​ദം അ​സാ​ധാ​ര​ണ​മ​ല്ലെ​ങ്കി​ലും ഈ ​പോ​രാ​ട്ടം ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം പി​ന്നി​ട്ട അ​പൂ​ർ​വ ഏ​ടാ​ണ്. ആ​റുമാ​സം മാ​ത്രം ആ​യു​സ്സ് ക​ൽ​പി​ക്ക​പ്പെ​ട്ട ഒ​രു ഏ​ഴു വ​യ​സ്സു​കാ​ര​ൻ ഇ​ന്ന് 17 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി​ക്ക​ടു​ത്ത, ദേ​വ​ർ​കോ​വി​ൽ കാ​യ​ക്കു​ന്നു​മ്മ​ൽ പീ​ടി​ക​യു​ള്ള​പ​റ​മ്പ​ത്ത് മു​ഹ​മ്മ​ദ് ഉ​വൈ​സും അ​വ​ന്റെ ഉ​മ്മ സ​ക്കീ​ന​യു​മാ​ണ് ജീ​വി​ത​ത്തോ​ട് പ​ട​വെ​ട്ടു​ന്ന​വ​ർ. സ്വ​ന്ത​മാ​യൊ​രു വീ​ടാ​ണ് അ​വ​രു​ടെ സ്വ​പ്നം.

സു​മ​ന​സ്സു​കാ​ർ കൈ​വെ​ടി​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.സ​ക്കീ​ന​യു​ടെ ഓ​പ​റേ​ഷ​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​​ത്രി​യി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഏ​ഴ് വ​യ​സ്സുകാ​ര​നാ​യ മു​ഹ​മ്മ​ദ് ഉ​വൈ​സി​ന് പെ​ട്ടെന്ന് പ​നി​യും ഛർ​ദി​യും പി​ടി​പെ​ടു​ന്ന​ത്.

കെ.​വി.​കെ.​എം.​എം.​യു.​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ന്ന് ഉ​വൈ​സ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​ത​ന്നെ ചി​കി​ത്സ​തേ​ടി. ടി.​ബി​യാ​ണെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. അ​തി​നി​ട​യി​ൽ സ​ക്കീ​ന ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ലെ​ത്തി. സി.​ടി സ്കാ​നി​ൽ ഉ​വൈ​സി​ന്റെ ത​ല​യി​ൽ മു​ഴ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ബ​യോ​പ്സി ചെ​യ്യു​ക​യും ട്യൂ​മ​ർ ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, ട്യൂ​മ​ർ സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു... ആ​റു മാ​സ​ത്തി​ല​പ്പു​റം ഈ ​കു​ട്ടി ജീ​വി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല!

പ​ള്ളി​യി​ൽ ഇ​മാ​മാ​ണ് ഉ​വൈ​സി​ന്റെ ഉ​പ്പ നി​സാ​ർ റ​ഹ്മാ​നി. അ​തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം. ഓ​പ​റേ​ഷ​ൻ മാ​ത്ര​മാ​യി​രു​ന്നു ഉ​വൈ​സി​നു​ള്ള ഏ​ക ചി​കി​ത്സ. എ​ന്നാ​ൽ, ഓ​പ​റേ​ഷ​ൻ ചെ​യ്ത് ത​ല​യോ​ട്ടി​യി​ലെ മു​ഴ നീ​ക്കം ചെ​യ്താ​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഡോ​ക്ട​ർ​മാ​രെ ആ ​ഉ​ദ്യ​മ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ച്ചു. പ​ര​മാ​വ​ധി പാ​ലി​യേ​റ്റിവ് മെ​ഡി​സി​നി​ലൂ​ടെ മു​ന്നോ​ട്ടു​പോ​വാ​നു​ള്ള ഉ​പ​ദേ​ശ​വും അ​വ​ർ ന​ൽ​കി.

പ​ക്ഷേ, സ​ക്കീ​ന വി​ധി​യെ പ​ഴി​ക്കാ​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. കേ​ര​ള​ത്തി​ന​ക​ത്തെ​യും പു​​റ​ത്തെ​യും നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​ക്ക് സ​മീ​പി​ച്ചു. ഏ​റ്റ​വും വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കു​ക മാ​ത്ര​മാ​യി​രു​ന്ന ല​ക്ഷ്യം. പ​ക്ഷേ, എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​രം ഒ​ന്നു​ത​ന്നെ​യാ​യി​രു​ന്നു. ആ​റുമാ​സം പ​ര​മാ​വ​ധി ജീ​വി​തം എ​ല്ലാ​വ​രും വി​ധി​ച്ചു.

