ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനം നടന്നുവെന്ന് കരുതുന്നില്ളെന്ന് പ്രമുഖ എഴുത്തുകാരി കെ.ആര്‍. മീര. പാക് അനുകൂല മുദ്രാവാക്യം വിളിച്ചിട്ടുണ്ടെങ്കില്‍തന്നെ അതിനെ രാജ്യവിരുദ്ധമായി കാണാനാവില്ല.
പലതരം വെല്ലുവിളികള്‍ നേരിടുന്ന ലോകത്ത് പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നോട്ടുപോവുകയാണ് വേണ്ടതെന്നിരിക്കെ ദേശീയതാവാദമുയര്‍ത്തുന്നതില്‍ അര്‍ഥമില്ല. വിദ്യാര്‍ഥികളുടെ പക്ഷത്താണ് താനെന്നും അവകാശങ്ങള്‍ നേടാന്‍ അവര്‍ സമരം ചെയ്യുകതന്നെ വേണമെന്നും മീര പറഞ്ഞു.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡല്‍ഹിയിലത്തെിയതാണ് മീര. അക്കാദമിയുടെ വാര്‍ഷിക അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അക്കാദമി അധ്യക്ഷന്‍ ഡോ. വിശ്വനാഥ് പ്രസാദ് തിവാരിയാണ് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ‘ആരാച്ചാര്‍’ നോവലാണ് മീരക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ഡോ. ഗോപി ചന്ദ് നാരംഗ് മുഖ്യാതിഥിയായി. ചന്ദ്രശേഖര്‍ കമ്പാര്‍ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.