കോട്ടയം: കാസർകോട് ഇരട്ടക്കൊലപാതക കേസിൽ വി.ടി. ബൽറാം എം.എൽ.എയെ ഉപവാസസമരത്തി നു വെല്ലുവിളിച്ച് എഴുത്തുകാരി കെ.ആർ. മീര. വെറുതെ, വാഴപ്പിണ്ടിയുംകൊണ്ട് പോസ്റ്റ്ഓഫ ിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം നേത ാക്കളെ നിയമത്തിനു മുന്നില് കൊണ്ടുവരുംവരെ ബൽറാമിന് ഉപവാസ സമരം നടത്തിക്കൂടേയെ ന്നാണ് കെ.ആർ. മീര ഫേസ്ബുക്കിൽ എഴുതിയത്.
ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് താൻ ഉപവസിക്കാമെന്ന വാഗ്ദാനവും മീര നൽകുന്നു. ബൽറാമിനെതിരെ തുടർച്ചയാ യ രണ്ടാം ദിവസമാണ് മീര ഫേസ്ബുക്കിൽ എഴുതുന്നത്.
രാഷ്ട്രീയകൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മീരയുടെ പോസ്റ്റിനെ പരിഹസിച്ച് ബൽറാം പ്രതികരിച്ചതോടെയാണ് ഇരുവരും തമ്മിൽ സമൂഹമാധ്യമപ്പോര് തുടങ്ങിയത്. ഇരുവരുടെയും പോസ്റ്റുകളിൽ ബൽറാം അനുകൂലികൾ സംഘടിതമായി മീരയെ ആക്രമിച്ച് കമൻറുകൾ നിറച്ചതും ശ്രദ്ധേയമായിരുന്നു.
നട്ടെല്ലിനു പകരം വാഴപ്പിണ്ടിയാണെന്ന് വിമർശനമുണ്ടാകുമ്പോൾ സ്വയം തപ്പിനോക്കുന്ന സാംസ്കാരിക ക്രിമിനലുകളാണ് തൃശൂരിൽ സാംസ്കാരിക സംഗമം നടത്തുന്നതെന്ന ബൽറാമിെൻറ വിമർശനമാണ് മീരയുടെ പുതിയ പോസ്റ്റിന് ആധാരം. കോൺഗ്രസിെൻറ െഎ.ടി സെല്ലിെൻറ ചുമതലയുള്ള എ.കെ. ആൻണിയുടെ മകൻ അനിൽ ആൻറണിയോട് കമൻറുകൾക്ക് ആവർത്തന വിരസതയുണ്ടെന്നും മിനിമം വായനസുഖത്തിനായി കുറച്ച് പുതിയ വാക്കുകൾ ഫീഡ് ചെയ്ത് വെക്കണമെന്നും മീര നിർദേശിക്കുന്നു.
കൊലപാതകികളെയും അവർക്ക് സംരക്ഷണം നൽകുന്നവരെയും രക്ഷിച്ചെടുക്കാൻ നോക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെ ബൽറാമിെൻറ പ്രതികരണം. അഭിസംബോധനകളിലെ പൊളിറ്റിക്കൽ കറക്റ്റ്നെസല്ല, പൊളിറ്റിക്കൽ മർഡേഴ്സ് ഒരു ആധുനിക സമൂഹത്തിൽ എത്രത്തോളം കറക്റ്റാണ് എന്നത് തന്നെയാണ് തൽക്കാലം പ്രധാനം.
അതുകൊണ്ട് ഞങ്ങൾ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠുരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞുവീഴ്ത്തുന്ന സി.പി.എമ്മിെൻറ ക്രിമിനൽ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തിൽ അന്തർലീനമായ അസഹിഷ്ണുതയെക്കുറിച്ചും ഹിംസാത്മകതയെക്കുറിച്ചുമാണ്.
അതിൽനിന്ന് ചർച്ച വഴിതിരിച്ചുവിടാനുള്ള കെണിയിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നാണ് പോസ്റ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.