???????? ???????

ജ്ജ്​ ‘ബല്ലാത്ത പഹയൻ’ തന്നെ VIDEOS

കോ​ഴി​ക്കോ​ട്​: ഫേ​സ്​​ബു​ക്കി​ൽ സെ​ൽ​ഫി വി​ഡി​യോ വ​ഴി കോ​ഴി​ക്കോ​ട​ൻ ഭാ​ഷ​യി​ൽ വി​നോ​ദ്​ നാ​രാ​യ​ണ ​ൻ എ​ന്ന എ​ൻ​ജി​നീ​യ​ർ വാ​ദ​ങ്ങ​ൾ നി​ര​ത്തു​േ​മ്പാ​ൾ കേ​ൾ​ക്കു​ന്ന​വ​ർ​ക്ക്​ ഒ​ന്നേ പ​റ​യാ​നു​ള്ളൂ, ബ​ല്ലാ​ത്ത പ​ഹ​യ​ൻ ത​ന്നെ. ചി​രി​യും അ​തി​ലേ​റെ ചി​ന്ത​യു​മാ​യി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ ശ്ര​േ​ദ്ധ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ക​യാ​ണ്​ 18 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ൻ​ജി​നീ​യ​റാ​യ വി​നോ​ദ്.

‘ത​മാ​സേ​ല് പൊ​തി​ഞ്ഞ ഒ​ര് കോ​യി​ക്കോ​ട്ടു​കാ​ര​​​​​​െൻറ സ​ർ​ബ​ത്ത്​ പോ​ല​ത്തെ ബ​ർ​ത്താ​നം കേ​േ​ട്ടാ​ളീ’ എ​ന്ന്​ ‘ബ​ല്ലാ​ത്ത പ​ഹ​യ​ൻ’ എ​ന്ന സ്വ​ന്തം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ വി​നോ​ദ്​ നാ​രാ​യ​ണ​ൻ പ​റ​യു​ന്ന​ത്​ വെ​റു​തെ​യ​ല്ല. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ ഡോ​ണാ​ൾ​ഡ്​ ട്രം​പ്​ മു​ത​ൽ റി​പ്പ​ബ്ലി​ക്​ ടി.​വി അ​വ​താ​ര​ക​ൻ അ​ർ​ണ​ബ്​ ഗോ​സ്വാ​മി വ​രെ​യു​ള്ള​വ​രെ പൊ​ളി​ച്ച​ടു​ക്കി​യാ​ണ്​ വി​നോ​ദ്​ വി​ല​സു​ന്ന​ത്.

Full View

2016 ജൂ​ലൈ ഏ​ഴു മു​ത​ൽ തു​ട​ങ്ങി​യ ഇൗ ​വി​ഡി​യോ പ്രോ​ഗ്രാം 40ഒാ​ളം ‘എ​പ്പി​സോ​ഡു​ക​ൾ’ പി​ന്നി​ട്ടു. ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ ‘തു​രു​മ്പ്​’ എ​ന്ന്​ വി​ളി​ച്ചു തു​ട​ങ്ങി​യ ബ​ല്ലാ​ത്ത പ​ഹ​യ​ൻ സ്​​നേ​ഹ​ത്തി​​​​​​െൻറ​യും സാ​ഹോ​ദ​ര്യ​ത്തി​​​​​​െൻറ​യും സ​ന്ദേ​ശ​മാ​ണ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ൾ നാ​ണം​കെ​ട്ട​വ​രാ​ണെ​ന്ന്​ റി​പ്പ​ബ്ലി​ക്​ ടി.​വി അ​വ​താ​ര​ക​ൻ ടി.​വി ച​ർ​ച്ച​ക്കി​ടെ പ​റ​ഞ്ഞ​തി​നെ​തി​രെ വി​നോ​ദ്​ നാ​രാ​യ​ണ​ൻ ത​യാ​റാ​ക്കി​യ വി​ഡി​യോ പ​ത്തു​ ല​ക്ഷ​ത്തോ​ളം പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു. ‘ഞാ​ൾ​ക്ക്​ മൊ​ഹ​ബ​ത്തി​ൽ ജീ​വി​ക്കാ​ന​റി​യാം. അ​ങ്ങ​നെ ജീ​വി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക്​ നാ​ണ​മി​ല്ല’ എ​ന്ന്​ വി​നോ​ദ്​ ഇൗ ​വി​ഡി​യോ​യി​ൽ വ്യ​ക്​​ത​മാ​ക്ക​ു​ന്നു.

