??????

പെ​ണ്ണും പ്ര​കൃ​തി​യും പ​ല​യി​ട​ങ്ങ​ളി​ൽ ഒ​രു​മി​ക്കു​ന്നു​ണ്ട്. ര​ണ്ടി​ലും ഉ​ൾ​ച്ചേ​ർ​ന്ന ശു​ദ്ധ​ത​യാ​ ണ​തി​ൽ ഒ​ന്ന്. പ്ര​കൃ​തി​യി​ലെ പ​രി​ണാ​മ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ ഋ​തു​ഭേ​ദ​ങ്ങ​ളി​ലൂ​ടെ പെ​ണ്ണും ക​ട​ന്നു പ ോ​കു​ന്നു. മ​ക​ൾ, കാ​മു​കി, ഭാ​ര്യ, അ​മ്മ എ​ന്നി​ങ്ങ​നെ പൂ​ക്കു​ക​യും ത​ളി​ർ​ക്കു​ക​യും ഇ​ല​പൊ​ഴി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ത​ച​ക്രം. ഇ​തി​നി​ട​യി​ൽ ‘അ​വ​ൾ’ സ​ഞ്ച​രി​ക്കു​ന്ന പാ​ത​ക​ൾ തീ​ർ​ത്തും വി​ഭി​ന്നം. നി​സ ്സ​ഹാ​യ​ത​ക​ൾ, ആ​കു​ല​ത​ക​ൾ, സ്വ​പ്ന​ങ്ങ​ൾ - മ​ഴ​യും മ​ഞ്ഞും വേ​ന​ലും പോ​ലെ മാ​റി​മ​റി​യു​ന്ന ഭാ​വ​ങ്ങ​ൾ. എ​ങ ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യാ​ലാ​ണ് പെ​ണ്ണി​നെ​യും പ്ര​കൃ​തി​യേ​യും പൂ​ർ​ണ​മാ​യി പ​ക​ർ​ത്താ​നാ​കു​ക! ഏ​ക​രൂ ​പ​മി​ല്ലാ​ത്ത ആ ​വ്യ​ഥ​ക​ളെ നി​റ​ങ്ങ​ളി​ലൂ​ടെ തു​റ​ന്നി​ടു​ന്നു അ​ശ്വ​തി ബൈ​ജു​വി​െ​ൻ​റ ചി​ത്ര​ങ്ങ​ൾ.

പെ​ൺ​മ​ന​സ്സും പ്ര​കൃ​തി​യും ഓ​ർ​മ​ക​ളു​ടെ ഇ​ളം നി​റ​ങ്ങ​ളി​ൽ ഇൗ ​ചി​ത്ര​ങ്ങ​ളി​ൽ ഒ​രു​മി​ക്കു​ന്നു. ‘നി​ മൊ​നി​ക്​​സ്​’ എ​ന്ന പ​ര​മ്പ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ശ്വ​തി വ​ര​ച്ച ചി​ത്ര​ങ്ങ​ൾ സ്ത്രീകളുടെ ആ​ന്ത​രി​ക​ വ്യ​ഥ​ക​ളെ തു​റ​ന്നു​കാ​ണി​ക്കു​ന്ന​വ​യാ​ണ്. പു​റം സൗ​ന്ദ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം ഉ​ൾ​​ച്ചോ​ദ​ന​ക​ളി​ലേ​ ക്ക്​ നീ​ളു​ന്ന ബിം​ബ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ ഇ​വ ആ​ശ​യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. വ​ള്ളി​പ്പട​ർ​പ്പും കി​ളി​ക്കൂ​ടു​ക​ളും, ചെ​മ്പ​ര​ത്തി​പൂ​വും, പൂ​മ​ര​വു​മൊ​​ക്കെ​യാ​യി സ്​​ത്രീ​രൂ​പ​ങ്ങ​ളെ ക​ണ​ക്​​ട്​ ചെ​യ്യി​ക്കു​ന്ന​ത്​ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാം. ധ്യാ​ന​പൂ​ർ​ണ​മാ​യ നി​ശ്ശ​ബ്​​ദ​ത​യി​ൽ അ​വ സ​ഹൃ​ദ​യ​രു​മാ​യി അ​കം തു​റ​ക്കു​ന്നു.

