സ്ത്രീകൾ അധികം കടന്ന് ചെല്ലാൻ ധൈര്യപ്പെട്ടിട്ടില്ലാത്ത ആതുരശുശ്രൂഷ മേഖലയിലേക്ക് 20 വർഷം മുമ്പ് സംരംഭകയായി കടന്നുവരാൻ ധൈര്യം കാണിച്ച ഒരു മലയാളിയുണ്ട് കേരളത്തിൽ. കണ്ണൂർ സ്വദേശിനിയായ പർവീൻ ഹഫീസ്. മലബാറിൽ നിന്ന് കൊച്ചിയിലേക്ക് വണ്ടി കയറുേമ്പാൾ അവരൊരു സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഇന്നവരെ ‘സൺറൈസ്’ എന്ന, ആതുരശുശ്രൂഷ രംഗത്തെ മികച്ച ബ്രാൻഡിെന പടുത്തുയർത്തിയ സംരംഭകയാക്കിയിരിക്കുന്നു. പലർക്കും സ്വയം സംരഭകരാകാനുള്ള ഉൗർജ്ജം കൂടിയാണ് പർവീൺ. തന്റെ സ്വപ്നം യാഥാർഥ്യമാക്കാനെടുത്ത 20 വർഷങ്ങളെക്കുറിച്ച് സൺറൈസ് ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറായ പർവീൺ പറയുന്നു.
തുടക്കം
‘‘കുട്ടിക്കാലം മുതലേ എന്റെ ചോരയിൽ ബിസിനസ് അലിഞ്ഞ് ചേർന്നിരുന്നു. വീട്ടിൽ അമ്മാവനും ബന്ധുക്കളുമൊക്കെ വ്യത്യസ്തമായ നിരവധി ബിസിനസുകൾ നടത്തുന്നത് കണ്ടും അവരുടെ ചർച്ചകൾ കേട്ടുമാണ് ഞാൻ വളർന്നത്. അതായിരിക്കണംസ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. പത്രങ്ങളിലൊക്കെ ബിസിനിസ് വാർത്തകൾ, ചിലരുടെ ഉയർച്ചകളും മറ്റ് ചിലരുടെ വീഴ്ചകളും ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഇൗ നാടിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പഠനകാലത്ത് ഞാൻ കൂടുതലും ആലോചിച്ചിരുന്നത്. അവധിക്കാലത്ത് ബന്ധുക്കൾ നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളിൽ പോകുമായിരുന്നു. അവരുടെ ബിസിനസ് രീതികളും സ്ട്രാറ്റജികളുമൊക്കെ ചോദിച്ചും കണ്ടുമൊക്കെ അങ്ങനെ നടക്കും. ഇതിനിടയിലാണ് ഡോ. ഹഫീസ് റഹ്മാനുമായുള്ള വിവാഹം നടക്കുന്നത്. അതൊരു ടേണിംഗ് പോയിൻറായിരുന്നു. ഉന്നത പഠനത്തിനായി ഞങ്ങൾ രണ്ടു കൊല്ലം അഹമ്മദാബാദിലേക്ക് പോയി. അവിടെനിന്ന് മടങ്ങുേമ്പാൾ ഞങ്ങളുടെ ൈകയിൽ ക്ലിയർകട്ടായ ഒരു െഎഡിയയും സ്വപ്നവുമുണ്ടായിരുന്നു.
