സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ക​ര​കൗ​ശ​ല

അ​വാ​ർ​ഡ് നേ​ടി​യ

രാ​ജേ​ന്ദ്ര​ൻ

വെങ്കലത്തിൽ വിരിഞ്ഞു മടയിൽ ചാമുണ്ഡി; പുരസ്കാര നിറവിൽ ശിൽപി രാ​ജേ​ന്ദ്ര​ൻ

പ​യ്യ​ന്നൂ​ർ: കു​ഞ്ഞി​മം​ഗ​ല​ത്തെ തെ​ക്കെ​വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ന് 2020-21 വ​ർ​ഷ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ക​ര​കൗ​ശ​ല അ​വാ​ര്‍ഡ് ല​ഭി​ച്ച​പ്പോ​ൾ അ​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി. രാ​ജേ​ന്ദ്ര​ന്‍ നി​ർ​മി​ച്ച മ​ട​യി​ല്‍ ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്റെ ശി​ൽ​പ​ത്തി​നാ​ണ് അ​വാ​ർ​ഡ്.

2017-18 വ​ർ​ഷ​ത്തെ ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ യു​വ​പ്ര​തി​ഭ പു​ര​സ്കാ​ര​വു 2020 വ​ർ​ഷ​ത്തെ ക്ഷേ​ത്ര​ക​ല അ​ക്കാ​ദ​മി അ​വാ​ര്‍ഡും ഇ​തി​ന് മു​മ്പ് രാ​ജേ​ന്ദ്ര​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന​ടി ഉ​യ​ര​വും 36 ഇ​ഞ്ച് നീ​ള​വും 48 കി​ലോ തൂ​ക്ക​വു​മു​ള്ള വെ​ങ്ക​ല​ത്തി​ല്‍ തീ​ർ​ത്ത മ​ട​യി​ല്‍ ചാ​മു​ണ്ഡി തെ​യ്യ​ത്തെ ഏ​റെ മ​നോ​ഹ​ര​മാ​യാ​ണ് രാ​ജേ​ന്ദ്ര​ൻ കൊ​ത്തി​യെ​ടു​ത്ത​ത്. ആ​റു​മാ​സം സ​മ​യ​മെ​ടു​ത്താ​ണ് രാ​ജേ​ന്ദ്ര​ന്‍ ശി​ൽ​പ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 900 വ​ർ​ഷ​ത്തെ പ​ഴ​ക്ക​വും പാ​ര​മ്പ​ര്യ​വു​മു​ള്ള കു​ഞ്ഞി​മം​ഗ​ലം വെ​ങ്ക​ല​ശി​ൽ​പ നി​ർ​മാ​ണ രീ​തി​യാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തെ​ന്ന് രാ​ജേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

വാ​ളും പ​രി​ച​യു​മേ​ന്തി പ്രൗ​ഢി​യോ​ടെ നി​ൽ​ക്കു​ന്ന മ​ട​യി​ല്‍ ചാ​മു​ണ്ഡി തെ​യ്യ​ത്തി​ന്റെ ശി​ൽ​പ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ വ​രും. മ​ട​യി​ല്‍ ചാ​മു​ണ്ഡി​യു​ടെ രൂ​പ​ത്തി​ന് പു​റ​മെ പ​ത്മ​ദ​ള​ങ്ങ​ളോ​ടു​കൂ​ടി​യ വൃ​ത്ത​പീ​ഠ​വും അ​തി​ന് താ​ഴെ​യാ​യി അ​ല​ങ്കാ​ര പ്പ​ണി​ക​ളോ​ടു​കൂ​ടി​യ ച​തു​ര​പീ​ഠ​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ശി​ൽ​പ​നി​ർ​മി​തി​യു​ടെ പൂ​ർ​ണ​ത​യാ​ണ് പു​ര​സ്കാ​ര തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​രി​ഗ​ണി​ച്ച​ത്.