അ​ശ്വ​തി​ക്ക്​ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ഒാ​ർ​മ​ക​ളു​ടെ​യും പ​ക​ർ​ത്ത​ലു​ക​ളാ​ണ്​ ചി​ത്ര​ങ്ങ​ൾ. സ്വ​ജീ​വി​ത​ത്തി​ൽ ക​ണ്ടും അ​നു​ഭ​വി​ച്ചും രൂ​പ​പ്പെ​ട്ട ഭാ​വ​ങ്ങ​ൾ ചി​ത്ര​ങ്ങ​ൾ​ക്ക്​ വി​ഷ​യ​മാ​കു​ന്നു. ഏ​ച്ചു​കെ​ട്ടി​ല്ലാ​ത്ത​തും ശു​ദ്ധ​വു​മാ​ണ​വ. അ​തു​കൊ​ണ്ടു ​ത​ന്നെ ചി​ത്ര​മാ​യി രൂ​പ​പ്പെ​ടു​ന്ന​തോ​ടെ അ​ത്​ മു​ഴു​വ​ൻ സ്​​ത്രീ​ക​ളു​ടെ​യും അ​നു​ഭ​വ​മാ​യി കാ​ഴ്​​ച​ക്കാ​രി​ലെ​ത്തു​ന്നു. ചി​ത്ര​ങ്ങ​ൾ ഒ​രേ​സ​മ​യം ഒാ​ർ​മ​ക​ളി​ലേ​ക്കും, വ​ർ​ത്ത​മാ​ന​ത്തി​ലേ​ക്കും ഇ​റ​ങ്ങി​വ​രു​ന്നു.

കാ​ൻ​വാ​സി​ന്​ പു​റ​മെ തു​ണി​ക​ളും ഉ​ണ​ങ്ങി​യ ഇ​ല​ക​ളും ചി​ത്ര​ങ്ങ​ളു​ടെ മീ​ഡി​യ​മാ​കു​ന്ന​തും ഇ​വി​ടെ​കാ​ണാം. തേ​ക്കി​ല​യും താ​മ​ര​യി​ല​യും ചേ​മ്പി​ല​യും മാ​വി​ല​യു​മൊ​ക്കെ വ​ര​യു​ടെ ഭാ​ഗ​മാ​കു​ന്നു. ഇ​തൊ​രു​പ​ക്ഷേ അ​ശ്വ​തി​യു​ടെ മാ​ത്രം മേ​ന്മ​യാ​കാം. കാ​ൻ​വാ​സി​ലേ​ക്കാ​ൾ കൂ​ടു​ത​ൽ റി​യാ​ലി​റ്റി ഇ​വ ന​ൽ​കു​ന്നു എ​ന്ന​തി​ന്​ ചി​ത്ര​ങ്ങ​ൾ സാ​ക്ഷി. താ​മ​ര​യി​​ല​യി​ലെ സ്​​ത്രീ​യും- ത​വ​ള​ക​ളും, തേ​ക്കി​ൻ ഇ​ല​യി​ൽ ഉ​റ​ങ്ങു​ന്ന കു​ഞ്ഞും, ഒ​രി​ല​ക്കു​കീ​ഴെ മ​രി​ച്ചെ​ന്ന​വ​ണ്ണം കി​ട​ക്കു​ന്ന സ്​​ത്രീ​യു​മെ​ല്ലാം വി​ഭി​ന്ന​പ്ര​ത​ല​ങ്ങ​ളി​ൽ വ​ര​യു​ടെ സാ​ധ്യ​ത വി​ജ​യി​ക്കു​മെ​ന്ന​തി​െ​ൻ​റ തെ​ളി​വു​ക​ളാ​ണ്. അ​തു​ത​ന്നെ​യാ​ണീ ചി​ത്ര​ങ്ങ​ളു​ടെ സൗ​ന്ദ​ര്യ​വും.

പ്ര​കൃ​തി​യു​മാ​യു​ള്ള ല​യ​നം ക​ഴി​യു​വോ​ളം സാ​ധ്യ​മാ​ക്കു​ക എ​ന്ന​തും ഇ​ത്ത​രം പ​രീ​ക്ഷ​ണ​ത്തി​െ​ൻ​റ പ്രേ​ര​ക​മാ​കും. ഒാ​ർ​മ​ക​ളെ അ​തേ നി​റ​ങ്ങ​ളോ​ടെ പ​ക​ർ​ത്താ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ത്ര​കാ​രി​ക്ക്​ അ​ങ്ങ​നെ ആ​കാ​തി​രി​ക്കാ​നാ​കി​ല്ല​ല്ലോ. നി​റ​ങ്ങ​ളി​ലെ ആ​ർ​ഭാ​ട​ങ്ങ​ളി​ൽ​ നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ൽ​ക്കു​ന്നു എ​ന്ന​ത്​ അ​ശ്വ​തി ചി​ത്ര​ങ്ങ​ളു​ടെ പൊ​തു​സ്വ​ഭാ​വ​മാ​യി കാ​ണാം. ക​ടും നി​റ​ങ്ങ​ളി​ൽ കു​ളി​ച്ചു​ നി​ൽ​ക്കാ​ത്ത ചി​ത്ര​ങ്ങ​ൾ ക​ണ്ണി​നോ​ട​ല്ല, ഹൃ​ദ​യ​ത്തോ​ടാ​ണ്​ സം​വ​ദി​ക്കു​ന്ന​ത്. ഒ​റ്റ​ക്കാ​ഴ്​​ച​യി​ല​ല്ല, ക​ണ്ടു​നി​ൽ​ക്ക​ലി​ലാ​ണ്​ ഇ​വ​യു​ടെ സൗ​ന്ദ​ര്യ​ം കൂ​ടു​ന്ന​തും അ​റി​യു​ന്ന​തും.