‘‘ഉ​മ്മാ എ​ന്ന് വി​ളി​ക്കാ​നു​ള്ള ശേ​ഷി മാ​ത്രം അ​വ​ശേ​ഷി​ച്ച് എ​നി​ക്ക് മ​ക​നെ തി​രി​ച്ചു​കി​ട്ടി​യാ​ലും ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും’’ ആ ​ആ​ത്മ​ധൈ​ര്യ​ത്തി​നു​മു​ന്നി​ൽ ത​ല​കു​നി​ച്ച് ഒ​ടു​വി​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​​ത്ര​യി​ലെ ഡോ​ക്ട​ർ, ശ​സ്ത്ര​ക്രി​യ​ക്ക് സ​മ്മ​തം മൂ​ളി.

എ​ട്ടു മ​ണി​ക്കൂ​ർ നീ​ണ്ട​താ​യി​രു​ന്നു ഉ​വൈ​സി​ന്റെ ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം മ​റ്റ് പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് മൂ​ന്നുകൊ​ല്ലം കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സാ​ധാ​ര​ണ കു​ട്ടി​ക​ളെ പോ​ലെ സ്കൂ​ളി​ൽ​പോ​യും സൈ​ക്കി​ൾ ഓ​ടി​ച്ചു​മൊ​ക്കെ ക​ളി​ച്ചു​ചി​രി​ച്ച് ഉ​വൈ​സ് ജീ​വി​ച്ചു. എ​ന്നാ​ൽ, പ​ത്താം വ​യ​സ്സി​ൽ വീ​ണ്ടും ഉ​വൈ​സി​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ത​ല​പൊ​ക്കി​ത്തു​ട​ങ്ങി. അ​തോ​ടെ എം.​സി.​സി​യി​ലും ആ​ർ.​സി.​സി​യി​ലും എം.​വി.​ആ​റി​ലും കീ​മോ അ​ട​ക്ക​മു​ള്ള ചി​കി​ത്സ തേ​ടി. ഇ​പ്പോ​ൾ അ​തി​ജീ​വ​ന​ത്തി​ന്റെ പാ​ത​യി​ലാ​ണ് ഉ​വൈ​സ്.

യൂട്യൂ​ബ​റാ​ണ് ഇ​പ്പോ​ൾ ഉ​വൈ​സ്. തൊ​ട്ട​ടു​ത്ത പ​ള്ളി​യി​ൽ ബാ​ങ്ക് വി​ളി​ക്കും, വ​ർ​ണ​പേ​പ്പ​റു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും ക​മ്മ​ലു​ക​ളും ഹെ​യ​ർ ബെ​ന്റു​ക​ളും മാ​ല​യും വ​ള​യും സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യും. അ​തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ പി​താ​വ് നി​സാ​റാ​ണ് വാ​ങ്ങി ന​ൽ​കു​ക.

യൂട്യൂ​ബി​ൽ ഉ​മ്മ ഷൂ​ട്ട് ചെ​യ്യു​ന്ന വി​ഡി​യോ​ക​ൾ സ്വ​ന്ത​മാ​യി എ​ഡി​റ്റ് ചെ​യ്ത് വോ​യ്സ് ചേ​ർ​ത്ത് അ​പ് ലോ​ഡ് ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ക. ഇ​തി​നെ​ല്ലാ​മി​ട​യി​ൽ വീ​ട്ടി​ൽ​വെ​ച്ച് ത​ന്നെ ചി​ല ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ ചെ​യ്യു​ന്നു​മു​ണ്ട്. സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ന്ന വ​സ്തു​ക്ക​ൾ പു​റ​ത്തു​കൊ​ണ്ടു​പോ​യി വി​ൽ​ക്കും. മു​ന്നി​ലു​ള്ള​ത് കു​റ്റ്യാ​ടി ചു​ര​ത്തി​ലേ​ക്കു​ള്ള സം​സ്ഥാ​ന പാ​ത​യാ​ണ്. ചു​ര​മി​റ​ങ്ങു​ന്ന ഡ്രൈ​വ​ർ​മാ​ർ താ​വ​ള​മ​ടി​ക്കു​ന്ന സ്ഥ​ലം തൊ​ട്ട​ടു​ത്തു​ണ്ട്. ക്ഷീ​ണ​ത്തി​ന്റെ​യും വേ​ദ​ന​യു​ടെ​യും ഇ​ട​വേ​ള​ക​ളി​ൽ ഉ​വൈ​സ് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി വ​ഴി​യ​രി​കി​ലേ​ക്ക് ചെ​ല്ലും. അ​വ​നെ തി​രി​ച്ച​റി​ഞ്ഞ​വ​രും അ​ല്ലാ​ത്ത​വ​രും അ​വ​ൻ വെച്ചു​നീ​ട്ടി​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങും.

ഏ​ഴാം വ​യ​സ്സ് മു​ത​ൽ ഉ​വൈ​സി​ന്റെ ഡോ​ക്ട​റാ​ണ് ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ൻ സ​ച്ചി​ത്ത്. സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ അ​വ​നും മാ​താ​വും പി​താ​വും ചേ​ർ​ന്ന് മ​ര​ണ​ത്തി​ന്റെ വ​ക്കി​ൽ​നി​ന്ന് മ​ക​നെ ചി​റ​കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നുെ​വ​ന്ന് ഡോ​. സ​ച്ചി​ത്ത് പ​റ​യു​ന്നു.