ഡോക്ടർ ഒപ്പമുള്ളത് കൊണ്ട് ആ ആരോഗ്യമേഖലയെ കുറിച്ചായിരുന്നു െഎഡിയ. പരസ്പരം നടത്തിയ ആേലാചനയിലൂടെയും ചർച്ചകളിലൂടെയും അത് വികസിച്ചു. എങ്ങനെ തുടങ്ങണം, എവിടെ വീട് വെക്കണം, കുട്ടികളെ എവിടെ പഠിപ്പിക്കണം തുടങ്ങിയ കാര്യങ്ങൾവരെ തീരുമാനിച്ചുറപ്പിച്ചായിരുന്നു അവിടെ നിന്ന് കൊച്ചിയിൽ എത്തിയത്. കലൂരിൽ ഡോക്ടർ ഒരു ക്ലിനിക്ക് തുടങ്ങി. ഒപ്പം ഞാൻ മെഡ്ലീസ് എന്ന പേരിൽ ഒരു സർജിക്കൽ കമ്പനിയും തുടങ്ങി. അതുമായി മുന്നോട്ട് പോകുേമ്പാഴും ഞങ്ങളുെട യാത്രയിലും ചിന്തയിലും കാഴ്ചയിലും ആ സ്വപ്നം മാത്രമായിരുന്നു. പതുക്കെ അതിലേക്ക് ഞങ്ങൾ ചുവടുവെച്ചു. അങ്ങനെ 1996 ഒക്ടോബറിൽ കാക്കനാട് സൺറൈസ് എന്ന ആശുപത്രി ശൃംഖലയുടെ പ്രവർത്തനം ആരംഭിച്ചു. 20 വർഷത്തിനുള്ളിൽ 20 ആശുപത്രി എന്ന വലിയ സ്വപ്നത്തിലേക്ക് ആണ് അന്ന് ഞങ്ങൾ നടന്ന് കയറിയത്. 21 വർഷം പിന്നിടുേമ്പാൾ ലോകത്തിെൻറ പല ഭാഗങ്ങളിലായി 14 പ്രോജക്ടുകളിലേക്ക് ആ സ്വപ്നം വളർന്നു. സൺറൈസിലെ ചീഫ് ഗൈനക്കോളജിസ്റ്റായ ഡോ. ഹഫീസ് നൽകിയ പിന്തുണ തന്നെയായിരുന്നു ഇൗ വിജയത്തിന്റെ പിന്നിലെ ഏറ്റവും വലിയ ഘടകം -പർവീൺ ഒാർക്കുന്നു.
കുടുംബത്തിന്റെയും ആശുപത്രിയുടെയും എം.ഡി
‘‘ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്റെ മൂന്ന് െപൺമക്കളാണ്-സോണിയ, അയിഷ, മർയം. ആദ്യത്തെ രണ്ടു പേരും മെഡിസിൻ തിരഞ്ഞെടുത്തപ്പോൾ മർയം ഹെൽത്ത് കെയർ മാനേജ്മെൻറിലാണ് താൽപര്യം കാണിക്കുന്നത്. ഒരു സ്ത്രീ അവർ ഏത് പ്രഫഷൻ തിരഞ്ഞെടുത്താലും അവർ ഒരു മകളാണ്, ഭാര്യയാണ്, അമ്മയാണ്, സഹോദരിയാണ്. അത്തരം കാര്യങ്ങൾകൂടി ഒാർമയിലുണ്ടാകണമെന്നാണ് എെൻറ പോളിസി, ഇൗ പദവികളോടും അവർക്ക് ഉത്തരവാദിത്തങ്ങളുണ്ട്. കുട്ടികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാൻ പറ്റണം. അവരുടെ ഒരു കാര്യത്തിലും അവർക്ക് നമ്മളെ മിസ് ചെയ്യരുത്. കുട്ടികളുടെ പഠനത്തിലാകെട്ട, അവരുടെ മാനസിക, ബൗദ്ധിക വളർച്ചയിൽ പോലും അമ്മയുടെ റോൾ വലുതാണ്. അത് കൊണ്ട് തന്നെ അവർക്കൊപ്പമുള്ള സമയം അത് ക്വാളിറ്റിയായി ചെലവഴിക്കുക എന്നതാണ് എെൻറ നിലപാട്. എല്ലാത്തിനെയും പോസിറ്റിവായി കാണുക എന്ന പാഠമാണ് അവർക്ക് പ്രാഥമികമായി നൽകിയത്.
