മ​ണ​ൽ​ക്കു​ന്നു​ക​ളി​ൽ ഉ​ല്ല​സി​ക്കാ​നെ​ത്തു​ന്നവർ       ഫോ​​ട്ടോ: ശ​റ​ഫു​ദ്ദീ​ൻ വ​ള​പ്പ​ൻ

സൗ​ദി​യി​ൽ ശി​ശി​ര​കാ​ലം ആ​സ്വ​ദി​ക്കാ​ൻ മ​ല​യാ​ളി​ക​ളും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലി​പ്പോ​ൾ ശി​ശി​ര​കാ​ല​ത്തി​​ന്‍റെ സു​ഖ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്. കൊ​ടി​യ ചൂ​ടി​നും കൊ​ടും ത​ണു​പ്പി​നും ഇ​ട​യി​ൽ കു​റ​ഞ്ഞ​കാ​ലം മാ​ത്രം ല​ഭി​ക്കു​ന്ന ആ ​അ​സു​ല​ഭാ​നു​ഭ​വം നു​ക​രാ​ൻ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​രു​പോ​ലെ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​വ​ധി​ദി​ന​ങ്ങ​ളാ​യ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ​പോ​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ജ്യ​ത്തെ പാ​ർ​ക്കു​ക​ളി​ലും ത​ടാ​ക​ങ്ങ​ൾ​ക്ക​രി​കി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും കു​ട്ടി​ക​ളും കു​ടും​ബി​നി​ക​ളും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും ബാ​ച്ചി​ല​ർ​മാ​രു​ടെ​യും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.



 


റി​യാ​ദ്​ ന​ഗ​ര​ത്തി​​ന്‍റെ വി​ശാ​ല ഭൂ​മി​ക​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ് ആ​ളു​ക​ൾ കൂ​ട്ട​മാ​യി ഉ​ല്ലാ​സ നി​മി​ഷ​ങ്ങ​ൾ ചെ​ല​വി​ടാ​ൻ എ​ത്തു​ന്ന​ത്. ന​ഗ​ര​മ​ധ്യ​ത്തോ​ട് ഏ​താ​ണ്ട്​​ ചേ​ർ​ന്നു​ള്ള വാ​ദി നി​മാ​ർ ത​ടാ​ക​തീ​രം, 50 കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ലേ​ക്ക്​ പാ​ർ​ക്ക് ഗാ​ർ​ഡ​ൻ, തു​മാ​മ മ​രു​ഭൂ​മി, തെ​ക്കു​പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ൽ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ചെ​റു​പ​ട്ട​ണ​മാ​യ മു​സാ​ഹ്​​മി​യ​ക്കു​ സ​മീ​പ​മു​ള്ള ‘റെ​ഡ് സാ​ൻ​ഡ്’ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ല​യാ​ളി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. റി​യാ​ദ്​ സീ​സ​ണി​​ന്‍റെ ഭാ​ഗ​മാ​യി ബോ​ളീ​വാ​ഡ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​നോ​ദ​ന​ഗ​ര​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​കാ​ലാ​വ​സ്ഥ പ്ര​കൃ​തി​യോ​ടു​ചേ​ർ​ന്ന് ആ​സ്വ​ദി​ക്കാ​നാ​ണ് ആ​ളു​ക​ൾ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​ത്.

മ​ണ​ൽ​ക്കു​ന്നു​ക​ളി​ൽ ഓ​ടി​ച്ചു​ക​ളി​ക്കാ​ൻ ഓ​ഫ് റോ​ഡ് വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി കു​ന്നു​ക​ൾ​ക്കു​ മു​ക​ളി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന​തും കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ച മ​ണ​ൽ​മ​ട​ക്കു​ക​ളി​ലെ കൗ​തു​കം തേ​ടി കോ​ഡ് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു​മാ​ണ് റെ​ൻ​ഡ്​ സാ​ൻ​ഡി​ലെ ആ​ഘോ​ഷം. പ​ര​പ്പു​ള്ള പ്ര​ദേ​ശ​ത്ത് ത​മ്പു​കെ​ട്ടി​യും നി​ല​വി​ലു​ള്ള ഖൈ​മ​ക​ൾ (ത​മ്പു​ക​ൾ) വാ​ട​ക​ക്കെ​ടു​ത്തും മു​സാ​ഹ്​​മി​യ, തു​മാ​മ തു​ട​ങ്ങി​യ മ​രു​ഭൂ മേ​ഖ​ല​ക​ളി​ൽ രാ​പ്പാ​ർ​ക്കു​ന്ന​വ​രും കു​റ​വ​ല്ല. റൈ​ഡ് ബൈ​ക്കു​ക​ൾ​ക്ക് മ​ണി​ക്കൂ​റി​ന് 50 റി​യാ​ൽ മു​ത​ൽ 100 റി​യാ​ൽ വ​രെ വാ​ട​ക ന​ൽ​ക​ണം. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബു​ധ​നാ​ഴ്​​ച വ​രെ​യു​ള്ള പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ കു​റ​ഞ്ഞ വാ​ട​ക​ക്ക് ബൈ​ക്കു​ക​ൾ ല​ഭ്യ​മാ​കും. നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ളു​ള്ള റെ​ഡ് സാ​ൻ​ഡി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ണം മു​ൻ‌​കൂ​ർ ന​ൽ​കി കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രും.