ബീ​ഫ്​ ചി​ല്ലി തി​ന്നു​ക​യും നാ​ട്ടു​കാ​ർ​ക്ക്​ അ​മേ​ദ്യം വി​ള​മ്പു​ക​യും ചെ​യ്യു​ക​യാ​ണ്​ അ​ർ​ണ​ബെ​ന്ന്​ വി​നോ​ദ്​ ആ​രോ​പി​ക്കു​ന്നു. കോ​ട്ടും സ്യൂ​ട്ടു​മി​ട്ട്​ വി​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വി​നോ​ദ്​ നാ​രാ​യ​ണ​ൻ ത​ക​ർ​പ്പ​ൻ ഇം​ഗ്ലീ​ഷി​ലും പ്ര​തി​ക​രി​ച്ച്, ഒ​ടു​വി​ൽ ലു​ങ്കി മ​ട​ക്കി​കു​ത്തി​യാ​ണ്​ ‘അ​ർ​ണ​ബ്​ വ​ധം’ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മ​ഹാ​പ്ര​ള​യം പ​ണ​ക്കാ​രെ മാ​ത്ര​മേ ബാ​ധി​ച്ചി​ട്ടു​ള്ളൂ​വെ​ന്ന സം​ഘ്​​പ​രി​വാ​റു​കാ​ര​ൻ സു​രേ​ഷ്​ കൊ​ച്ചാ​ട്ടി​ലി​നെ​യും ഇ​ദ്ദേ​ഹം ‘തേ​ച്ചൊ​ട്ടി​ച്ചി​രു​ന്നു’.

Full View

പാ​വ​പ്പെ​ട്ട​വ​​​​​​െൻറ വീ​ട്ടി​ന​ടു​ത്തെ​ത്തി​യ​പ്പോ​ൾ വെ​ള്ളം വ​ഴി​മാ​റി​പ്പോ​യോ​യെ​ന്ന്​ അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ ആ​രും പ​ണം ന​ൽ​ക​രു​െ​ത​ന്ന സം​ഘ്​​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​​​​​​െൻറ ആ​ഹ്വാ​ന​വും വി​നോ​ദ്​ നാ​രാ​യ​ണ​ൻ ത​​​​​​െൻറ വാ​ദ​ത്തി​ലൂ​ടെ എ​തി​ർ​ത്ത്​ തോ​ൽ​പി​ച്ചു. സേ​വ​ഭാ​ര​തി ആ​ൾ​ക്കാ​ര്​ മാ​ത്ര​മ​ല്ല, വെ​റും ജ​ന​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ സ​ഹാ​യം ചെ​യ്​​തി​ട്ടു​ണ്ട്. ‘അ​​​​​​െൻറ കാ​ര്യം ബ​ല്യ ക​ഷ്​​ടാ​ണ്. യ്യ്​ ​ഇ​ജ്ജാ​തി വി​ഡി​യോ ഇ​ട്ട്​ നെ​ര​ത്ത്​​മ്മ കൂ​ടെ ന​ട​ന്നാ ചെ​പ്പ​ക്കു​റ്റി​ക്ക്​ നാ​ട്ടാ​ര്​ ത​ല്ലും’ എ​ന്നും ഇൗ ​കോ​ഴി​ക്കോ​ട്ടു​കാ​ര​ൻ പ​റ​യു​ന്നു. 7,67,000 പേ​രാ​ണ്​ ഇൗ ​വി​ഡി​യോ ഫേ​സ്​​ബു​ക്കി​ൽ മാ​​ത്രം ക​ണ്ട​ത്. 20000ത്തോ​ളം പേ​ർ ഷെ​യ​റും ചെ​യ്​​തു.

Full View

ചേ​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ വി​നോ​ദ്​ നാ​രാ​യ​ണ​ൻ ഏ​ഴാം ക്ലാ​സ്​ മു​ത​ൽ ഏ​റെ​ക്കാ​ലം ദു​ബൈ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടു​കാ​ർ എ​ന്ന ഫേ​സ്​​ബു​ക്ക്​ ഗ്രൂ​പ്പി​ലൂ​ടെ വാ​യ​ന​ശാ​ല എ​ന്ന ത​ല​ക്കെ​ട്ടി​ൽ പു​സ്​​ത​ക വി​ശ​ക​ല​ന​വും ന​ട​ത്തു​ന്നു​ണ്ട്. വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​റി​​​​​​െൻറ ‘വി​ശ്വ​വി​ഖ്യാ​ത​മാ​യ മൂ​ക്ക്’​ മു​ത​ൽ ചി​ന്ത​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ യു​വാ​ൽ ഹ​രാ​രി​യു​ടെ പു​സ്ത​കം വ​രെ വി​നോ​ദ്​ നാ​രാ​യ​ണ​ൻ വി​ശ​ക​ല​നം ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Vinod Narayanan Facebook Selfi Live in America- Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.