കോഴിക്കോട്: റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയി ൽ അറിയിച്ച സംഭവത്തിൽ പരിഹാസവുമായി അധ്യാപികയും കവയത്രിയുമായ ദീപ നിശാന്ത്.
‘കവിത മാത്രമല്ല കരാറും ഇഷ്ടപ് പെട്ടാ എടുക്കാം’ എന്നായിരുന്നു ദീപ നിശാന്തിെൻറ ഫേസ്ബുക്ക് പോസ്റ്റ്. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാൽ മലയാളഭാഷ വളർന്ന് പന്തലിക്കട്ടെ! എന്നും ദീപ കുറിച്ചു. ‘റഫാൽ കരാർ ഇഷ്ടപ്പെട്ടു.. എടുക്കുന്നു, കള്ളൻ (ഒപ്പ്) ’ എന്നെെുതിയ കുറിപ്പിെൻറ ചിത്രം ഉൾപ്പെടെയാണ് ദീപ നിശാന്തിെൻറ ഫേസ്ബുക്ക് പോസ്റ്റ്.ചില പ്രത്യേക വൈകാരിക പരിസരങ്ങളിൽ ഞങ്ങൾ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്! അതിനിത്ര പറയാനെന്തിരിക്കുന്നു! എന്ന് ഒരു കമൻറിന് മറുപടിയായി ദീപ കുറിച്ചു.
കവിത മോഷണ വിവാദവുമായി ബന്ധപ്പെട്ട് ഏറെ ആക്ഷേപങ്ങൾ നേരിട്ടയാളാണ് ദീപ നിശാന്ത്. മോഷ്ടിക്കുന്ന കാര്യങ്ങളെ ‘ദീപയടി’ എന്നറിയപ്പെടുമെന്ന് പറഞ്ഞ് നിരവധി പേർ ദീപ നിശാന്തിെൻറ ഫേസ്ബുക്ക് പേജിൽ വിമർശനവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.