ചെറുപ്രായത്തിൽപോലും അവരോട് മെച്യൂരിറ്റിയോടെയാണ് പെരുമാറിയിരുന്നത്. വീട്ടിൽ നടക്കുന്ന ചർച്ചകളിലൊക്കെ അവരോടും അഭിപ്രായം ചോദിക്കും. അവരുടെ ഭക്ഷണ കാര്യത്തിൽ, അവരുടെ സ്കൂളിലെ പി.ടി.എ മീറ്റിങ്ങുകളിൽ, അവർക്കൊപ്പമുള്ള ഒൗട്ടിങ്ങുകൾ ഇതൊക്കെ കൃത്യമായി നടക്കും. അവർക്ക് ഒരിക്കലും എന്നെ മിസാവരുത്. അങ്ങനെ സംഭവിച്ചാൽ അവരെയും എന്നെയും അത് ബാധിക്കുമെന്ന് എനിക്കറിയാം. ഒരു എന്റർപ്രണർ എന്ന നിലയിൽ ഒരുപാട് തിരക്കുകളുണ്ടാകും. 20 വർഷമായി ഞാൻ േജാലി ചെയ്യുന്നു. എനിക്ക് മക്കളെയോ എെൻറ ബന്ധുക്കളെയോ സുഹൃത്തുക്കളയോ അല്ലെങ്കിൽ ഒഴിവുവേളകളോ മിസ് ആയി എന്ന് േതാന്നിയിട്ടില്ല. അവർക്കും എന്നെ മിസ് ചെയ്തിട്ടുണ്ടാവില്ല. ഞാൻ അങ്ങനെയാണ് പ്ലാൻ ചെയ്തിട്ടുള്ളത്.
ലൈഫ് ഷെഡ്യൂള്
ആശുപത്രിയുടെത് പോലെ തന്നെ വീട്ടിലെയും ഫിനാൻസും ഞാൻ തന്നെയാണ് ഹാൻഡിൽ ചെയ്യുന്നത്. ആശുപത്രിയിലെ ഒാപറേഷൻ തിയറ്ററിലേക്ക് ഏറ്റവും പുതിയ ഉപകരണം വാങ്ങുന്നത് മുതൽ വീട്ടിൽ നാളത്തേക്ക് ആവശ്യമുള്ള പച്ചക്കറി വാങ്ങുന്നതുവരെ ഞാൻ അറിയണം. എന്നാൽ വീട്ടിലെ എല്ലാ കാര്യങ്ങളും ഫിനാൻസ് അടക്കമുള്ള കാര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ മക്കൾ റെഡിയായതോടെ എനിക്ക് കൂടുതൽ സമയം ബിസിനസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞു. ഇടക്ക് അഭിപ്രായവും നിർദേശവും പറയുകയും പങ്ക് വെക്കുകയും ചെയ്യും. അത് അവർക്ക് മുതൽക്കൂട്ടാവുകയും ചെയ്യും. എന്റെ കല്യാണം കഴിഞ്ഞ കാലം തൊട്ട് വീടിന്റെ ഫിനാൻസ് കാര്യം മുഴുവനും ഡോക്ടർ എനിക്ക് വിട്ടുതന്നിരുന്നു. ആ വിശ്വാസമാണ് ഞാൻ എന്റെ മക്കളോടും കാണിച്ചത്. എന്നാൽ ആശുപത്രിയുടേതടക്കം മറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ഞാൻ ഒറ്റക്ക് തന്നെയാണ് നോക്കുന്നത്. കാരണം, ഒാരോ അക്കത്തിലും നമ്മുടെ ശ്രദ്ധ വേണം. ആശുപത്രിയിൽ ഫിനാൻസ് മാനേജറും ചാർേട്ടഡ് അക്കൗണ്ടന്റ്സും അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുമൊക്കെ ഉണ്ടെങ്കിലും അന്തിമ തീരുമാനങ്ങൾ എന്റേതാണ്.