നി​റ​ങ്ങ​ൾ​ക്കും പ്ര​കൃ​തി​യെ ത​ന്നെ ആ​ശ്ര​യി​ക്കു​ന്നു അ​ശ്വ​തി. മൈ​ലാ​ഞ്ചി, വാ​ഴ, തേ​ക്ക്​ എ​ന്നി​വ​യു​ടെ ക​റ​ക​ളു​ടെ ഉ​പ​യോ​ഗം ചി​ത്ര​ങ്ങ​ളി​ൽ പ​ഴ​മ​യു​ടെ ഗ​ന്ധം ന​ൽ​കു​ന്നു. മ​ണ്ണി​െ​ൻ​റ വ്യ​ത്യ​സ്​​ത അ​ട​രു​ക​ളു​ടെ ഭം​ഗി, മ​ഴ​കൊ​ഴി​ഞ്ഞ മ​ര​ങ്ങ​ളി​ൽ നി​റ​യു​ന്ന പൂ​പ്പ​ലു​ക​ളു​ടെ മാ​റ്റം തു​ട​ങ്ങി സൂ​ക്ഷ്​​മ​മാ​യ നി​റ​ഭേ​ദ​ങ്ങ​ൾ വ​ര​യി​ലേ​ക്ക്​ പ​ട​ർ​ത്താ​ൻ ഇ​തി​നാ​ലാ​കു​ന്നു. മ്യൂ​റ​ൽ പെ​യി​ൻ​റി​ങ്​ പ​ഠി​ച്ച​തി​നാ​ലും അ​തി​ൽ ആ​കൃ​ഷ്​​ട​യാ​യ​തി​നാ​ലും ‘പ​ഞ്ച​വ​ർ​ണ’​ങ്ങ​ളു​ടെ സ്വാ​ധീ​ന​വും വ​ര​യി​ൽ വ്യ​ക്​​ത​മാ​ണ്.


ല​ളി​ത​ക​ല അ​ക്കാ​ദ​മി സ്​​റ്റു​ഡ​ൻ​റ്​ സ്​​കോ​ള​ർ​ഷി​പ്പും, കേ​ര​ള​ സ​ർ​ക്കാ​റി ഡ​യ​മ​ണ്ട്​​ ജൂ​ബി​ലി ഫെ​ലോ​ഷി​പ്പും നേ​ടി​യ അ​ശ്വ​തി കാ​ല​ടി സം​സ്​​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എം.​എ​ഫ്.​എ വി​ദ്യ​ർ​ഥി​യാ​ണ്. ​െഎ.​എ​ഫ്.​എ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു മെ​മോ​റി​യ​ൽ ഫ​ണ്ട്​ എ​ക്​​സ​ല​​ൻ​റ്​ സ്​​റ്റു​ഡ​ൻ​റാ​യും അ​ശ്വ​തി തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കൊ​ച്ചി മു​സ്​​രി​സ്​ ബി​നാ​ലെ, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി സ്​​റ്റേ​റ്റ്​ എ​ക്​​സി​ബി​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ഗ്രൂ​പ്,സോ​ളോ എ​ക്​​സി​ബി​ഷ​നു​ക​ളി​ൽ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. വെ​റു​മൊ​രു വ​ര​യോ, ആ​സ്വാ​ദ​ന​മോ ആ​യി ഇൗ ​ചി​ത്ര​ങ്ങ​ളെ കാ​ണ​രു​ത്​-​മ​ണ്ണി​ൽ നി​ന്ന്​ അ​ന്യ​മാ​യ ആ​ശ​യ​ങ്ങ​ളെ തി​രി​ച്ചു​വി​ളി​ച്ച്​ ചേ​ർ​ത്തു​ നി​ർ​ത്തു​ക​യാ​ണി​വി​ടെ.
Tags:    
News Summary - Artist Aswathy Baiju -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.