ചിക്കന്‍ കാഫ്റേല്‍

കേരളീയ രുചികളോട് അടുത്തു നില്‍ക്കുമ്പോള്‍ തന്നെ പുരാതന യൂറോപ്യന്‍ പാരമ്പര്യം കൈവിടാത്ത ഗോവന്‍ വിഭവങ്ങള്‍ ആസ്വദിക്കാം...

ചേരുവകൾ:

  • കോഴി -എട്ടു കഷണം
  • കാഫ്റേല്‍ മസാല:
  • പച്ചമുളക് -8 എണ്ണം
  • മല്ലിയില -10 തണ്ട്
  • ഇഞ്ചി -1.5 ഇഞ്ച്
  • വെളുത്തുള്ളി -12 അല്ലി
  • കുരുമുളക് -8 എണ്ണം
  • പട്ട -മൂന്ന് ഇഞ്ചിന്‍റെ ഒരു കഷണം
  • ജീരകം -ഒരു ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • ഗ്രാമ്പൂ-4-6 എണ്ണം
  • വിനാഗിരി -2 വലിയ സ്പൂണ്‍

തയാറാക്കുന്ന വിധം:

  • കോഴി ഒഴികെയുള്ള ചേരുവകള്‍ ചേരുവകള്‍ മിക്സിയില്‍ ഇട്ട് അരക്കുക. 
  • കോഴിക്കഷണങ്ങളില്‍ ഈ അരപ്പ് ചേര്‍ത്ത് യോജിപ്പിച്ച്  രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെക്കുക. ചുരുങ്ങിയത്  ആറു മണിക്കൂര്‍. 
  • ഒരുപാത്രം ചൂടായാല്‍ അതിലേക്ക് മസാല പുരട്ടിവെച്ച ചിക്കനും രണ്ടു ടേബിള്‍സ്പൂണ്‍ ഓയിലും ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. 
  • വെന്ത് ഗ്രേവി കുറുകിവന്നാല്‍ തീ ഓഫ് ചെയ്ത് വിളമ്പാം.

തയാറാക്കിയത്: മൈക്കിൾ സാജു
എക്സിക്യൂട്ടീവ് ഷെഫ്, ഹോളിഡെ ഇൻ, കൊച്ചി 

Tags:    
News Summary - chicken cafreal goan food lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.