കാസർകോട്: മുന്നൊരുക്കങ്ങളില്ലാതെ സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത് മൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാഹചര്യമില്ലാതെ ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തോട് സർക്കാർ നീതി പുലർത്തുക, ഓൺലൈൻ ക്ലാസിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. കലക്ടറേറ്റ് കവാടത്തിൽ മാർച്ച് പൊലീസ് തടഞ്ഞു. യോഗം ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് നവനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഇസ്മാഇൗൽ ചിത്താരി, കാർത്തികേയൻ പെരിയ തുടങ്ങിയവർ സംസാരിച്ചു. പടങ്ങൾ ksd ksu1: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് പൊലീസ് തടയുന്നു ksd ksu2: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.യു ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.