സ്പ്രിങ് റോൾ ഷീറ്റ് പിസ

സ്പ്രിങ് റോൾ ഷീറ്റ് പിസ ബേസ് ആക്കി വളരെ പെട്ടെന്ന് ഒരു പിസ തയാറാക്കി എടുക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

  • സ്പ്രിങ് റോൾ ഷീറ്റ് - 5-8 എണ്ണം
  • ക്യാപ്സികം - 1 എണ്ണം
  • സവാള -1 വലുത്
  • തക്കാളി - 1 വേവിച്ച് പേസ്റ്റ് ആക്കിയത് അല്ലെങ്കിൽ (ടൊമാറ്റോ സോസ് 2 ടേബിൾ സ്പൂൺ )
  • വെളുത്തുള്ളി - 4,6 അല്ലി
  • ഒറിഗാനോ - 1/4 ടീസ്പൂൺ.
  • കുരുമുളക് പൊടി - 1/4 ടീ സ്പൂൺ
  • ബട്ടർ -2 ടേബിൾ സ്പൂൺ
  • മോസറെല്ല ചീസ്, ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നവിധം:

ഒരു പാൻ ചൂടാക്കി അതിലേക്ക് 1 ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ബട്ടർ ഉരുകിയാൽ ചെറുതായി അരിഞ്ഞ വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. ഒന്ന് വഴണ്ട് വന്നാൽ, കാപ്സിക്കൻ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഉപ്പ്, അരച്ചുവെച്ച ടൊമാറ്റോ പേസ്റ്റ്, കുറച്ചു ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. വാങ്ങിക്കാൻ നേരം ഒറിഗാനോ, കുറച്ചു ചീസ് എന്നിവയും ചേർത്ത് തീ ഓഫ്‌ ചെയ്യുക.

ഇനി മറ്റൊരു ചെറിയ പാനിൽ അൽപം ബട്ടർ തടവി 8 സ്പ്രിങ് റോൾ ഷീറ്റ് വെച്ച് തയാറാക്കിയ കൂട്ട് നിരത്തുക. മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തിടുക. ശേഷം സ്പ്രിങ് റോൾ ഷീറ്റ് അരികു മടക്കി പാനിന്‍റെ അളവിലാക്കിയെടുക്കുക. ചെറുതീയിൽ മൂടിവെച്ച് 5 മിനിറ്റ് കഴിഞ്ഞു നമ്മുടെ പിസ്സ തയാറാവുന്നതാണ്.

NB: കൂട്ട് നമുക്കിഷ്ടമുള്ള വെജിറ്റബ്ൾസ്, ചിക്കൻ എന്നിവ ചേർത്തും തയ്യാറാക്കാവുന്നതാണ്.

തയാറാക്കിയത്: ഷൈമ വി.എം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.