????????????? ??????? ????????????????, ????? ?? ?????????? ????? ????????????

വാക്കുപാലിക്കാത്തവർക്ക്​ താക്കീതായി പേരു തിരുത്തി നാടിന്‍റെ പ്രതിഷേധം

പുതിയപാലത്തൊരു പാലമുണ്ട്​...
അത്ര പുതിയതല്ല, ഒത്തിരി പഴയതുമാണ്​. എന്നു മാത്രമല്ല അതിൽ ക യറിയാൽ കയറിയവർ കുടുങ്ങിയതുതന്നെ. കഷ്​ടിച്ച്​ ഒരു സ്​കൂട്ടറിന്​ കടന്നുപോകാവുന്ന പാലത്തി​ൽ എതിരെ ആരെങ്കിലും വന്നാൽ പാലത്തി​​​​െൻറ കൈവരികളിൽ ഉരഞ്ഞുരരഞ്ഞ്​ വേണം മറുകര പിടിക്കാൻ. എന്നിട്ടും പേര്​ പുതിയപാലം എന്നുതന്നെ. ക ോഴിക്കോട്​ നഗരസഭയുടെ കണ്ണായ ദേശത്ത്​, കല്ലായിപ്പുഴയിലേക്ക്​ ചേരുന്ന കനോലി കനാലി​​​​െൻറ കരയോരത്തെ പുതിയ പാലത്തുകാർ ഒരു പ്രതിഷേധത്തിന്​ ഒരുങ്ങുകയാണ്​. അതും ഇതുവരെ പരിചയമില്ലാത്ത ഒരു മാർഗത്തിലൂടെ. ‘പുതിയപാലം’ എന്ന പേര്​ ഉപേക്ഷിച്ചുകൊണ്ടാണ്​.

ഫുട്​ബാളും കലാപരിപാടികളും തലയ്​ക്കുപിടിച്ചൊരു നാടാണ്​ പുതിയപാലം. ലോകകപ് പായാലും ​ലാ ലിഗയായാലും െഎ.എസ്​.എൽ ആയാലും പുതിയപാലത്തുകാർക്ക്​ ആഘോഷമാണ്​. ഇൗ ആഘോഷങ്ങൾക്കിടയിലും പുതിയപാലത്തുകാർക്ക്​ ഒ​േരയൊരു ആവശ്യമേയുള്ളു. ‘പുതിയൊരു പാലം’.

ഇപ്പോഴത്തെ പാലത്തിൽ കയറണമെങ്കിൽ ചില്ലറ അഭ്യാസമൊന്നും പോര. തറനിരപ്പിൽനിന്ന്​ ആയാസപ്പെട്ട്​ കയറി, എതിരെ ആരും വരുന്നില്ലെന്ന്​ ഉറപ്പുവരുത്തി നിരങ്ങി നിരങ്ങി അങ്ങേയറ്റത്തെത്തി പിന്നെ കിഴുക്കാം തൂക്കായ ഇറക്കമിറങ്ങിവേണം ഒരുവിധത്തിൽ മറുകര താണ്ടാൻ.

പൊളിഞ്ഞുവീഴാറായ പുതിയപാലം

എല്ലാ തെരഞ്ഞെടുപ്പിലും സ്​ഥാനാർത്ഥികൾ പുതിയപാലത്തുകാരെ വശത്താക്കാൻ ‘പുതിയ പാലം’ എന്ന വാഗ്​ദാനം വെക്കാറുണ്ട്​. വോട്ട്​ പെട്ടിയിൽ വീഴേണ്ട താമസം, ഏത്​ പാലം...? എന്തു പാലം...? എന്ന്​ ജയിച്ചയാളും നഗരസഭയും കൈമലർത്തും. അതിനിടയിൽ ഒരിക്കല്‍സംസ്ഥാന ബജറ്റില്‍ ഫണ്ട്‌ വകയിരുത്തിയിട്ടുണ്ട് എന്ന് കേട്ടു. പിന്നെ അത് ലാപ്സ് ആയെന്നും കേട്ടു. ഇപ്പോള്‍ പറയുന്നു കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന്. എന്തായാലും പാലം മാത്രം ആയില്ല. ഇൗ പൊറാട്ട്​ നാടകം അവസാനിപ്പിക്കാൻ നാട്ടുകാർ ചേർന്നെടുത്ത തീര​ുമാനമാണ്​ പ്രതിഷേധമായി നാടി​​​​െൻറ പേരു മാറ്റുക..
പുതിയപാലത്തിനു പകരം ‘പൊളിഞ്ഞപാലം’ എന്ന്​ നാമകരണം ചെയ്യാനാണ്​ നാട്ടുകാരുടെ തീരുമാനം. 48 വര്‍ഷമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കല സാംസ്കാരിക സംഘടനയായ ‘ഫാസ്​കോ’ ആണ്​ പേരുമാറ്റൽ പ്രതിഷേധത്തി​​​​െൻറ ആസൂത്രകർ. ജനുവരി 25ന്​ വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ചുമണിക്ക്​ നടൻ മാമുക്കോയ ‘പുതിയപാല’ത്തെ ‘പൊളിഞ്ഞപാലമായി’ പ്രഖ്യാപിക്കും.

ഫാസ്​കോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന പ്രതിഷേധ പോസ്​റ്റർ

‘‘പുതിയപാലം എന്ന പേര്​ ഇൗ നാടിനെ അപഹസിക്കുന്നതിന്​ തുല്യമാണ്​. അതി​​​​െൻറ അപമാനഭാരം ഇനിയും താങ്ങാൻ പുതിയപാലത്തുകാർക്കാവില്ല. അതുകൊണ്ട്​ മുഴുവൻ നാട്ടുകാർക്കും
വേണ്ടി ഞങ്ങൾ ആ പേര്​ മാറ്റുകയാണ്​.
പൊളിഞ്ഞപാലം എന്നായിരിക്കും ഇൗ നാട്​ ഇനി അറിയപ്പെടുക...’’
ഫാസ്​കോ പുതിയപാലത്തി​​​​െൻറ ഫേസ്​ ബുക്ക്​ പേജിലെ വാക്കുകളാണിത്​.

പുതിയപാലം ഇനി പൊളിഞ്ഞപാലം

Tags:    
News Summary - Kozhikode puthiyapalam negligence of authorities -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.