ടൂ​ർ ക​മ്പ​നി​ക​ളും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളും സം​ഘ​മാ​യാ​ണ് സ​വാ​രി​ക്കെ​ത്തു​ന്ന​ത്. അ​തി​രാ​വി​ലെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളെ​ല്ലാം ക​രു​തി സ​ക​ല ഒ​രു​ക്ക​ങ്ങ​ളു​മാ​യാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. റേ​സി​ങ് മേ​ഖ​ല​യു​ടെ തൊ​ട്ട​ടു​ത്ത ഭാ​ഗ​ത്ത് 100 മു​ത​ൽ 200 വ​രെ​യു​ള്ള റി​യാ​ൽ വാ​ട​ക​ക്ക് ഖൈ​മ​ക​ൾ ല​ഭ്യ​മാ​ണ്. രാ​ത്രി​യാ​കു​ന്ന​തു​വ​രെ ഇ​വി​ടെ ക​ഴി​യാം. ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നും വി​ശ്ര​മി​ക്കു​ന്ന​തി​നും ഇ​ത് നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​ത്. അ​തി​രാ​വി​ലെ​യും സാ​യാ​ഹ്‌​ന​ത്തി​ലു​മാ​ണ്​ മ​ണ​ൽ​ക്കു​ന്നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര ഏ​റ്റ​വും മ​നോ​ഹ​രം. സൂ​ര്യാ​സ്ത​മ​യ സ​മ​യ​ത്തെ പൊ​ന്നി​ൻ​കി​ര​ണ​മേ​റ്റ മ​രു​ഭൂ​മി​യു​ടെ സൗ​ന്ദ​ര്യം കാ​മ​റ​യി​ൽ പ​ക​ർ​ത്താ​നും ആ ​സ​മ​യ​ത്ത് ബൈ​ക്കു​ക​ൾ പ​റ​ത്താ​നും സ​ഞ്ചാ​രി​ക​ൾ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച വി​സ്മ​യ​ക​ര​മാ​ണ്. ക​ട​ലി​ല്ലാ​ത്ത റി​യാ​ദി​ൽ ക​ട​ല​നു​ഭ​വം​പോ​ലെ ഇ​ര​മ്പി​യൊ​ലി​ക്കു​ന്ന ജ​ല​ധാ​ര​യാ​ണ് ലേ​ക് പാ​ർ​ക്കി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഈ​റ​ന്‍ കാ​റ്റേ​റ്റ് ത​ടാ​ക​തീ​ര​ത്ത് ക​ളി​പ​റ​ഞ്ഞും ആ​ഹാ​രം ക​ഴി​ച്ചും ആ​സ്വ​ദി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും വി​ശാ​ല​മാ​യ തീ​ര​ത്ത് ഓ​ടി​യും ഒ​ളി​ച്ചും ഉ​ല്ലാ​സ​ത്തി​​ന്‍റെ മ​ധു​രം നു​ക​രു​ന്ന കു​ട്ടി​ക​ളും ഏ​റെ​യാ​ണ്.

ഇ​ള​കാ​തെ ഒ​ഴു​കു​ന്ന നി​ർ​മി​ത ന​ദി​യു​ടെ സൗ​ന്ദ​ര്യ​വും ത​ണു​പ്പും ആ​സ്വ​ദി​



 

ക്ക​ലാ​ണ് വാ​ദി നി​മാ​റി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ ല​ക്ഷ്യം. ഭ​ക്ഷ​ണം പാ​കം​ചെ​യ്ത് ക​ഴി​ക്കാ​ൻ ത​ടാ​ക​തീ​ര​ത്ത് അ​നു​മ​തി​യി​ല്ലാ​ത്ത​ത് ആ​സ്വാ​ദ​ന​ത്തി​​ന്‍റെ അ​ള​വ് കു​റ​ച്ചി​ട്ടു​ണ്ട്.

അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ന​ഗ​ര​ത്തി​ലെ മാ​ളു​ക​ളി​ലെ ചു​വ​രു​ക​ൾ​ക്കു​ള്ളി​ലെ കേ​വ​ല വി​നോ​ദ​ങ്ങ​ളി​ൽ ഒ​തു​ങ്ങാ​തെ പ്ര​കൃ​തി​യു​ടെ അ​ന​ന്ത​മാ​യ ആ​ഘോ​ഷ സാ​ധ്യ​ത​ക​ൾ തേ​ടു​ക​യാ​ണ് ആ​സ്വാ​ദ​ക​ർ. ഗ്രാ​മീ​ണ അ​റ​ബി​ക​ളാ​ണ് ശി​ശി​ര​കാ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​സ്വ​ദി​ക്കു​ന്ന​ത്. ഈ​ത്ത​പ്പ​ഴ​വും ആ​വി​പ​റ​ക്കു​ന്ന സൗ​ദി ഗ​ഹ്​​വ​യും ക​ഴി​ച്ച് മ​രു​ഭൂ​മി​യി​ലി​രു​ന്ന് ക​ഥ​പ​റ​യ​ലും ക​വി​ത ചൊ​ല്ല​ലു​മാ​ണ് ആ​സ്വാ​ദ​ന​ത്തി​ൽ പ്ര​ധാ​നം.

Tags:    
News Summary - To enjoy winter in Saudi Malayalees also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.