തേങ്ങ ഇല്ലാതെ വറുത്തരച്ചൊരു മീൻ കറിയും കൂട്ടിയാകാം ഇന്നത്തെ ഊണ്. ദശക്കട്ടിയുള്ള മീ ൻ ആണു വറുത്തരച്ച് െവക്കാൻ ഏറ്റവും നല്ലത്. ചൂര, നെയ്മീൻ, സ്രാവ് പോലുള്ളവ. ഞാൻ സ്രാവ് ആ ണു വെച്ചത്...
ആവശ്യമുള്ള സാധനങ്ങൾ:
തയാറാക്കുന്ന വിധം:
പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി ഇവ ചേർത്ത് മൂപ്പിക്കുക. മൂത്തു കഴിയുമ്പോൾ ഓഫാക്കി ഒരു പരന്ന പാത്രത്തിലേക്ക് തണുക്കാനായി വിതറിയിടുക. കറിവെക്കാനുള്ള പാത്രം അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ പൊട്ടിക്കുക, പിന്നെ അതിലേക്ക് കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത്, പച്ചമുളക് നീളത്തിൽ കീറിയത്, ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റുക. നന്നായി വഴന്ന് നിറം മാറിവരുമ്പോൾ അതിലേക്ക് നേരത്തേ തണുപ്പിക്കാൻ െവച്ച പൊടി മിക്സിയിൽ അൽപം വെള്ളം ചേർത്ത് അരച്ച് യോജിപ്പിക്കുക.
പാകത്തിനു ഉപ്പ്, കുടംപുളി വെള്ളത്തോടു കൂടി , മാങ്ങ കഷണങ്ങളാക്കിയത് പാകത്തിനു വെള്ളം ഇവ ചേർത്ത് ഇളക്കി, ഒന്ന് ചൂടായി കഴിയുമ്പോൾ മീൻ കഷണങ്ങൾ കൂടി ചേർത്ത് ഇളക്കി പത്ത് മിനിറ്റ് അടച്ച് െവച്ച് വേവിക്കുക. കറി നന്നായി തിളച്ച് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് ഒരു സ്പൂൺ പച്ചവെളിച്ചെണ്ണ, ഒരു തണ്ട് കറിവേപ്പില കൂടി മേലെ തൂകാം. വറുത്തരച്ച മീൻ കറി തയാർ. (ഇന്ന് ഉണ്ടാക്കി നാളെ കഴിക്കുന്നതായിരിക്കും ഏറ്റവും രുചികരം.)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.