കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഭിവൃദ്ധിപ്പെടുത്തുന്ന ചാലിങ്കാല്‍ -വെള്ളിക്കോത്ത് റോഡ് പ്രവൃത്തി ഉടൻ ആരംഭിക്കും. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾക്കായുള്ള ആലോചനയോഗം വേലാശ്വരം ജി.യു.പി സ്കൂളിൽ നടന്നു. ചാലിങ്കാല്‍ ജങ്ഷനില്‍ നിന്ന് തുടങ്ങി വെള്ളിക്കോത്ത് ജങ്ഷനില്‍ അവസാനിക്കുന്ന നാല് കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ദേശീയപാത 66 ലേക്കുള്ള പ്രധാന ബൈപാസ് റോഡായും ഉപയോഗിക്കാം. പുല്ലൂര്‍പെരിയ, അജാനൂര്‍ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ഈ റോഡ്. നാല് കോടി രൂപയാണ് റോഡ് വികസനത്തിനായി കാസർകോട് പാക്കേജിൽ വകയിരുത്തിയിരുന്നത്. 2.95 കോടി രൂപ ബിലോ ടെൻഡറിലാണ് റോഡ് പ്രവൃത്തി കരാറെടുത്തത്. അടുത്തയാഴ്ചയോടെ റോഡ് പ്രവൃത്തി ആരംഭിക്കുമെന്ന് കരാറുകാരൻ യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ശാരദ എസ്. നായർ, പി. ദാമോദരൻ, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.