അ​ജ​യ്​ ആ​ന​ന്ദ്​ എ​ക്​സ​ൽ ഷീ​റ്റി​ൽ ത​യാ​റാ​ക്കി​യ മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ

തെരഞ്ഞെടുപ്പ്​ വിവരങ്ങൾ എക്​സൽ ഷീറ്റിലാക്കി യുവ സിവിൽ എൻജിനീയർ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 140 മ​ണ്ഡ​ല​ങ്ങ​ളെ​ക്കു​റി​ച്ചും സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ വി​ര​ൽ​തു​മ്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ യു​വ എ​ൻ​ജി​നീ​യ​ർ എ​ക്​​സ​ൽ ഷീ​റ്റി​ൽ വി​ക​സി​പ്പി​ച്ച ഡാ​ഷ്​ ബോ​ർ​ഡ്​ ശ്ര​ദ്ധേ​യ​മാ​കു​ന്നു. ആ​ല​പ്പു​ഴ ക​ള​ർ​കോ​ട്​ ആ​ന​ന്ദ്​ ഭ​വ​നി​ൽ എ​ൻ.​ഡി. ദ​യാ​ന​ന്ദ​ൻ-​സ​ത്യ​ഭാ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ജ​യ്​ ആ​ന​ന്ദാ​ണ്​ സം​വി​ധാ​നം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​യാ​യ ഈ 36​കാ​​ര​ൻ ഹൈ​വേ എ​ൻ​ജി​നീ​യ​ർ എ​ന്ന നി​ല​യി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്ക​വേ​യാ​ണ്​ മൈ​ക്രോ​സോ​ഫ്​​റ്റി​െൻറ എ​ക്​​സ​ൽ പ്രോ​ഗ്രാ​മി​ൽ ആ​കൃ​ഷ്​​ട​നാ​കു​ന്ന​ത്. അ​ജ​യി​െൻറ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞ യു.​എ​ൻ ദു​ര​ന്ത നി​വാ​ര​ണ​സേ​ന മേ​ധാ​വി​യും മ​ല​യാ​ളി​യു​മാ​യ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം 2019 ജൂ​ണി​ൽ ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ആ​സ്ഥാ​ന​ത്ത്​ ഫി​നാ​ൻ​സ്​ ടീ​മി​നെ എ​ക്​​സ​ൽ പ​രി​ശീ​ലി​പ്പി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ്​ 2020ൽ ​മൈ​ക്രോ​സോ​ഫ്​​റ്റി​െൻറ എ​ക്​​സ​ൽ എം.​വി.​പി (മോ​സ്​​റ്റ്​​ വാ​ലു​വ​ബി​ൾ പ്ര​ഫ​ഷ​ന​ൽ) പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​മാ​യ​ത്.

എ​ക്​​സ​ൽ ഷീ​റ്റി​നെ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി മാ​റ്റി​യ അ​ജ​യ്​ ആ​ന​ന്ദി​െൻറ പ്ര​വൃ​ത്തി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള സ​ർ​വ വി​വ​ര​ങ്ങ​ളും ഒ​റ്റ​യ​ടി​ക്ക്​ ല​ഭി​ക്കും. നി​ല​വി​െ​ല ജ​ന​പ്ര​തി​നി​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക്​ പു​റ​മെ സ്ഥാ​നാ​ർ​ഥി​ക​ളി​ലെ സ്​​ത്രീ-​പു​രു​ഷ അ​നു​പാ​ത​ത്തെ​ക്കു​റി​ച്ചും വ്യ​ത്യ​സ്​​ത പ്രാ​യ​ഗ്രൂ​പ്പു​ക​ളി​ലു​ള്ള​വ​രു​ടെ സം​ഖ്യ​യെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ https://xlncad.com/kerala-assembly-election-2021/ൽ ​അ​നാ​യാ​സേ​ന ല​ഭി​ക്കും.

Tags:    
News Summary - Young Civil Engineer Ajay Anand translates election information into excel sheets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.