കാഫ്കനാട്: പുസ്തകചർച്ച

കോഴിക്കോട്: ആര്‍.കെ. ബിജുരാജ് വിവര്‍ത്തനം ചെയ്ത് പ്രതീക്ഷാ ബുക്സ് പ്രസിദ്ധീകരിച്ച മനീഷാ സേഥിയുടെ ‘കാഫ്കനാട്’ പുസ്തകത്തെ അധികരിച്ച് സോളിഡാരിറ്റി കോഴിക്കോട് പുസ്തകചര്‍ച്ച നടത്തി. ഭരണകൂടം എങ്ങനെയാണ് കീഴാളവിരുദ്ധമാകുന്നതെന്ന വസ്തുത വളരെ മനോഹരമായി വരച്ചുകാണിക്കുന്ന പുസ്തകമാണ് കാഫ്കനാടെന്ന് ചിന്ത പബ്ളിഷേഴ്സ് സബ് എഡിറ്റര്‍ രാജേഷ് ചിറപ്പാട് പറഞ്ഞു.

ഇഷ്ടമുള്ള വസ്ത്രവും ഭക്ഷണവും തെരഞ്ഞെടുക്കാന്‍ സാധിക്കാത്ത പൊതുബോധമാണ് ഭരണകൂടം സൃഷ്ടിക്കുന്നത്. ഇത് കേവലം ഭക്ഷണത്തിന്‍െറയോ വസ്ത്രത്തിന്‍െറയോ പ്രശ്നമല്ളെന്നും മനുഷ്യസ്വാതന്ത്ര്യത്തിന്‍െറ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണകൂട ഭീകരതയെ വസ്തുനിഷ്ഠമായി വിശകലനംചെയ്യുന്ന പഠനമാണ് കാഫ്കനാടെന്ന് എഴുത്തുകാരനും ദലിത് ചിന്തകനുമായ പ്രദീപന്‍ പാമ്പിരിക്കുന്ന് അഭിപ്രായപ്പെട്ടു. തീവ്രവാദിക്കും മനുഷ്യാവകാശമുണ്ടെന്ന് സോളിഡാരിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം പറഞ്ഞു. അത് വകവെച്ചു കൊടുക്കുമ്പോള്‍ മാത്രമേ ജനാധിപത്യത്തിന്‍െറ അന്ത$സത്ത പൂര്‍ണമാവുകയുള്ളൂ. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് കെ.സി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. അശ്കറലി സ്വാഗതവും ശമീര്‍ബാബു കൊടുവള്ളി നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 04:06 GMT
access_time 2024-09-02 03:57 GMT
access_time 2024-09-01 07:26 GMT
access_time 2024-09-01 07:12 GMT
access_time 2024-08-31 02:02 GMT