കളിമണ്ണിൽ ചുട്ടെടുത്ത കിടിലൻ ചിക്കൻ

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ ഹോട്ടലിലും മറ്റും നമുക്ക് ലഭ്യമാണ്. അതിൽ നിന്നും വളരെ വ്യത്യസ്തമായി നാടൻ രീത ിയിലാണ് നമ്മളിവിടെ ചിക്കൻ ചുട്ടെടുക്കുന്നത്. പൊറോട്ട, അപ്പം എന്നിവക്കൊപ്പം ചെറു മസാലയോടു കൂടെ ഈ ചിക്കൻ വിഭവം വ ിളമ്പാവുന്നതാണ്.

ആവശ്യമായ ചേരുവകൾ:

  • ഒരു ചിക്കൻ മുഴുവനായി കഴുകി വൃത്തിയാക്കി എടുക്കുക

മാരിനേറ്റ് ചെയ്യാനുള്ള ചേരുവകൾ:

  • മഞ്ഞൾ പൊടി - 1 ടീസ്പൂൺ
  • മുളകുപൊടി - 3 1/2 ടേബിൾ സ്പൂൺ
  • മല്ലിപൊടി - 1 1/2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - പാകത്തിന്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • ചേരുവകൾ നന്നായി മിക്സ് ചെയ്ത് വരിഞ്ഞുവെച്ച ചിക്കനിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂർ മാറ്റിവെക്കുക.

ത‍യാറാക്കുന്ന വിധം:

മസാല പിടിപ്പിച്ച ചിക്കൻ വാഴയിലയിൽ പൊതിഞ്ഞ് പുറത്ത് നൂല് കൊണ്ട് ഒരു കെട്ട് ഇടുക. ശേഷം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് വെക്കുക. തുടർന്ന് കളിമണ്ണ് എടുത്ത് അൽപം വെള്ളം ചേർത്ത് കുഴച്ചെടുക്കുക. ഫോയിൽ പേപ്പറിൽ പൊതിഞ്ഞു വെച്ച ചിക്കന്‍റെ മുകളിൽ കളിമണ്ണ് തേച്ച് പിടിപ്പിക്കുക. ശേഷം വിറകടുപ്പിൽ ഇറക്കിവെച്ച് ചിക്കന്‍ ചുട്ടെടുക്കാവുന്നതാണ്.

തയാറാക്കിയത്: ആയിഷ മുംതാസ് ഷമീർ തെച്യാട്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.