അരൂര്‍: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തില്‍ ഇത്തവണയും പോളിങ് ബൂത്തില്ല. അഞ്ഞൂറിലെറെ വോട്ടര്‍മാര്‍ കായല്‍ കടന്ന് രണ്ട് കി.മീ. നടന്നുവേണം ബൂത്തിലത്തെി വോട്ട് ചെയ്യാന്‍. ദേശീയപാതക്കരികിലെ ഗവ. എന്‍.എസ് എല്‍.പി സ്കൂളാണ് പോളിങ് സ്റ്റേഷന്‍.
ജില്ലയിലെ ആള്‍പാര്‍പ്പുള്ള കായല്‍ത്തുരുത്തുകളില്‍ പ്രധാന ദ്വീപാണിത്. മുന്നൂറോളം വീടുകളും ആയിരത്തഞ്ഞൂറോളം ജനസഖ്യയുമുള്ള ഇവിടെ അഞ്ഞൂറിലേറെ വോട്ടര്‍മാരുണ്ട്. എഴുപുന്ന പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിന്‍െറ ഭാഗമാണ് തുരുത്ത്. രണ്ട് മുന്നണി സ്ഥാനാര്‍ഥികളും ബി.ജെ.പിയും ഉള്‍പ്പെടെ ആറ് വനിതാസ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ തുരുത്ത് നിവാസികളാണ്. പ്രചാരണത്തിന് വീടുകള്‍ കയറിയിറങ്ങിയവരോട് തുരുത്ത് നിവാസികള്‍ പാലം പൂര്‍ത്തിയാക്കാനുള്ള ആവശ്യം ഉന്നയിച്ചു. പോളിങ് സ്റ്റേഷന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എല്ലാ തെരഞ്ഞെടുപ്പിലും തുരുത്തുകാര്‍ക്ക് ഒരേ ദുരിതംതന്നെയാണ്. 10 രൂപ കടത്തുകൂലി നല്‍കി കായല്‍ കടന്ന് നടന്നു പോയി വോട്ട് ചെയ്യണം. നാലുവര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ പാലം ആരംഭത്തില്‍തന്നെ നിലച്ചു. അടുത്ത തെരഞ്ഞെടുപ്പിനെങ്കിലും പാലത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദ്വീപുവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.