അവർ രണ്ടുപേരും ഒന്നിച്ചാണ് 1942ൽ ഇൗജിപ്തിലെ അറബിക് ലാംഗ്വേജ് അക്കാദമിയുടെ നോവൽ മത്സരത്തിന് കൃതികൾ അയച്ചത്. ഒരാൾക്ക് അന്ന് 30 വയസ്, രണ്ടാമന് 25ഉം. ഇരുവരുടെയും നോവലുകൾ അക്കാദമി തിരസ്കരിച്ചു.
ഒന്നാമൻ നജീബ് മഹ്ഫൂസ് പിന്നീട് ലോകമറിയുന്ന എഴുത്തുകാരനായി, നൊബേൽ നേടി, അറബ് സാഹിത്യത്തിെൻറ അപരനാമമായി. ഇൗജിപ്ഷ്യൻ സാഹിത്യത്തിൽ രണ്ടാമതൊരു േപരിനെ അപ്രസക്തമാക്കുന്ന നിലയിൽ അദ്ദേഹം കുതിച്ചുയർന്നു. അക്കാദമി നിരസിച്ച ‘അൽ സറാബ്’ എന്ന ആ നോവൽ പിൽക്കാലത്ത് മഹ്ഫൂസിെൻറ ഏറെവായിക്കപ്പെട്ട നോവലുകളിലൊന്നായി മാറി.
പക്ഷേ, രണ്ടാമെൻറ വിധി മറ്റൊന്നായിരുന്നു. മറവിയുടെ ആഴങ്ങളിലേക്ക് അദ്ദേഹം നിപതിച്ചു. നോവലുകൾ ആരും വായിച്ചില്ല. നാടകമെഴുതാൻ നോക്കി. അതും വിജയിച്ചില്ല. ഒടുവിൽ ഇൗജിപ്ഷ്യൻ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് കുടിയേറി. 2005ൽ മരണവും. ആദിൽ കാമിൽ എന്നായിരുന്നു അദ്ദേഹത്തിെൻറ പേര്.
പറഞ്ഞാൽ ഇൗജിപ്തിൽ പോലും ആരുമറിയില്ല. വിസ്മൃതിയിൽ കഴിയുേമ്പാഴും തെൻറ ആദ്യ സാഹിത്യ സുഹൃത്തിനെ നജീബ് മഹ്ഫൂസ് മറന്നിരുന്നില്ല. ഇൗജിപ്ത് തിരിച്ചറിയാതെ പോയ പ്രതിഭയായിരുന്നു കാമിൽ എന്ന് മഹ്ഫൂസ് എന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിലിതാ, 1942ൽ അറബിക് ലാംഗ്വേജ് അക്കാദമി തിരസ്കരിച്ച ആദിൽ കാമിലിെൻറ ആ നോവൽ വീണ്ടും വരുന്നു.
‘മാലിം അൽ അക്ബർ’ എന്ന നോവൽ മുക്കാൽ നൂറ്റാണ്ടിന് ശേഷം ഇംഗ്ലീഷിൽ മൊഴിമാറി എത്തുകയാണ്. The Magnificent Conman of Cairo എന്ന പേരിൽ പ്രശസ്ത പരിഭാഷകൻ വലീദ് അൽമുശർറഫ് ആണ് വിവർത്തനം ചെയ്തത്. പ്രമുഖ പ്രസാധകരായ കെയ്റോയിലെ ‘American University in Cairo’ ആണ് പ്രസാധകർ.
മഹ്ഫൂസ് മുെമ്പഴുതിയ ആമുഖമാണ് 176 പേജ് മാത്രമുള്ള പുസ്തകത്തിെൻറ മറ്റൊരു ആകർഷണം. ഇപ്പോൾ ഇന്ത്യയിൽ kindle പതിപ്പ് മാത്രമേ ലഭ്യമാകുന്നുള്ളു. ഏതാനും മാസം മുമ്പാണ് മഹ്ഫൂസിെൻറ അപ്രകാശിത രചനകൾ ‘The Quarter’ എന്ന തലക്കെട്ടിൽ പുസ്തകമായി ഇറങ്ങിയത്.
