റി​യാ​ദ്​ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഹി​ജ്റ എ​ക്​​സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സൗ​ദി ചി​ത്ര​കാ​രി സ​ഹ്റ അ​ൽ ഗാം​ദി​യു​ടെ ‘സാ​ഹോ​ദ​ര്യം’ എ​ന്ന ശി​ൽ​പം

അൻസാർ - മുഹാജിർ സാഹോദര്യത്തിന് ശിൽപ ചാരുതയിലൊരു ആദരവ്

റി​യാ​ദ്​: ഇ​സ്​​ലാം പ്ര​ബോ​ധ​ന​കാ​ല​ത്ത്​​ മ​ക്ക​യി​ൽ​നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് കു​ടി​യേ​റി​യ മു​ഹാ​ജി​റു​ക​ളെ മ​ദീ​ന​യി​ലെ അ​ൻ​സാ​രി​ക​ൾ സ്വീ​ക​രി​ച്ച രീ​തി​യെ പ്ര​തീ​ക​വ​ത്​​ക​രി​ച്ച്​​ തു​ണി​യും ക​ളി​മ​ണ്ണും കൊ​ണ്ട്​ നി​ർ​മി​ച്ച, സൗ​ദി ചി​ത്ര​കാ​രി സ​ഹ്റ അ​ൽ ഗാം​ദി​യു​ടെ ‘സാ​ഹോ​ദ​ര്യം’ എ​ന്ന ക​ലാ​സൃ​ഷ്​​ടി ശ്ര​ദ്ധേ​യ​മാ​കു​ന്നു. ലോ​ക​ത്തി​ന്റെ ഗ​തി​യെ ത​ന്നെ മാ​റ്റി​മ​റി​ച്ച പ്ര​ശ​സ്ത​മാ​യ ഒ​രു നാ​ഗ​രി​ക​ത​യു​ടെ അ​ടി​ത്ത​റ സ്ഥാ​പി​ച്ച്​ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി മ​ക്ക​യി​ൽ നി​ന്നും മ​ദീ​ന​യി​ലേ​ക്ക്​ ന​ട​ത്തി​യ പ​ലാ​യ​ന​ത്തെ ആ​സ്പ​ദ​മാ​ക്കി റി​യാ​ദ് നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന ‘ഹി​ജ്‌​റ പ്ര​ദ​ർ​ശ​ന’​ത്തി​ലാ​ണ് മ​ദീ​ന വാ​സി​ക​ളു​ടെ സാ​ഹോ​ദ​ര്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഈ ​ക​ലാ​സൃ​ഷ്​​ടി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

പ​ലാ​യ​ന​ത്തി​ലു​ട​നീ​ളം ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ച്​ മ​ദീ​ന​യി​ലെ​ത്തി​യ മു​ഹാ​ജി​റു​ക​ൾ​ക്ക് (പു​റ​പ്പെ​ട്ട്​ വ​ന്ന​വ​ർ​ക്ക്) പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ൻ​സാ​രി​ക​ൾ ന​ൽ​കി​യ ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പ് ഹി​ജ്റ​യു​ടെ ച​രി​ത്ര​ത്താ​ളു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ൻ​സാ​രി​ക​ളു​ടെ മ​ഹാ​മ​ന​സ്​​ക​ത​യും ആ​തി​ഥേ​യ മ​ര്യാ​ദ​യും ഊ​ഷ്​​മ​ള​ത​യും വി​ളി​ച്ചോ​തു​ന്ന​താ​ണ്​ ആ ​ച​രി​ത്ര വ​ര​വേ​ൽ​പ്. അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം മു​ഹാ​ജി​റു​ക​ളു​മാ​യി പ​ങ്കു​വെ​ക്കാ​നും അ​വി​ടെ ഉ​പ​ജീ​വ​നം തു​ട​രാ​നും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി ആ​രം​ഭി​ച്ച ആ ​ബ​ന്ധ​ത്തി​​ന്‍റെ ശ​ക്ത​മാ​യ വേ​രു​ക​ളി​ലൂ​ടെ അ​തി​​ന്റെ ഫ​ല​ഭൂ​യി​ഷ്ഠ​ത എ​ടു​ത്തു​കാ​ട്ടു​ന്ന ഒ​രു സൃ​ഷ്​​ടി​യാ​ണ് താ​ൻ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് സ​ഹ്​​റ അ​ൽ ഗാം​ദി പ​റ​യു​ന്നു. പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ശി​ൽ​പ നി​ർ​മാ​ണം.

