ന്യൂഡല്‍ഹി: കത്തോലിക്ക സഭയുടെ മദ്യവിരുദ്ധ സമരത്തെ പരിഹസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടാ എന്നാണ് എൻ.എസ് മാധവന്‍റെ ചോദ്യം. ബിയർ ഗാളാസ് കയ്യിലേന്തി നിൽക്കുന്ന മാർപാപ്പ ബെനഡിക്ട് പതിനാറാമന്‍റെ ചിത്രസഹിതമാണ് എൻ.എസ് മാധവന്‍റെ ട്വീറ്റ്.
2017 ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്റെ 90ാം പിറന്നാളാഘോഷ വേളയിൽ അദ്ദേഹം ബിയർ കഴിക്കുന്ന ചിത്രങ്ങള്‍ പല മാധ്യമങ്ങളിലും വന്നിരുന്നു. അടച്ച ബാറുകള്‍ തുറക്കാനുള്ള ഇടതുസർക്കാരിന്‍റെ തീരുമാനത്തിനെതിരെ കെ.സി.ബി.സി ജനകീയ കൺവെൻഷൻ നടത്താനിരിക്കുകയാണ്. മാത്രമല്ല, ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ കണ്ടോളാം എന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൻ.എസ് മാധവന്‍റെ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.