ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
'സ്പെഷൽ മുട്ടക്കറി' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മുട്ട പുഴുങ്ങുന്നതിലെ വ്യത്യസ്തത കൊണ്ടാണ്. ഒരു ഇഡ്ലി കുട്ടകം അൽപം വെള്ളം വെച്ച് തിളപ്പിച്ച് ആവി വരുമ്പോൾ ഇഡ്ലിത്തട്ടിൽ അൽപം എണ്ണ തൂത്തതിനു ശേഷം മുട്ടകൾ ഓരോന്നായി പൊട്ടിച്ചൊഴിച്ച് വേവിച്ചെടുക്കുക. പാന്‍ അടുപ്പത്തുവെച്ച് ചൂടാകുമ്പോള്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. സവാള ചെറുതായി വെന്തുവരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും പച്ചമുളകും ചേർക്കുക.
അത് നന്നായി വഴറ്റി പച്ചമണം മാറുമ്പോള്‍ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർക്കുക. പൊടികള്‍ എല്ലാം ചേർത്ത് ഒന്ന് ചൂടായതിനു ശേഷം നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് തിളവരുമ്പോള്‍ മുട്ട പുഴുങ്ങിയത് രണ്ടായി മുറിച്ചോ മുഴുവനോെടയോ ചേർത്ത് അടുപ്പത്തു നിന്ന് ഇറക്കിവെക്കുക. ഇനി വേറെ ഒരു ചെറിയ പാനില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും മൂപ്പിച്ചു കറിയുടെ മുകളില്‍ ഒഴിക്കുക. മുട്ടക്കറി റെഡി.
തയാറാക്കിയത്: അജിനാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.