ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
കോളിഫ്ലവര്‍ ഇതളുകള്‍ വേര്‍തിരിച്ചെടുക്കുക. ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കിയെടുക്കുക. ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തില്‍ പാചകയെണ്ണ ചൂടാക്കി, അതില്‍ ജീരകം ഇടുക. അതു മൊരിഞ്ഞാല്‍, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേര്‍ക്കുക. അതില്‍ തക്കാളി ഇടുക.
അതും വഴറ്റി വെന്താല്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്ലവര്‍ ഇതളുകള്‍ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെന്ത് വാങ്ങിവെച്ചാല്‍ അതില്‍ മല്ലിയില അരിഞ്ഞത് ഇടണം.
തയാറാക്കിയത്: അജിനാഫ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.