???????????? ????????? ????? ??. ??????????? ??????? ????????????????? ??????? ???????? ?????????? ????????? ???????-????????? ?????? ????????? ?. ????????????? ?????? ???????????????. ????????? ????????????: ??????? ????????????????? ?????? ???????? ????????? ??????, ????? ??????????? ???? ?????????? ??. ?????????, ??????? ?????????????? ?????????? ????????? ??.??. ?????????, ??????? ????? ????????? ????? ?????? ?????????

ഭാഷയുടെ തറവാട്ടുമുറ്റത്ത് സി. രാധാകൃഷ്ണന്  ‘മാധ്യമ’ത്തിന്‍െറ ആദരം

തിരൂര്‍: വികാരങ്ങള്‍ തണല്‍വിരിച്ച സായാഹ്നത്തില്‍ എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹനായ മലയാളത്തിന്‍െറ പ്രിയസാഹിത്യകാരന്‍ സി. രാധാകൃഷ്ണന് മാധ്യമത്തിന്‍െറ ആദരം. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ഒരുക്കിയ ലളിതവും പ്രൗഢവുമായ ചടങ്ങില്‍ മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സ്നേഹോപഹാരം സമര്‍പ്പിച്ചപ്പോള്‍ ഓര്‍മകളുടെ മര്‍മരം ഇളംതെന്നലായി വീശി. ഭാഷാപിതാവിന്‍െറ പേരിലുള്ള ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് അര്‍ഹനായ സി. രാധാകൃഷ്ണന് ശാരികപ്പൈതലിന്‍െറ ചാരത്ത് ഒരുക്കിയ ആദരം മലയാളിയുടെ അഭിമാന നിമിഷമായി. ഓര്‍മകളുടെ പങ്കുവെക്കലാല്‍ വികാരഭരിതമായിരുന്നു ചടങ്ങ്. താന്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് എഴുത്തച്ഛന്‍ പുരസ്കാരം ഏര്‍പ്പെടുത്തിയതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മലയാള സര്‍വകലാശാല വൈസ് ചാന്‍സലറും മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ അനുസ്മരിച്ചു. 

തുഞ്ചത്തെഴുത്തച്ഛന്‍െറ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് അര്‍ഹനായ എഴുത്തുകാരനെ ആദരിക്കുന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ സ്മാരക മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ സാധിക്കുന്നത് ആഹ്ളാദം പകരുന്നതാണെന്ന് കെ. ജയകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരമായി നല്‍കുന്ന ഫലകത്തില്‍ ചേര്‍ത്തിട്ടുള്ള എഴുത്തച്ഛന്‍െറ വരികള്‍ തെരഞ്ഞെടുത്ത് നല്‍കിയത് താനായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു. മാധ്യമം പ്രകാശന വേദിയില്‍ കോഴിക്കോട് ജില്ല കലക്ടര്‍ എന്ന നിലയില്‍ ആശംസ പ്രാസംഗികനായി പങ്കെടുത്ത ഓര്‍മയും കെ. ജയകുമാര്‍ പങ്കിട്ടു. 
മാധ്യമത്തില്‍ പത്രാധിപരായിരുന്ന കാലംതൊട്ടുള്ള സ്മരണകള്‍ അയവിറക്കിയാണ് സി. രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നിര്‍വഹിച്ചത്. 
മാധ്യമത്തിലെ ജീവനക്കാരുടെ അര്‍പ്പണ ബോധവും മാധ്യമം നല്‍കുന്ന സ്വാതന്ത്ര്യവും മറ്റെവിടെയും ലഭിക്കില്ളെന്നതിന് തന്‍െറ അനുഭവങ്ങള്‍ സാക്ഷിയാണെന്ന് അദ്ദേഹം ആണയിട്ടു. 

മാധ്യമം 30ാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 മാര്‍ച്ച് ആദ്യവാരം മാധ്യമം മലയാള സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്‍െറ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു. സി. രാധാകൃഷ്ണനില്‍നിന്ന് കെ. ജയകുമാര്‍ ലോഗോ ഏറ്റുവാങ്ങി. തിരൂര്‍ നഗരസഭ ഉപാധ്യക്ഷ നാജിറ അഷ്റഫ് സംസാരിച്ചു. മാധ്യമം പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം എഡിറ്റോറിയല്‍, റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ് സ്വാഗതവും മാധ്യമം അഡ്മിനിസ്ട്രേഷന്‍സ് ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.   
Tags:    
News Summary - madhyamam C. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT