അന്ന് എൽ.കെ.ജിയും യു.കെ.ജിയും അംഗൻവാടിയുമൊന്നുമില്ല. നാെട്ടഴുത്തച്ഛന്മാരായിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. അവർ വീട്ടിൽ വരും, പഠിപ്പിക്കും. അതിലൊരാൾ പീടികയിൽ സാധനങ്ങളെടുത്തുകൊടുക്കുന്ന ജോലിക്കാരനായിരുന്നു എന്നു പറഞ്ഞാൽ അതിശയം തോന്നുമോ? അതെ, ആദ്യക്ഷരം ചൊല്ലിത്തന്ന അച്യുതവാര്യർക്ക് പീടികയിൽ പണിയായിരുന്നു. കുറച്ചു ദിവസങ്ങൾ പഠിപ്പിച്ചശേഷം അച്യുതവാര്യർ അദ്ദേഹത്തിെൻറ സ്ഥിരംജോലിക്കു പോയി. തുടർന്നുള്ള ബാല്യകാലപഠനമെല്ലാം ശേഖരത്ത് ഗോപാലൻ നായർ എന്ന ഒരാളിൽനിന്നായിരുന്നു. പക്ഷേ, 51 അക്ഷരം മാത്രം പഠിച്ചിെട്ടന്തു കാര്യം?
വീട്ടിൽ വരുന്ന പത്രവാരികകളായിരുന്നു മറ്റു ഗുരുക്കന്മാർ. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ അങ്ങനെ വായിച്ചു മനസ്സിലാക്കി. വേദപഠനകാലത്ത് ഒരു കൂട്ടുകാരനെ കിട്ടി ^ദിവാകരൻ. ആ ഉണ്ണിക്ക് അവരുടെ വീട്ടിൽ പഠിക്കാനുള്ള സൗകര്യമില്ലാത്തതുകൊണ്ട് ഇല്ലത്തു വന്ന് താമസമാക്കി. കളിക്കാനും കഥപറയാനും ഒരു ചങ്ങാതിയെ കിട്ടി. അടുത്തുള്ള അമ്പലങ്ങളിലൊക്കെ തൊഴാൻ പോകും. അവിെട നമ്പൂരിക്കുേട്ട്യാളുണ്ടാവും. കുളംചാടുക, പന്തുതട്ടുക ഇതൊക്കെതന്നെയായിരുന്നു അക്കാലത്തെ പ്രധാന വിനോദങ്ങൾ.
തേഡ്ഫോമിൽ കുമരനെല്ലൂർ സ്കൂളിൽ ചേർന്നു. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും മഴനനഞ്ഞും കുടചൂടിയും പ്രകൃതിയോട് സല്ലപിച്ചും നടന്നുപോയ ദിനങ്ങൾ! ഇന്നത്തേതുപോലെ കറൻറും ഇൻവെർട്ടറും എമർജൻസി ലാമ്പുമൊന്നുമില്ല. എന്നാൽ, ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്നു പാടിയ ഇൗ മഹാകവി പത്താംതരം വരെ പഠിച്ചു ജയിച്ചത് മണ്ണെണ്ണവിളക്കിെൻറ പ്രകാശത്തിൽ!
ഒാണവും വിഷുവും മറ്റു വിശേഷാൽദിനങ്ങളും കുടുംബക്കാരുടെ വീട്ടിലേക്കുള്ള വിരുന്നുകൾ! അമ്മാത്തേക്കായിരുന്നു അതിലേറെയും. അമ്മാത്ത് എന്നു പറഞ്ഞാൽ അമ്മയുടെ ജന്മഗൃഹം. വളരെ ദൂരെയൊന്നും പോയി ഒഴിവുദിനങ്ങൾ ആഘോഷിക്കാനാവില്ല. കാരണം, 13 വയസ്സുവരെ അടുത്തുള്ള അമ്പലത്തിൽ സ്ഥിരമായി തൊഴാൻ പോകണം. സമയത്തിന് തിരിച്ചെത്തുക പ്രയാസമായതിനാൽ, മിക്ക അവധിക്കാലങ്ങളും കുടുംബത്തിൽതന്നെ. എന്നാൽ, ‘പെല’യൊക്കെ വന്നാൽ ഇത്തിരി സ്വാതന്ത്ര്യമായി.
പെലയെന്നാൽ കുടുംബത്തിൽ ആരെങ്കിലും ജനിച്ചാലും മരിച്ചാലും 10 ദിവസം അശുദ്ധി ബാധിക്കും. ആ ദിവസങ്ങളിലൊക്കെ എങ്ങോെട്ടങ്കിലും പോകാം.അന്നുമുണ്ട് വാട്ടർ തീം പാർക്കുകളും വണ്ടർ വേൾഡുമൊക്കെ.