സംരംഭകയായ സ്ത്രീ
കുടുംബത്തിലെ പോലെ തന്നെ ഒരു സ്ത്രീ വലിയ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നത് വലിയ കാര്യമാണ്. ജീവനക്കാർക്കും രോഗികൾക്കും നമ്മളോട് കൂടുതൽ കമ്യൂണിക്കേറ്റ് ചെയ്യാനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും കുറച്ചുകൂടി ഫ്രീഡത്തോടെ സംസാരിക്കാനും കഴിയും. ഇത് ഒരേ സമയം അവർക്കും ഞങ്ങൾക്കും ഗുണകരമാണ്. പല വഴിക്കാണ് ഹോസ്പിറ്റലിലേക്ക് ഞാൻ പ്രവേശിക്കുക. ചിലേപ്പാൾ റിസപ്ഷൻ വഴി അല്ലെങ്കിൽ സ്റ്റോർ വഴി ഇങ്ങനെ പല വഴികളിലൂടെയാണ് കയറുക. ഹോസ്പിറ്റലിലെത്തിയാൽ എല്ലാ ഡിപ്പാർട്മെൻറുകളും സന്ദർശിക്കും. രോഗികളെയൊക്കെ സന്ദർശിക്കും. അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ഫീഡ് ബാക്ക് നേരിട്ട് ചോദിച്ചറിയും.
ചിലയിടങ്ങളിൽ പുതിയ നിർദേശങ്ങൾ നൽകാനുണ്ടാകും, മറ്റു ചിലയിടത്ത് ചിലതൊക്കെ തിരുത്താനുമൊക്കെയുണ്ടാകും. തുടർന്ന് ഒാഫിസിലേക്ക് എത്തും. അവിടെ എത്തിക്കഴിഞ്ഞാൽ തിരക്കാണ്. ഫിനാൻസ് ആണെങ്കിൽ ഒാരോന്നിലും ഡീറ്റെയിൽഡായി പരിശോധിക്കേണ്ടിവരും. പുതിയ പർച്ചേഴ്സിങ് നടത്താനുണ്ടെങ്കിൽ അതിന്റെ ചർച്ചകളുണ്ടാകും. പല ഡിപ്പാർട്മെൻറുകളുടെ സ്റ്റാഫ് മീറ്റിങ്ങുകളുണ്ടാകും. ഒാഡിറ്റേഴ്സിന്റെ ക്ലാരിഫിക്കേഷനുകൾ നൽകാനുണ്ടാകും. ഒരു ദിവസം എങ്ങനെ പോകുന്നുവെന്നുപോലും ആശുപത്രിയിൽ എത്തിക്കഴിഞ്ഞാൽ അറിയില്ല. ഹോസ്പിറ്റലിന്റെ കാര്യങ്ങളിൽ ഇടപെടുന്നതുകൊണ്ട് വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലോ അതിൽ ഇടപെടുന്നതിലോ ഒരു കുറവും വരുത്താറില്ല. ജോലി െചയ്യുന്ന അല്ലെങ്കിൽ ബിസിനസ് ചെയ്യുന്ന സ്ത്രീകൾക്കത് മൾട്ടിടാസ്കിങ്ങാെണന്ന് പൊതുവെ പറയാറുണ്ട്.
