നീലേശ്വരം: മഴമാപിനിയിലുടെ മഴയുടെ അളവുനോക്കി ദിവസവും കൃത്യമായി കാലാവസ്ഥ പ്രവചനം പറയുന്ന വെസ്റ്റ്എളേരി പഞ്ചായത്തിലെ പി. വിജയൻ വ്യത്യസ്തനാകുന്നു. 18 വർഷമായി മഴമാപിനിയിൽനിന്ന് റീഡിങ് എടുത്ത് പിലിക്കോട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് ദിവസവും റിപ്പോർട്ട് നൽകും.
2005ലാണ് വെസ്റ്റ്എളേരി കൃഷി ഓഫിസറും ഇപ്പോൾ അസി.ഡയറക്ടറുമായ ഡി.എ. സുജാതയുടെ നിർദേശപ്രകാരം പിലിക്കോട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ മലയോരത്തെ മഴയുടെ അളവ് പരിശോധിക്കാർ കർഷക സംഘം പ്രവർത്തകനായ പി. വിജയനെ ചുമതലപ്പെടുത്തുന്നത്. ഇതിനായി മഴയുടെ റീഡിങ് പരിശോധിക്കാനുള്ള പരിശീലനവും ശേഷം മഴ മാപിനിയും നൽകി.
ദിവസവും രാവിലെ 7.30നും വൈകീട്ട് 5.30നും ഇടയിൽ നൽകിയിരുന്ന നിരീക്ഷണ വിവരം ഇപ്പോൾ രാവിലെ 11.30നാണ് കാലാവസ്ഥ അറിയിപ്പ് അധികൃതർക്ക് നൽകുന്നത്. വീടിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മഴ മാപിനി സ്ഥാപിച്ചത്. അഞ്ച് ലിറ്റർകൊള്ളുന്ന മാപിനിയും 20 മില്ലി ലിറ്റർ കൊളളുന്ന ഗ്ലാസുമാണ് ഇതിനായി സ്ഥാപിച്ചത്. എന്തെങ്കിലും സാഹചര്യത്തിൽ നാട്ടിൽ ഇല്ലാതെ വന്നാൽ വിജയന്റെ ഭാര്യ രുഗ്മിണിയാകും മഴ മാപിനിയിലൂടെ കാലാവസ്ഥ അറിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.