കാസർകോട്: ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരില്‍ എത്തുന്ന സമയത്തും പുറപ്പെടുന്ന സമയത്തും കാസര്‍കോട് ജില്ലക്കാർക്കായി പ്രത്യേകം കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം ഒരുക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആവശ്യപ്പെട്ടു. കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. മംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മെമു സർവിസ് ആരംഭിക്കണം, ഡ്രൈവിങ് സ്‌കൂളുകളില്‍ പരിശീലനം പുനരാരംഭിക്കാനുള്ള അനുമതി നല്‍കണം, മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കുമുള്ള യാത്രാപാസ് സംബന്ധിച്ച് വ്യക്തത വരുത്തണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. വിമാനത്താവളങ്ങളില്‍ നിന്ന് ആളുകളുമായി വരുന്ന വാഹനങ്ങള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളിലൂടെ മാത്രമേ ജില്ലയിലേക്ക് പ്രവേശിക്കാവു. ദേശീയ പാതയിലൂടെയല്ലാതെ മറ്റ് വഴികളിലൂടെ കടന്നുവരരുത്. വിദേശത്തുനിന്ന് വരുന്നവര്‍ മുന്‍കൂട്ടി ആ വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെയോ ജാഗ്രതാ സമിതികളേയൊ അറിയിക്കണം. ഇത് ആവശ്യമായ സജ്ജീകരണങ്ങള്‍ തയാറാക്കാന്‍ സഹായകമാകും. ജനപ്രതിനിധികള്‍ക്കും ജില്ല ഭരണകൂടത്തിനുമെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നല്‍കി. Minister meeting prd.jpg കലക്ടറേറ്റില്‍ മന്ത്രി ഇ. ചന്ദ്രശേഖരൻെറ അധ്യക്ഷതയില്‍ ചേർന്ന ജനപ്രതിനിധികളുടെ യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.