ജനീവ: ലോകത്ത് മൂന്നിലൊന്ന് സ്ത്രീകൾ ശാരീരിക, ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കോവിഡ് കാലത്ത് സ്ത്രീകൾക്കുനേരെയുള്ള അക്രമം വർധിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. അക്രമം തടഞ്ഞും ഇരകൾക്ക് സംരക്ഷണമൊരുക്കിയും സാമ്പത്തിക അസമത്വം തുടച്ചുനീക്കിയും ഭരണകൂടങ്ങൾ സ്ത്രീകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്തു.
ദേശീയതലത്തിലുള്ള വിവരങ്ങളും സർവേകളും അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടന വിപുലമായ റിപ്പോർട്ട് തയാറാക്കിയത്. പല മൂന്നാംലോക രാജ്യങ്ങളിലും സ്ത്രീകൾ കൂടുതൽ അതിക്രമം നേരിടുന്നത് പങ്കാളികളുടെ ഭാഗത്തു നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.