സംയുക്ത ജമാഅത്ത് സൻെററിന് മെട്രോ മുഹമ്മദ് ഹാജിയുടെ പേരുനൽകും കാഞ്ഞങ്ങാട്: രണ്ടുപതിറ്റാണ്ട് കാലത്തിലധികം സ്തുത്യർഹമായ നേതൃത്വം നൽകി കാലയവനികയിൽ മറഞ്ഞ മെട്രോ മുഹമ്മദ് ഹാജിക്ക് സംയുക്ത ജമാഅത്തിൻെറ ആദരം. സൻെററിന് മെട്രോ മുഹമ്മദ് ഹാജി സ്മാരക സംയുക്ത ജമാഅത്ത് സൻെറർ എന്ന് പേരുനൽകാൻ വൈസ് പ്രസിഡൻറ് ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹി യോഗം തീരുമാനിച്ചു. 26ന് ജുമുഅ നമസ്കാരാനന്തരം സംയുക്ത മുസ്‌ലിം ജമാഅത്തിന് കീഴിലുള്ള എല്ലാ പള്ളികളിലും ദിക്റ് ദുആ മജ്ലിസ് സംഘടിപ്പിക്കും. മെട്രോ മുഹമ്മദ് ഹാജി ശക്തമായി പിൻബലമേകി ഒരു ദശാബ്ദം പൂർത്തിയാക്കുന്ന ശിഹാബ് തങ്ങൾ മംഗല്യനിധിയുടെ സഹായം അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ഈ വർഷം 25,000 രൂപ വർധിപ്പിച്ച് 1,25,000 രൂപയായി ഉയർത്തിനൽകും. സംയുക്ത ജമാഅത്ത് പ്രസിഡൻറിൻെറ താൽക്കാലിക ചുമതല വൈസ് പ്രസിഡൻറ് എ. ഹമീദ് ഹാജിക്ക് നൽകി. എം. മൊയ്തു മൗലവി പ്രാർഥന നടത്തി. ബഷീർ വെള്ളിക്കോത്ത്, സി. കുഞ്ഞമ്മദ് ഹാജി പാലക്കി, വി.കെ. അസീസ് മങ്കയം, വൺ ഫോർ അബ്ദുറഹ്മാൻ, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, കെ.യു. ദാവൂദ് ഹാജി, ബഷീർ ആറങ്ങാടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.