വിവാദമായ ബീഫ് ഫ്രൈ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

  • ബീ​ഫ് -1 കി​ലോ
  • സ​വാ​ള -2 (നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്)
  • ചെ​റി​യ ഉ​ള്ളി -1 ക​പ്പ്
  • (തൊ​ലി ക​ള​ഞ്ഞ് നീ​ള​ത്തി​ല്‍ അ​രി​ഞ്ഞ​ത്)
  • മ​ല്ലി​പ്പൊ​ടി -2 സ്പൂ​ണ്‍
  • മു​ള​കു​പൊ ​ടി -1 സ്പൂ​ണ്‍
  • കു​രു​മു​ള​കു​പൊ​ടി -1​സ്പൂ​ണ്‍
  • മ​ഞ്ഞ​ള്‍പ്പൊ​ടി -1 സ്പൂ​ണ്‍ ഇ​ഞ്ചി,
  • വെ​ളു​ത്തു​ള ്ളി -1 സ്പൂ​ണ്‍ (പേ​സ്​റ്റ്​ ആ​ക്കി​യ​ത്
  • ഗ​രം മ​സാ​ല -​അ​ര സ്പൂ​ണ്‍
  • ക​റു​വാ​പ്പ​ട്ട -​ചെ​റി​യ ക​ഷ്ണം
  • ഗ്രാ​മ്പൂ -4
  • പെ​രു​ഞ്ചീ​ര​കം -​അ​ര സ്പൂ​ണ്‍
  • തേ​ങ്ങാ​ക്കൊ​ത്ത് -​അ​രക്കപ്പ്
  • വെ​ളി​ച്ചെ​ണ്ണ -ആ​വ​ശ്യ​ത്തിന്
  • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തിന്
  • ഉ​പ്പ് -ആ​വ​ശ്യ​ത്തിന്

തയാറാക്കുന്ന വി​ധം:

ബീ​ഫ് ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി ക​ഴു​കി ഉ​പ്പ്, മ​ഞ്ഞ​ള്‍പ്പൊ​ടി എ​ന്നി​വ ചേ​ര്‍ത്ത് വ​യ്ക്കു​ക. ഗ്രാ​മ്പൂ, ക​റു​വാ​പ്പ​ട്ട, പെ​രു​ഞ്ചീ​ര​കം എ​ന്നി​വ വ​റു​ത്തു പൊ​ടി​ക്കു​ക. ഇ​തും ബാ​ക്കി മ​സാ​ല​പ്പൊ​ടി​ക​ളും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​റ്റ്​ എ​ന്നി​വ​യും ഇ​റ​ച്ചി​ല്‍ പു​ര​ട്ടി വ​യ്ക്കു​ക. ക​റി​വേ​പ്പി​ല​യും ചേ​ര്‍ക്കു​ക. ഇ​ത് ഒരു മ​ണി​ക്കൂ​ര്‍ വ​യ്ക്ക​ണം. പി​ന്നീ​ടി​ത് അ​ധി​കം വെ​ള്ളം ചേ​ര്‍ക്കാ​തെ വേ​വി​ച്ചെ​ടു​ക്ക​ണം.

വേ​വി​ച്ച ഇ​റ​ച്ചി​യി​ല്‍ നി​ന്ന്​ വെ​ള്ളം പൂ​ര്‍ണ​മാ​യും വ​റ്റി​ച്ചെ​ടു​ക്ക​ണം. ഒ​രു ചീ​ന​ച്ച​ട്ടി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് ചെ​റി​യ ഉ​ള്ളി, സ​വാ​ള എ​ന്നി​വ ചേ​ര്‍ത്ത് ബ്രൗ​ണ്‍ നി​റ​മാ​കും വ​രെ വ​ഴ​റ്റ​ണം. ഇ​തി​ലേ​ക്ക് വേ​വി​ച്ചു വ​ച്ചി​രി​ക്കു​ന്ന ബി​ഫ് ഇ​ട്ട് ഇ​ള​ക്കു​ക. അ​ല്‍പ​സ​മ​യ​ത്തി​നു ശേ​ഷം നാ​ളി​കേ​ര​ക്കൊ​ത്തും ചേ​ര്‍ത്ത് ഇ​ള​ക്കി വാ​ങ്ങി വെ​ച്ചാ​ൽ ബീ​ഫ് ഫ്രൈ ​റെ​ഡി.

തയാറാക്കിയത്: അ​ജി​നാ​ഫ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.