കു​ഞ്ഞി​മം​ഗ​ല​ത്തെ ഏ​താ​ണ്ട് എ​ട്ട് ത​ല​മു​റ​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള വെ​ങ്ക​ല ശി​ൽ​പ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ പു​തി​യ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​ണ് രാ​ജേ​ന്ദ്ര​ന്‍ തെ​ക്കേ​വീ​ട്ടി​ൽ. 25 വ​ർ​ഷ​മാ​യി രാ​ജേ​ന്ദ്ര​ന്‍ ശി​ൽ​പ നി​ർ​മാ​ണ രം​ഗ​ത്തെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണ്.

അ​ച്ഛ​നും ജ്യേ​ഷ്ഠ​ന്മാ​രാ​യ നാ​ല് സ​ഹോ​ദ​ര​ന്മാ​രു​മാ​ണ് രാ​ജേ​ന്ദ്ര​ന്റെ ഗു​രു​ക്ക​ന്മാ​ർ. തു​ട​ക്ക​ത്തി​ല്‍ ഓ​ട്ടു​രു​ളി​ക​ളും വി​ള​ക്കു​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി നി​ർ​മി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ വി​ഗ്ര​ഹ ശി​ൽ​പ നി​ർ​മാ​ണ​ത്തി​ലേ​ക്ക് കെ​യ്യൊ​തു​ക്കം മാ​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന​കം മൂ​ന്നൂ​റി​ലേ​റെ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​ഗ്ര​ഹ​ങ്ങ​ള്‍ (തി​ട​മ്പ്) നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​തി​നെ​ട്ടോ​ളം പ്ര​തി​ഷ്ഠ വി​ഗ്ര​ഹ​ങ്ങ​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്. ത​ന​ത് ശി​ൽ​പ നി​ർ​മാ​ണ​രീ​തി​യി​ല്‍ ആ​ധു​നി​ക​ത​യും അ​തോ​ടൊ​പ്പം പു​രാ​ത​ന നി​ർ​മി​തി​ക​ളു​ടെ ക​ണി​ശ​മാ​യ ക​ണ​ക്കു​ക​ളും സൂ​ക്ഷ്മ​ത​യും ഉ​പ​യോ​ഗി​ച്ചു അ​ത്യ​പൂ​ര്‍വ​മാ​യി ചെ​യ്തു​വ​രു​ന്ന രാ​മാ​യ​ണം വി​ള​ക്ക്, ദ​ശാ​വ​താ​രം വി​ള​ക്ക്, അ​ഷ്ട​ല​ക്ഷ്മി വി​ള​ക്ക്, ആ​ൽ​വി​ള​ക്ക് എ​ന്നി​വ​യെ​ല്ലാം രാ​ജേ​ന്ദ്ര​ന്റെ ക​ര​വി​രു​തി​ൽ വി​ള​ക്കി വി​ള​യി​ച്ചി​ട്ടു​ണ്ട്.

കു​ഞ്ഞി​മം​ഗ​ല​ത്തു​നി​ന്ന് നി​ർ​മി​ച്ചു​വ​രു​ന്ന 350ഓ​ളം വെ​ങ്ക​ല നി​ർ​മി​തി​ക​ളി​ലെ​ല്ലാം രാ​ജേ​ന്ദ്ര​ന്റെ ക​ര​സ്പ​ർ​ശ​മു​ണ്ട്. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വെ​ങ്ക​ല ശി​ൽ​പ​ങ്ങ​ൾ ഇ​തി​നോ​ട​കം നി​ർ​മി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​നാ​യ തെ​ക്കേ​വീ​ട്ടി​ൽ ച​ന്തു​വി​ന്റെ​യും പാ​ർ​വ​തി​യു​ടേ​യും മ​ക​നാ​ണ്. ഭാ​ര്യ: സൗ​മ്യ. മ​ക്ക​ള്‍: സൂ​ര്യ​ന​ന്ദ്, ശ്രീ​ന​ന്ദ്.

Tags:    
News Summary - Madail Chamundi; Sculptor Rajendran receiving the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.