ചേരുവകള്‍:
തയാറാക്കുന്ന വിധം:
ഒരു പാനില്‍ വെണ്ണ ചൂടാക്കി ഉള്ളിയും വെളുത്തുള്ളിയും വഴറ്റുക. മൈദ ചേര്‍ത്ത് നിറം മാറാതെ വറുക്കുക. ഇതില്‍ പാലും ഫ്രഷ് ക്രീമും ചേര്‍ത്ത് ചൂടാക്കി വൈറ്റ് സോസ് ആക്കുക. കടുക് പേസ്റ്റ്, കുരുമുളക് പൊടി, പാകത്തിന് ഉപ്പ് എന്നിവകൂടി ചേര്‍ത്ത ശേഷം വേവിച്ച പ്രോണ്‍സ് ചേര്‍ക്കുക. പാകമായാല്‍ ബ്രെഡ് ക്രംസും പാഴ്സ് ലിയും ചേര്‍ക്കുക.
ഈ കൂട്ടിന് കേക്ക് ബാറ്ററിന്റെ കട്ടി ഉണ്ടാവണം. സെര്വിങ്ങിനുള്ള ബൗളുകള്‍ എടുത്ത് ഓരോന്നിലും മൂന്ന് ടേബിള്‍സ്പൂണ്‍ വീതം ഒഴിച്ച് അതിനു മുകളില്‍ ആദ്യം ഗ്രേറ്റ് ചെയ്ത പര്മിസാന് ചീസും പിന്നെ മസറോള ചീസും വിതറുക. ഇളം ബ്രൗൺ നിറം ആകുംവരെ ബേക്ക് ചെയ്യുക.
തയാറാക്കിയത്: സബീബ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.