ഡോ.​ ഫോ​തു​ഹ് അ​ൽ റ​ഖും

അ​ഭി​മാ​ന നേ​ട്ട​ത്തി​ൽ ഡോ. ​ഫോ​തു​ഹ് അ​ൽ റ​ഖും

കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് (കെ.​ഐ.​എ​സ്.​ആ​ർ) ടെ​ക്‌​നോ​ള​ജീ​സ് പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഫോ​തു​ഹ് അ​ൽ റ​ഖു​മി​ന് യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ന​ർ​ജി എ​ൻ​ജി​നീ​യേ​ഴ്സി​ന്റെ വി​ശി​ഷ്‌​ട സേ​വ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി.

ഊ​ർ​ജ കാ​ര്യ​ക്ഷ​മ​ത മേ​ഖ​ല​യി​ലെ ശാ​സ്ത്ര ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 20 വ​ർ​ഷ​ത്തെ ശാ​സ്‌​ത്ര ജീ​വി​ത​ത്തി​ൽ അ​ൽ റ​ഖും നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. അ​തി​ന്റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു 2023 ലെ ​ഈ നേ​ട്ടം.

അ​ൽ റ​ഖൂ​മി​നെ മു​മ്പ് ശാ​സ്ത്ര ജേ​ണ​ലു​ക​ളു​ടെ ത​ല​വ​നാ​യി യു​നൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ന​ർ​ജി എ​ൻ​ജി​നീ​യേ​ഴ്സ് (എ.​ഇ.​ഇ) തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. 2022 ൽ ​എ.​ഇ.​ഇ പ്ര​സി​ഡ​ന്റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന ആ​ദ്യ അ​റ​ബ് വ​നി​ത​യും അ​സോ​സി​യേ​ഷ​ൻ സ്ഥാ​പി​ത​മാ​യ​തി​നു​ശേ​ഷം പ്ര​സി​ഡ​ന്റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ വ​നി​ത​യു​മാ​ണ് ഡോ.​ഫോ​തു​ഹ് അ​ൽ റ​ഖും.

Tags:    
News Summary - Proud-Kuwait-Dr-Futuh-Al-Rakhum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.