തു​ണി​ക​ൾ ക​ളി​മ​ൺ ച​ളി​യി​ൽ മു​ക്കി കെ​ട്ടു​ക​ളി​ട്ട് കൊ​ണ്ടാ​ണ് ഇ​തി​​ന്റെ സൃ​ഷ്​​ടി. അ​ൻ​സാ​റു​ക​ളു​ടെ​യും മു​ഹാ​ജി​റു​ക​ളു​ടെ​യും പ​രോ​പ​കാ​ര​വും സ്നേ​ഹ​വും കൊ​ണ്ട് സ​മ്പ​ന്ന​മാ​യ അ​ടു​ത്ത ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഈ ​കെ​ട്ടു​ക​ൾ. കെ​ട്ടു​ക​ളി​ൽ​നി​ന്ന് വേ​രു​ക​ൾ പോ​ലെ തൂ​ങ്ങി നി​ൽ​ക്കു​ന്ന​ത് വ​ലി​യ ഒ​രു വൃ​ക്ഷ​ത്തി​​ന്റെ വ​ള​ർ​ച്ച​യെ​യും ശ​ക്തി​യെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​തോ​ടൊ​പ്പം ജീ​വി​ത​ത്തി​ന് അ​ർ​ഥം ന​ൽ​കു​ന്ന സാ​ഹോ​ദ​ര്യ സ​ങ്ക​ൽ​പ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ജീ​വ​സു​റ്റ​താ​ക്കാ​നു​മാ​ണ് ഈ ​ക​ലാ​സൃ​ഷ്​​ടി​യി​ലൂ​ടെ ചി​ത്ര​കാ​രി ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

ഹി​ജ്റ​യു​ടെ ച​രി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ ‘ക​ലാ​കാ​ര​​ന്റെ ശ​ബ്​​ദം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ‘ബ്ര​ദ​ർ​ഹു​ഡ്’ (സാ​ഹോ​ദ​ര്യം) ശി​ൽ​പം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​സ്‌​ലാ​മി​​ന്റെ തു​ട​ക്കം രൂ​പ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ച​രി​ത്ര​സം​ഭ​വ​മാ​യി​രു​ന്നു ഹി​ജ്‌​റ. മ​ക്ക​യി​ൽ​നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് പ്ര​വാ​ച​ക​വും അ​നു​ച​ര സം​ഘ​വും 400 കി.​മീ 15 ദി​വ​സം കൊ​ണ്ട് മ​റി​ക​ട​ന്ന്​ ​പൂ​ർ​ത്തീ​ക​രി​ച്ച പ​ലാ​യ​ന​ത്തി​​ന്റെ ച​രി​ത്ര​മാ​ണ്​ ‘ഹി​ജ്റ പ്ര​ദ​ർ​ശ​നം’ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. സൗ​ദി നാ​ഷ​ന​ൽ മ്യൂ​സി​യം അ​തോ​റി​റ്റി​യും ദ​ഹ്​​റാ​നി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് വേ​ൾ​ഡ് ക​ൾ​ച്ച​ർ സെൻറ​റു​മാ​ണ് ‘പ്ര​വാ​ച​ക​​ന്റെ കാ​ൽ​പ്പാ​ടു​ക​ൾ’ എ​ന്ന പേ​രി​ൽ ഹി​ജ്‌​റ പ്ര​ദ​ർ​ശ​നം റി​യാ​ദി​ലെ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ലൈ 20ന്​ ​ആ​രം​ഭി​ച്ച എ​ക്​​സി​ബി​ഷ​ൻ ഡി​സം​ബ​ർ 30ന്​ ​അ​വ​സാ​നി​ക്കും.

Tags:    
News Summary - Saudi artist's sculpture at the 'Hijra Exhibition'.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.