കിടിലൻ ആപ്പിൾ അച്ചാർ

മാങ്ങാ, നാരങ്ങാ, വെളുത്തുള്ളി, മുളക്, മീൻ, ജാതിക്ക തുടങ്ങി നിരവധി അച്ചാറുകൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ നിന്നും വ ്യത്യസ്ത അച്ചാറാണ് ആപ്പിൾ കൊണ്ട് തയാറാക്കുന്നത്. ആപ്പിൾ അച്ചാർ എളുപ്പത്തിൽ തയാറാക്കുന്ന വിധം ചുവടെ വിവരിക്കു ന്നു...

ആവശ്യമുള്ള സാധനങ്ങൾ:

  • ഗ്രീൻ ആപ്പിൾ -രണ്ട് എണ്ണം
  • മാങ്ങാ - ഒരെണ്ണം
  • വെളുത്തുള്ളി - 8-10 അല്ലി
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • ഗ്രേറ്റ് ചെയ്‌തത്
  • കറിവേപ്പില - രണ്ട് തണ്ട്
  • കടുക് - ഒരു ടീസ് പൂൺ
  • ഉലുവ - കാൽ ടീസ്പൂൺ
  • മുളകുപൊടി - മൂന്ന് ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
  • വിനാഗിരി - കാൽ കപ്പ്
  • നല്ലെണ്ണ, ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആപ്പിൾ, മാങ്ങാ എന്നിവ ചെറുതായി അരിഞ്ഞ് മാറ്റിവെക്കുക. അടിവശം കട്ടിയുള്ള ഒരു പത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ഉലുവ, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.

മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപം വിനാഗിരിയും ചേർത്ത് മിക്സ് ചെയ്യുക. ഇതും അരിഞ്ഞുവെച്ച ആപ്പിൾ കഷ്ണങ്ങളും പാത്രത്തിൽ ഇട്ട് ചെറുതീയിൽ അഞ്ച് മിനിട്ട് വഴറ്റുക. ആവശ്യമെങ്കിൽ അൽപം ചൂടുള്ള വെള്ളം ഒഴിച്ച് ലൂസ്സാക്കാം. തണുത്തതിന് ശേഷം കുപ്പിയിൽ ആക്കി സൂക്ഷിക്കാം.

തയാറാക്കിയത്: ഷൈമ വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.