യുവാവിൻെറ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി ആദൂർ: കാണാതായ യുവാവിൻെറ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മുളിയാര്‍ കോട്ടൂര്‍ നീര്മൂലയിലെ അപ്പുഡു-ശാരദ ദമ്പതികളുടെ മകന് നാരായണനെയാണ് (32) കഴിഞ്ഞ ദിവസം കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 16ന് രാവിലെയാണ് നാരായണനെ കാണാതായത്. വീട്ടുകാര്‍ നല്കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ നാരായണൻെറ മൃതദേഹം ചെക്കോട്ടുള്ള കുളത്തില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: മോഹനന്, രത്നാവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.