കോഴി നിറച്ചത്...

ചേരുവകൾ: 
1. കോഴി മുഴുവനോടെ -ഒന്ന്
2. കോഴിമുട്ട -രണ്ട്
3. സവാള അരിഞ്ഞത് -അര കിലോഗ്രാം
4. തക്കാളി അരിഞ്ഞത് -250 ഗ്രാം
5. ഇഞ്ചി അരിഞ്ഞത് -ഒരു കഷണം
6. പച്ചമുളക് -നാല്
7. വെളുത്തുള്ളി അരിഞ്ഞത് -രണ്ട് എണ്ണം
8. മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
9. ഗരംമസാല -ഒരു നുള്ള്
10. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
11. കറിവേപ്പില -രണ്ടു തണ്ട് 
12. പുതിനയില -കുറച്ച്
13. മല്ലിയില അരിഞ്ഞത് -രണ്ടു തണ്ട് 

തയാറാക്കുന്നവിധം: 
കോഴിയുടെ തലയും കാലും തൊലിയും വൃത്തിയാക്കി വെക്കുക. വയറിന്‍െറ ഭാഗം കീറി കുടലും മറ്റും മാറ്റുക. വയറിനുള്ളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പുരട്ടിവെക്കുക. മുട്ട പുഴുങ്ങി തോടുകളഞ്ഞ് വെക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവചേര്‍ത്ത് വഴറ്റിയതില്‍നിന്ന് കുറച്ചെടുത്ത് മാറ്റിവെക്കുക. പിന്നീട് തക്കാളി അരിഞ്ഞതും മസാലപ്പൊടികളും ചേര്‍ത്ത് വഴറ്റുക. കറിവേപ്പില, പുതിനയില, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക.

മാറ്റിവെച്ച മസാലക്കൂട്ടും മുട്ടയും കോഴിയുടെ വയറ്റില്‍ നിറക്കുക. കോഴിയുടെ കാലുകള്‍ പരസ്പരം കുറുകെ തിരുകിവെച്ചാല്‍ ഉള്ളില്‍ നിറച്ച മസാല പുറത്താകാതിരിക്കും. നിറച്ച കോഴി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കണം. പൊരിച്ച കോഴിയില്‍ വഴറ്റിവെച്ച മസാല ചേര്‍ത്ത് തിളക്കുമ്പോള്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കുക.  
 

Tags:    
News Summary - kozhi nirachath recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.