പേക്ഷ, അത് സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല, പുരുഷന്റെ കാര്യത്തിലും അത്തരം സംഗതികളുണ്ട്. പിന്നെ വീട്ടിലെ ജോലി എന്നത് ഒരു പാഷനാണ്. കുട്ടികളുടെ കാര്യം, ഹസ്ബന്റിന്റെ കാര്യം, വീട്ടിലെത്തുന്ന അതിഥികളുടെ കാര്യം, പിന്നെ വീടിെൻറ അറേഞ്ച്മെൻറ്സ് ഇതൊക്കെ ചെയ്യുന്നത് ഒരു പാഷനായിട്ടാണ് എനിക്ക് ഫീൽ ചെയ്യുക. പലരും പറയുന്നത് കേട്ടിട്ടുണ്ട്, വർക്കിങ് വിമനാണെങ്കിൽ കുട്ടികളുമായുള്ള ഒരു സ്നേഹബന്ധം കുറയുമെന്ന്. പേക്ഷ, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, എനിക്ക് മൂന്ന് പെൺമക്കളാണ്, അവരിൽ ഒരാൾപോലും ഒരിക്കലും അത്തരം ഒരു പരാതി പറഞ്ഞിട്ടില്ല. അവരുടെ എല്ലാ കാര്യത്തിലും ഞാൻ ഇടപെടാറുണ്ട്. എത്ര തിരക്കുെണ്ടങ്കിലും അവർക്കൊപ്പമാണ് ഞാൻ എന്നും. എന്നാൽ, അതേസമയം ഒാരോ ദിവസവും അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഇൻഡസ്ട്രിയാണ് ഹെൽത്ത് കെയർ. വീട്ടിൽ കൊടുക്കുന്നത് പോലെ തന്നെ കൃത്യമായ ശ്രദ്ധ നൽകണം.
നെക്സ്റ്റ് സ്റ്റെപ്പ്
സൺറൈസിന് കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കണം, ഇന്ത്യയിലും ലോകത്തും; ഹെൽത്ത് കെയർ മേഖലയിൽ കൂടുതൽ ഇടപെടണം. നിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നിലവിൽ കൊച്ചിയിൽ കാക്കനാട് ആസ്ഥാനമായ ആശുപത്രിക്ക് പുറമെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളവും കാസർകോട് കാഞ്ഞങ്ങാടും രണ്ട് ബ്രാഞ്ചുകളുണ്ട്. കേരളത്തിന് പുറത്ത് ഡൽഹി, മുംബൈ, സോളാപുർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്. ഇന്ത്യക്കു പുറത്ത് ദുബൈ,അബുദാബികളിൽ ബ്രാഞ്ചുകളും കോംഗോ, മാലദ്വീപ്, എത്യോപ്യ, കെനിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളി ൽ ടൈഅപ്പുകളുമുണ്ട്.
ബിസിനസില് ഇറങ്ങുന്ന വനിതയോട് പറയാനുള്ളത്
സ്വന്തം സ്നേഹിക്കുക, ഒപ്പം നമ്മൾ നമ്മളെതന്നെ വിശ്വസിക്കണം. എെൻറ വഴികൾ ശരിയാണ്. ഒാരോന്ന് ചെയ്യുേമ്പാഴും എന്താകും അതിന്റെ റിസൽട്ട് എന്ന് മനസ്സിൽ കാണണം. വ്യക്തിപരമായ ഡെവലപ്മെൻറ് ഒപ്പം നടത്തണം. ഒാരോ ദിവസവും പുതിയ കാര്യങ്ങൾ അറിയാൻ ശ്രമിക്കണം. അത് നമ്മുടെ മേഖലയിലേതായാലും പൊതുവായതായാലും. ചെയ്യുന്ന കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. െഎഡിയ ക്ലിയർ ആയിരിക്കണം. പ്രഫഷനേലാടെ ആയിരിക്കണം ഒാരോന്നിനെയും സമീപിക്കേണ്ടത്. ചലഞ്ച് ഏറ്റെടുക്കാനുള്ള ധൈര്യം അംഗീകാരത്തിനായി കാത്തുനിൽക്കരുത്, സെൽഫ് മോട്ടിവേറ്റഡ് ആയിരിക്കണം. എന്തു ചെയ്താലും അതിലൊരു ആർട്ട് കാണണം. നെഗറ്റിവിസം ഒഴിവാക്കണം. മാനസികമായ ധൈര്യം അത് ഒരിക്കലും കൈവിടരുത്. ചിട്ടയോടെയായിരിക്കണം എന്തും ചെയ്യേണ്ടത്. നമ്മളുണ്ടാക്കുന്ന പ്ലാൻ അനുസരിച്ച് എല്ലാം തീർക്കാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.