നവ്യ മോഹൻ 

വീടിന്‍റെ അകത്തളങ്ങള്‍ നയന മനോഹരമാക്കി നവ്യ

ലോക്ഡൗണ്‍ കാലത്ത് കോട്ടക്കല്‍ പാണ്ഡമംഗലം സ്വദേശി മോഹൻദാസ‍ന്‍റെ മകള്‍ നവ്യ മോഹൻ വിരസത അകറ്റിയത് ചിത്രം വരയിലൂടെ. പക്ഷേ, കാന്‍വാസാക്കിയത് വീടി‍ന്‍റെ അകത്തളങ്ങളിലെ ചുമരുകളാണെന്ന്​ മാത്രം.

സ്കൂളില്‍ പല പരിപാടികളിലും ചിത്രങ്ങള്‍ വരച്ചതോടെയാണ് നവ്യയുടെ കഴിവ് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്നുള്ള ചിത്രങ്ങളുടെ പരീക്ഷണമെല്ലാം സ്വന്തം വീടായ ശ്രീമോഹനത്തി‍ന്‍റെ ചുമരുകളിലായിരുന്നു. മനസ്സില്‍ തോന്നിയ ചിത്രങ്ങളെല്ലാം ചുമരുകളിലും കടലാസുകളിലും കോറിയിട്ടതോടെ അവയെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായി മാറി.

രാജ രവിവര്‍മയുടെ ചിത്രങ്ങള്‍ ഏറെ ഇഷ്​ടപ്പെടുന്ന നവ്യ അത്തരത്തിലുള്ള ജീവനുളവാക്കുന്ന ചിത്രങ്ങളാണ് ചുമരിൽ വരച്ചുതീര്‍ത്തത്. ആറടിയിലധികം ഉയരത്തിൽ വീടി​ന്‍റെ മുകൾ നിലയിലേക്കുള്ള പടികൾക്ക് സമീപമാണ് കൂറ്റൻ ചിത്രം വർണക്കാഴ്ചയൊരുക്കുന്നത്.

പുതുപ്പറമ്പ് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്​ നവ്യ. മുത്തശ്ശി ശാരദയെ കൂട്ടു പിടിച്ചാണ് ഒഴിവ് സമയങ്ങളിലെ കലാപരിപാടികള്‍. മാതാപിതാക്കളായ മോഹനദാസനും ജയശ്രീയും സഹോദരന്‍ നിഖിലും നവ്യക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.