ഏലംകുളം മനയെന്ന് കേട്ടിട്ടുണ്ടോ? കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രി സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ തറവാട്. ആ ഇല്ലത്തുകാരുമായി അക്കിത്തത്തുകാർക്ക് ബന്ധമുണ്ടായിരുന്നു. ഏലംകുളത്ത് പുഴയുണ്ട്. ഒരര ഫർലോങ് വീതിയുണ്ട് വടക്കേ പുഴക്ക്. ഇ.എം.എസിനെയൊന്നും അക്കാലത്ത് കുളിക്കാനും കൂട്ടുകൂടാനും കിട്ടില്ല കേേട്ടാ. അദ്ദേഹം അന്നുതന്നെ വലിയ ആളായിരുന്നു. മിക്ക ദിവസങ്ങളിലും കോഴിക്കോട്ടുതന്നെ. പക്ഷേ, കുളിക്കാൻ ഏലംകുളത്ത് വേറെ കൂട്ടുകാരുണ്ട്. ഇ.എം.എസിെൻറ മൂന്ന് സഹോദരന്മാർ. അപ്പോൾ പുഴയുണ്ട്, കൂട്ടുകാരുണ്ട്. മാത്രമോ, ഏലംകുളം മനക്കൽ തോണിയുമുണ്ട്. ബാല്യം കൂട്ടുചേർന്ന് പാട്ടുപാടി കളിച്ചുതിമിർക്കാൻ ഇനി ഇതിലേറെ എന്തുവേണം !
അങ്ങനെ, വടക്കേ പുഴയിൽ കൂട്ടുകാർക്കൊപ്പം തോണിയിറക്കും. എല്ലാവരും ചേർന്ന് തോണികളിക്കും. തോണികളിയെന്നു പറഞ്ഞാൽ പുഴയിലൂടെ കുട്ടികളെല്ലാവരും ചേർന്ന് തോണി തുഴഞ്ഞു തുഴഞ്ഞു പോകൽതന്നെ. സാഹസികമായിരുന്നു ആ കളികൾ. പക്ഷേ, പേടിയില്ല. കാരണം, അസ്സലായിട്ടു നീന്താനറിയാം. അമ്പലക്കുളത്തിൽ കുളംചാടി മുങ്ങാംകുഴിയിട്ട് നീരാടിക്കളിച്ച ശീലം ഇത്രയും വലിയ പുഴയിലെ വെള്ളം കണ്ടാൽ അടങ്ങിയിരിക്കുമോ? കൂട്ടുകാർക്കൊപ്പം നീന്തിത്തിമിർക്കും. വടക്കേ പുഴ ഇളക്കിമറിക്കും. അന്ന്, ഇതൊക്കെതന്നെയായിരുന്നു ഞങ്ങളുടെ വാട്ടർ തീം പാർക്ക്... വണ്ടർ വേൾഡ്. അക്കാലത്ത്, അതെല്ലാം പ്രകൃതി നമുക്ക് കനിഞ്ഞുനൽകിയ വരദാനങ്ങൾ! ഞങ്ങൾ കുട്ടികളുടെ സൗഭാഗ്യങ്ങൾ!
ഒരിക്കൽ ചൊവ്വരയിൽ നമ്പൂതിരിമാരിലെ സാമൂഹിക പരിഷ്കർത്താക്കളുടെ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഒരാഴ്ചക്കാലത്തോളം സ്ത്രീകളും കുട്ടികളുമൊക്കെയുണ്ടായിരുന്നു. ഉത്സവപ്രതീതി. അന്ന് ആലുവാപുഴയിലൂടെ വളരെ ദൂരം തോണി തുഴഞ്ഞു കളിച്ചതോർക്കുന്നു.
കുട്ടിക്കാലജീവിതം സുഭിക്ഷമായിരുന്നു. ഗവൺമെൻറിെൻറ കാർഷികബന്ധ ബിൽ വന്നതോടെ ജീവിതത്തിെൻറ ഗതി മാറി. ജന്മിത്വം അവസാനിച്ചു. ദാരിദ്ര്യത്തിെൻറയും വറുതിയുടെയും ദിനങ്ങൾ! എങ്കിലും ആ കാലം സ്വന്തമായി പ്രയത്നിക്കാനും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനുമുള്ള അവസരമൊരുക്കി ആദ്യത്തെ കവിത മാതൃഭൂമിയിൽ അച്ചടിച്ചുവന്നു. അഞ്ചുരൂപയായിരുന്നു പ്രതിഫലം!
അന്നത്തെ ആ അഞ്ചുരൂപയുടെ മൂല്യം ഇക്കാലത്ത് നിർണയിക്കാനാവില്ലെന്ന് 20ാം നൂറ്റാണ്ടിെൻറ ഇതിഹാസമെഴുതിയ മഹാകവി.
വളരെ ബുദ്ധിമുട്ടി വാക്കറിെൻറ സഹായത്തോടെ തന്നെ തേടിയെത്തുന്ന അതിഥികളെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചിരുത്തി, വാർധക്യത്തിെൻറ അവശതകളിലും ഒാർമകൾ പൂത്തുലഞ്ഞുനിൽക്കുന്ന ആ കുട്ടിക്കാലം നമുക്കായി തുറന്നുവെക്കുേമ്പാഴും ഇനിയും ഏലംകുളത്തെ വടക്കേ പുഴയിൽ തോണികളിക്കാൻ, കൂട്ടുകാർക്കൊപ്പം നീന്തിത്തിമിർക്കാൻ മോഹമുണ്ടോ എന്നു ചോദിക്കുേമ്പാൾ ‘ഉവ്വ്’ എന്നു ചൊല്ലി നമ്മെ വിസ്മയിപ്പിക്കുന്നു നവതി കഴിഞ്ഞ കേരളത്തിെൻറ ഇൗ മഹാനായ മഹാകവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.