യഥാർഥത്തിൽ ഇൗജിപ്ഷ്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ ഹറാഫിശിലേക്ക് മഹ്ഫൂസിനെ ക്ഷണിച്ചുകൊണ്ടുവരുന്നത് തന്നെ ആദിൽ കാമിൽ ആയിരുന്നു. പുതുമുഖ എഴുത്തുകാരുടെ സംഘമായിരുന്നു ഹറാഫിശ്. അന്ന് അതിെൻറ മുന്നണി പടയാളി ആയിരുന്നു ആദിലെന്ന് മഹ്ഫൂസ് പിന്നീട് എഴുതി. ’30 കളിലും ’40കളുടെ തുടക്കത്തിലും നിരവധി നാടകങ്ങളും രണ്ടുനോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
’45 െൻറ തുടക്കത്തോടെ അദ്ദേഹം സ്വയം സംശയിക്കാൻ തുടങ്ങിയെന്ന് മഹ്ഫൂസ്. സാഹിത്യത്തിെൻറ കടമയെന്തെന്നതും കലയുടെ ആകമാന പ്രസക്തിയെ തന്നെയും അദ്ദേഹം സംശയിച്ചു. കാമിൽ ജീവിച്ചിരിക്കവെ തന്നെ 1993ൽ അദ്ദേഹത്തിെൻറ പ്രാധാന്യം വിവരിച്ച് മഹ്ഫൂസ് എഴുതിയ ഇൗ ലേഖനത്തോട് കാമിൽ പ്രതികരിച്ചുപോലുമില്ല. അപ്പോഴേക്കും എല്ലാം ഉപേക്ഷിച്ച് അദ്ദേഹം സ്വയം പിൻവാങ്ങിയിരുന്നു. അർഹിച്ച അംഗീകാരം തനിക്ക് കിട്ടിയിട്ടില്ലെന്നും എഴുത്തിെൻറ ലോകത്ത് വ്യാപരിച്ച് ജീവിതം പാഴാക്കുകയാണെന്നും അദ്ദേഹത്തിന് തോന്നിയിരിക്കാമെന്നും മഹ്ഫൂസ് കൂട്ടിച്ചേർത്തു.
പിന്നെയും രണ്ടുപതിറ്റാണ്ടിന് ശേഷം 2014ൽ ഇൗജിപ്തിലെ അൽകർമ പബ്ലിഷേഴ്സ് ‘മാലിം ദ ഗ്രേറ്റ്’ പുനഃപ്രസിദ്ധീകരിച്ചു. ആധുനിക ഇൗജിപ്ഷ്യൻ ക്ലാസിക്കുകൾ വീണ്ടും വായനക്കാരുടെ മുന്നിലെത്തിക്കുകയെന്ന അൽകർമയുടെ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. മുക്കാൽ നൂറ്റാണ്ടോളം ഒൗട്ട് ഒാഫ് പ്രിൻറ് ആയിരുന്നു ‘മാലിം’.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ഇൗജിപ്ഷ്യൻ കൃതി എന്ന പരിചയപ്പെടുത്തലോടെയാണ് അൽകർമ ‘മാലി’മിനെ പുറത്തുവിട്ടത്. പുസ്തകം പെട്ടന്ന് തന്നെ അറബി വായനക്കാർക്കിടയിൽ ഹിറ്റായി. അങ്ങനെയാണ് പരിഭാഷകൻ വലീദ് ഇൗ പുസ്തകത്തെ കുറിച്ച് അറിയുന്നത്, ഒരു സുഹൃത്ത് വഴി. കൂടുതൽ വായിക്കുന്തോറും സമകാലീന കെയ്റോയെ തനിക്ക് കൂടുതൽ വെളിപ്പെട്ടുവെന്ന് വലീദ് പറയുന്നു. വായിച്ചുതീരും മുേമ്പ വലീദ് വിവർത്തനം തുടങ്ങി.
വ്യത്യസ്ത സാമൂഹിക മണ്ഡലങ്ങളിലുള്ള രണ്ടു പുരുഷ കഥാപാത്രങ്ങളിലൂടെയാണ് മാലിം പുരോഗമിക്കുന്നത്. ഒരു തട്ടിപ്പുകാരെൻറ സത്യസന്ധനായ മകനായ മാലിമും വിദേശകാര്യമന്ത്രാലയത്തിലെ കരുത്തനായ അഹമദ് പാഷയുടെ സമ്പന്നനായ പുത്രൻ ഖാലിദും. ആ കാലത്തെ കെയ്റോയുടെയും ഇൗജിപ്തിെൻറയും നേർചിത്രമാണ് ലളിതമായ ഭാഷയിൽ എഴുതപ്പെട്ട ഇൗ കൃതി. ലളിത ഭാഷ ആയി പോയി എന്നതാണ് നോവലിെന നിരസിക്കാൻ അറബിക് അക്കാദമി ചൂണ്ടിക്കാട്ടിയ കാരണങ്ങളിലൊന്ന്.
അക്കാദമിയുടെയും വിപണിയുടെയും തിരസ്കാരവും വായനക്കാരെൻറ അവഗണനയും എഴുത്തുകാരെൻറ നിസ്സംഗതയും മറികടന്ന് ‘മാലിം’ ഒരു വരവ് കൂടി വരികയാണ്. ഒരു എഴുത്തുകാരൻ കൂടി ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.