ഉള്ളി പച്ചടി എളുപ്പത്തിൽ തയാറാക്കാം

സദ്യയുടെ പ്രധാന കൂട്ടുകറിയാണ് പച്ചടി. മത്തങ്ങ, ഏത്തപ്പഴം, കുമ്പളങ്ങ, ബീറ്റ്റൂട്ട്, പൈനാപ്പിൾ, മാങ്ങ, മുന്തി രി, വെള്ളരിക്ക, ഇഞ്ചി തുടങ്ങി പലതരം പച്ചടികൾ തയാറാക്കാം. രുചികരമായ 'ഉള്ളി പച്ചടി' പാകം ചെയ്യുന്ന വിധമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള ചേരുവകൾ:

  • ഉള്ളി - 2 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • വെളുത്തുള്ളി - 3/4 അല്ലി
  • ഇഞ്ചി - ചെറിയ കഷ്ണം
  • കടുക് - 1/2 ടീസ്പൂൺ
  • ഉലുവ - 1/4 ടീസ്പൂൺ
  • വറ്റൽമുളക് - 2 എണ്ണം
  • കറിവേപ്പില - ആവിശ്യത്തിന്
  • മഞ്ഞൾപൊടി - 1 ടീസ്പൂൺ
  • തൈര് - 4 ടേബിൾസ്പൂൺ
  • ഉപ്പ് - ആവിശ്യത്തിന്
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയാറാക്കേണ്ട വിധം:

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ വലിയ ഉള്ളി ചേർത്ത് വീണ്ടും വഴറ്റുക. ശേഷം മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.

ശേഷം സ്റ്റൗ ഓഫ് ചെയ്തതിന് ശേഷം ഉടനെ ഇതിലേക്ക് തൈര് ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കുക. മറ്റൊരു ചട്ടിയിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുക്, ഉലുവ, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ച് തൈരിലേക്ക് ചേർക്കുക.

തയാറാക്കിയത്: ആയിഷ ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.