പി​താ​വ് നി​സാ​ർ റ​ഹ്മാ​നി പ​ള്ളി​യി​ലും മ​ദ്റ​സ​യി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചാ​ണ് കു​ടും​ബം മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യ ആ​ശു​പ​​ത്രിവാ​സ​വും മ​ക​ന്റെ ആ​രോ​ഗ്യാ​വ​സ്ഥ​യും അ​ക​ലെ​യു​ള്ള പ​ള്ളി​യി​ൽ പോ​യി താ​മ​സി​ച്ച് ജോ​ലിചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചു. ഇ​പ്പോ​ൾ തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ള്ള വി​ല്യാ​പ്പ​ള്ളി​യി​ലെ മ​ദ്റ​സ​യി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന തുച്ഛമാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യം.

താ​മ​സി​ച്ചി​രു​ന്ന കാ​യ​ക്കു​ന്നു​മ്മ​ലെ വീ​ട്ടി​ലേ​ക്ക് മ​തി​യാ​യ യാ​ത്രാസൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​ക​ളി​ല​ട​ക്കം പെ​ട്ടെന്നു​ണ്ടാ​കു​ന്ന പ്ര​യാ​സ​ങ്ങ​ളി​ൽ വൈ​ദ്യ സ​ഹാ​യം തേ​ടാ​ൻ ക​ഴി​യാ​റി​ല്ല. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ, ഉ​രു​ള​ൻ ക​ല്ലു​ക​ൾ നി​റ​ഞ്ഞ, വ​ഴു​ക്ക​ലു​ള്ള ചെ​ങ്കു​ത്താ​യ പാ​റ​വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര ന​ല്ല ആ​രോ​ഗ്യ​മു​ള്ള​വ​ർ​ക്കുപോ​ലും പ്ര​യാ​സ​ക​ര​മാ​ണ്. ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ചെ​ത്തു​ന്ന പ​ല അ​ർ​ധ​രാ​ത്രി​ക​ളി​ലും വീ​ടി​ന​ടു​ത്തു​ള്ള വ​ഴി​യി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ കി​ട​ന്നു​റ​ങ്ങേ​ണ്ടി വ​രും. ചോ​ർ​ന്നൊ​ലി​ച്ച് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം ശോ​ച്യാ​വ​സ്ഥ​യി​ലാ​യ വീ​ടി​ന്റെ മേ​ൽ​ക്കൂ​ര​യു​ടെ മൂ​ല​ക​ളി​ൽ ചോ​ർ​ച്ച അ​ട​ക്കാ​ൻ തി​രു​കി​യ വ​സ്തു​ക്ക​ളി​ൽ ഉ​വൈ​സി​ന്റെ ത​ന്നെ സ്കാ​നി​ങ് ഫി​ലി​മു​ക​ളും കാ​ണാം.

വീ​ടി​ന്റെ മു​ൻ​ഭാ​ഗം ചി​ല സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ച്ചെ​ങ്കി​ലും ബാ​ക്കി​ഭാ​ഗം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു​വീ​ഴാം. ഈ​ർ​പ്പം കെ​ട്ടി​നി​ൽ​ക്കു​ന്ന, മ​ൺ​ക​ട്ട​ക​ളാ​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് ഉ​വൈ​സി​ന്റെ രോ​ഗാ​വ​സ്ഥ​ക്ക് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ൽ സ​ഹാ​യ​മ​ന​സ്ക​നാ​യ ഒ​രു വ്യ​ക്തി​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂന്ന് മാ​സ​ത്തോ​ള​മാ​യി മൂ​ന്നാം​കൈ പ​ള്ളി​യു​ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം.

മ​റ്റെ​ല്ലാം ത്യ​ജി​ച്ച് മ​ക​ന്റെ ജീ​വ​നുവേ​ണ്ടി നീ​ണ്ട​ പ​തി​നൊ​ന്നു വ​ർ​ഷ​ക്കാ​ല​മാ​യി ദുഃ​ഖ​ത്തി​ലും ദാ​രി​ദ്ര്യ​ത്തി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​ത്ത ത​ന്റെ മാ​താ​പി​താ​ക്ക​ളെ ത​ന്നാ​ലാ​വും വി​ധം സ​ഹാ​യി​ക്ക​ണ​മെ​ന്നു​ണ്ട് ഉ​വൈ​സി​ന്. യാ​ത്രക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത, കൂ​ടു​ത​ൽ​ പ്ര​കാ​ശ​മു​ള്ള ഒ​രി​ട​ത്ത് അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു ചെ​റു​വീ​ടാ​ണ് ഉ​വൈ​സി​ന്റെ ഇപ്പോ​ഴ​ത്തെ സ്വ​പ്നം.

Tags:    
News Summary - Fight against Cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.