ഷാഹി പനീർ കുറുമ

ചപ്പാത്തി, പെറോട്ട എന്നിവയുടെ കൂടെ കൂട്ടുകറിയായി ഉപയോഗിക്കാവുന്ന നല്ലൊരു ഗ്രേവിയാണ് ഷാഹി പനീർ കുറുമ. രുചി കരമായ ഈ വിഭവം തയാറാക്കുന്നവിധം താഴെ വിവരിക്കുന്നു.

ആവശ്യമുള്ള ചേരുവകൾ:

  • പനീർ - 400 ഗ്രാം
  • സവാള - 2 എണ്ണം വലുത്
  • വെളുത്തുള്ളി - 6-8 അല്ലി
  • ഇഞ്ചിചതച്ചത് - 1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • നെയ്യ് -2 ടീ സ്പൂൺ
  • കുരുമുളക് പൊടി, ഗരം മസാല പൊടി - 1/2 ടീസ്പൂൺ
  • ക്യാപ്സിക്കം - 1
  • എണ്ണം
  • അണ്ടിപരിപ്പ്, ബദാം - 6-8 എണ്ണം (വെള്ളത്തിൽ കുതിർത്ത് തൊലികളഞ്ഞത്)
  • ഫ്രഷ് ക്രീം - 3 ടേബിൾ സ്പൂൺ
  • ഓയിൽ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിയില, ചെറിയ ജീരകം -1/2 ടീസ്പൂൺ
  • പാൽ -1/2 കപ്പ്

തയാറാക്കുന്ന വിധം:

ഒരു പാൻ ചൂടാക്കിയ ശേഷം അൽപം ഓയിൽ ഒഴിക്കുക. അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റി‍യെടുക്കുക. ശേഷം അൽപം ജീരകം, ഒരു ഏലക്ക, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, അൽപം ഉപ്പ്, തൊലികളഞ്ഞ അണ്ടിപരിപ്പ്, ബദാം എന്നിവയും ചേർത്ത് വഴറ്റി തണുക്കാനായി മാറ്റിവെക്കുക. തണുത്ത ശേഷം മിക്സിയിൽ അരച്ചു പേസ്റ്റാക്കി എടുക്കുക.

ഇനി മറ്റൊരു പാനിൽ അൽപം നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേക്ക് അൽപം ജീരകം ചേർത്ത് പൊട്ടിക്കുക. തുടർന്ന് ക്യാപ്സിക്കം അരിഞ്ഞതു ചേർത്ത് വഴറ്റി മാറ്റിവെക്കുക. ഇനി അരച്ചുവെച്ച സവാള കൂട്ടുചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർക്കുക.

ഇനി 1/2 കപ്പ്‌ പാൽ, 1/2 കപ്പ്‌ വെള്ളം എന്നിവ ചേർത്ത് തിള വന്നാൽ തീ ഓഫ്‌ ചെയ്യുക. ആവശ്യമെങ്കിൽ അൽപം ഫ്രഷ് ക്രീം ചേർക്കുക. ശേഷം, കുറച്ചു മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാവുന്നതാണ്.

തയാറാക്കിയത്: ഷൈമ വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.