പഞ്ഞമാസമായ കർക്കിടം പോയി വിളഞ്ഞ പുനെല്ലു കണിയുമായി വരുന്ന പുതുവർഷമാണ് ചിങ്ങം. ഇല്ലം നിറയും വല്ലം നിറയും കഴിഞ്ഞാൽ ഒാണം. അതായത് പത്തായത്തിൽ നിറഞ്ഞ നെല്ലിെൻറ സമൃദ്ധിയിൽ ആഹ്ളാദിക്കുന്ന ദിനങ്ങൾ. അടുപ്പത്ത് പുനെല്ലുവേവും. ചിങ്ങവെയിലിൽ ഉണക്കിയ നെല്ല് കുത്തി പുനെല്ലിയാക്കി പത്തായത്തിലേക്ക്.
ഉത്രാട നാളിൽ ഇലയിൽ ഉപ്പുമാങ്ങയും വറുത്തുപ്പേരിയുമുൾപ്പെടെയുള്ള കറികൾ വിളമ്പി നടുവിൽ പുത്തരി ചോറും വിളമ്പും. പുത്തരി ചോറിെൻറ മണം നാസികളെ ത്രസിപ്പിക്കും, നാവിനെ കീഴടക്കും.
വളളുവനാട്ടുകാരുടെ പ്രമാദ ഒാണസദ്യ ഉത്രാടത്തിനാകും. പുത്തരി ചോറും ചേന വറുത്തുപ്പേരിയും വലിയ പപ്പടവും ഉൾപ്പെടെയുള്ള വട്ടങ്ങളും നുറുക്കു പുത്തരികൊണ്ട് പാൽപായസവും. പുനെല്ല് ഇടിക്കുേമ്പാൾ പാതിമുറിഞ്ഞും പൊടിഞ്ഞും പോകുന്ന അരിമണികള ചേറി ഉമികളഞ്ഞ് മാറ്റിവെച്ചിട്ടുണ്ടാകും. ഉത്രാടത്തിന് നല്ല പശുവിൻ പാലൊഴിച്ചോ നാളികേര പാലൊഴിച്ചോ ഇൗ നുറുക്കരിയെ പായസമാക്കും. പാലും നെയ്യും അരിയും എല്ലാം വീട്ടിലുണ്ടാകുന്ന കാലം. ഇളംറോസു നിറത്തിൽ കൊതിപ്പിക്കുന്ന പാൽപായസം ഗന്ധത്തോടെ അടുക്കളക്കപ്പുറത്തേക്ക് പരക്കും. ഒാട്ടുരുളിയിൽ വേവുന്ന നുറുക്കരിയിലേക്ക് പശുവിൻ പാെലാഴിച്ചാൽ പിന്നെ ചട്ടുകത്തിൽ നിന്ന് കൈയെടുക്കരുതെന്നാണ് അമ്മ പറയാറ്. മണിക്കൂറൊന്നു കഴിഞ്ഞാൽ പായസത്തിെൻറ മണം ഒാണപ്പാട്ടുകാുടെ തൊണ്ടയിൽ വെള്ളിവീഴ്ത്തും. ഇന്നത്തെ പോലെ ഏതുപായസത്തിലും കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തിടുന്ന പതിവില്ല. പാൽകുറുകി മണം പരത്തുന്ന പായസത്തിലേക്ക് ഒരു സ്പൂൺ നറുനെയ്യ് ഒഴിക്കും. അത്രതന്നെ...
പുത്തരി പാൽപായസം
കാൽ കിലോ പുത്തരി നുറുക്ക് കഴുകി വൃത്തിയാക്കി 3 ലിറ്റര്‍ പാല്‍ പകര്‍ന്നു വേവിക്കുക. ഉരുളിയുടെ അടിയിൽ പിടിക്കാതെ ഇളക്കണം. പാലും അരിയും വെന്തുകഴിഞ്ഞാൽ നല്ല മണം പരക്കും. ഇൗ സമയം ഒരു കിലോ പഞ്ചസാര ചേർത്തുകൊടുക്കാം. പഞ്ചസാരയും പാലും അരിയുമായി വെന്ത് പായസം ഇളം റോസു നിറമാകും. പായസം പാകത്തിന് കുറുകി വറ്റി, വിളമ്പിയാല്‍ പതുക്കെ പരക്കുന്ന പരുവത്തിലായാൽ വാങ്ങിവെച്ചു അര സ്പൂൺ നെയ്യൊഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.