കലക്​ടറുടെ ഓണ്‍ലൈന്‍ അദാലത്തില്‍ അതിഥിയായി റവന്യൂ മന്ത്രി

കാസർകോട്: കലക്ടർ ഡോ. ഡി. സജിത് ബാബു നടത്തിയ ഹോസ്ദുര്‍ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അതിഥിയായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എത്തി. കലക്ടറേറ്റില്‍ നടക്കുന്ന മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. പ്രളയ ധനസഹായം ലഭിച്ചിട്ടില്ലെന്ന വീട്ടമ്മയുടെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഹോസ്ദുർഗ് താലൂക്കില്‍ ഇത്തരത്തില്‍ 33 പേര്‍ക്ക് പ്രളയ ധനസഹായം ലഭിക്കാന്‍ ബാക്കിയുണ്ടെന്നും, ഇത് ജൂണ്‍ അവസാന വാരത്തോടെ പരിഹരിക്കുന്നമെന്നും മന്ത്രി ഉറപ്പ് നല്‍കി. സാങ്കേതിക തകരാര്‍ മൂലമാണ് പ്രളയ ധനസഹായം ദുരിത ബാധിതരുടെ അക്കൗണ്ടില്‍ എത്താന്‍ വൈകുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കും. ധനസഹായത്തിന് അപേക്ഷിച്ചപ്പോള്‍ മേല്‍വിലാസവും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയപ്പോള്‍ പറ്റിയ പിഴവാകാം ഇതിന് കാരണമെന്ന് മന്ത്രി പറഞ്ഞു. കലക്ടർ നടത്തിയ മൂന്നാമത് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്താണ് ഇത്. 93 പരാതികളാണ് പരിഗണിച്ചത്. 87 പരാതികളില്‍ വകുപ്പ്തലത്തില്‍ തീർപ്പാക്കി. ആറ് പരാതികളിലാണ് കലക്ടര്‍ നേരിട്ട് ഇടപെട്ടത്. സബ്കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. രവികുമാര്‍, ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ്, എന്‍.ഐ.സി ഓഫിസര്‍ കെ. രാജന്‍, അക്ഷയ ജില്ല പ്രോഗ്രാം മാനേജര്‍ എം.എസ്. അജീഷ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു. adhalath prd.JPG കലക്ടർ ഡോ. ഡി. സജിത് ബാബു നടത്തിയ ഹോസ്ദുർഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തില്‍ നിന്ന് സംരംഭ സാധ്യതകള്‍ തുറന്നിട്ട് കൽപ ഗ്രീന്‍ ചാറ്റ് കാസർകോട്: കേന്ദ്ര തോട്ട വിള ഗവേഷണകേന്ദ്രത്തിന് കീഴിലെ അഗ്രി ബിസിനസ് ഇന്‍ക്യുബേഷന്‍ സൻെററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കൽപ ഗ്രീന്‍ ചാറ്റ് വെബ് സീരീസിന് തുടക്കമായി. നാളികേര എണ്ണ ഉല്‍പാദന യൂനിറ്റ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, നീരയുടെയും, ഉരുക്കുവെളിച്ചെണ്ണയുടെയും സാധ്യതകള്‍, കാര്‍ഷിക മേഖലയിലെ ഓർഗാനിക് വിഭവങ്ങളുടെ ഉല്‍പാദനവും വിപണനവും വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. ഇംഗ്ലീഷ്, മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ സംവദിക്കാന്‍ ഓരോ വിഷയത്തിനും പ്രത്യേകം പാനലുകള്‍ തയാറാക്കിയിട്ടുണ്ട്. സി.പി.സി.ആര്‍.ഐ സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ. കെ. മുരളീധരൻെറ നേതൃത്വത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.cpcriagribiz.in. ഫോണ്‍ 8129182004. ...............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.