കാന്താരി മീൻകറി രസിപ്പൻ

ചേരുവകൾ:

  • മീൻ -500 ഗ്രാം
  • തേങ്ങാപ്പാൽ -ഒരു കപ്പ്
  • കാന്താരി -15 എണ്ണം
  • ചെറിയഉള് ളി -10 എണ്ണം
  • വലിയ ഇഞ്ചി -ഒരു കഷണം
  • വെളുത്തുള്ളി -നാല്​ അല്ലി
  • കറിവേപ്പില -രണ്ട്​ തണ്ട്
  • ഉലുവ -അര ടീസ്പൂൺ
  • കടുക് -ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
  • ഉപ്പ്, പുളിവെള്ളം -ആവശ്യത്തിന്
  • വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ചട്ടിയിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്‌, ഉലുവ ചേർത്ത് പൊട്ടുമ്പോൾ കാന്താരി, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി ഒരുമിച്ച് അരച്ചെടുത്ത പേസ്​റ്റ്​ ചേർത്തിളക്കുക. ഇതിലേക്ക് കറിവേപ്പില, ആവശ്യത്തിന് പുളിവെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്തിളക്കി തിളച്ചുവരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ ചേർത്തിളക്കി മൂടിവെച്ച് വേവിക്കുക.

ഏതു മീനായാലും നല്ലതുതന്നെ. മീൻ വേവായാൽ തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി തിളച്ചു വരുമ്പോൾ തീ ഓഫ്‌ ചെയ്ത് കുറച്ച് വെളിച്ചെണ്ണ, കറിവേപ്പില ചേർത്തിളക്കി ഉപയോഗിക്കാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.