പാലേരിയില്‍ സംഘര്‍ഷം: പൊലീസ് ലാത്തിവീശി

പാലേരി: പഞ്ചായത്ത് വോട്ടെടുപ്പിനോടനുബന്ധിച്ച് പാലേരിയിലും പരിസരങ്ങളിലും സംഘര്‍ഷം. കുന്നശ്ശേരി ഗവ. എല്‍.പി സ്കൂള്‍ നാലാം ബൂത്ത് പരിസരത്ത് ഉച്ചക്ക് ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന വാക്കേറ്റവും കൈയാങ്കളിയും വൈകുന്നേരത്തോടെ ഇരുവിഭാഗവും പാലേരി ടൗണില്‍ സംഗമിച്ചതോടെ സംഘര്‍ഷാവസ്ഥയിലായി. തുടര്‍ന്ന് പൊലീസ് സംഘമത്തെി ലാത്തിവീശി പ്രവര്‍ത്തകരെ തുരത്തുകയായിരുന്നു. അതിനിടെ ഗ്രനേഡും പൊട്ടിച്ച് പ്രദേശത്ത് ഭീതിയുണ്ടാക്കി. കടകളെല്ലാം പൊലീസ് അടപ്പിച്ചു. പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ശക്തമായ പൊലീസ് കാവലുമുണ്ട്.
ചെറിയ കുമ്പളം ജി.എല്‍.പി സ്കൂളില്‍ കള്ളവോട്ട് ചെയ്യാനത്തെിയ യുവാവിനെ തിരിച്ചറിഞ്ഞതോടെ പ്രതി മുങ്ങി. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. അതിനിടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൊടിമരം നശിപ്പിച്ചതില്‍ ചെറിയ കുമ്പളം അങ്ങാടിയില്‍ ചെറിയ സംഘര്‍ഷമുണ്ടായെങ്കിലും നശിപ്പിച്ചവര്‍ തന്നെ കൊടിമരം പുന$സ്ഥാപിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. 
പാലേരി എല്‍.പി സ്കൂളില്‍ ഓപണ്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കം അല്‍പനേരം വാക്തര്‍ക്കമുണ്ടായെങ്കിലും പെട്ടെന്ന് തന്നെ തീര്‍ന്നു. ഇവിടങ്ങളിലൊക്കെ വോട്ട് ശതമാനം കൂടിയതായി മനസ്സിലാക്കുന്നു. വോട്ടിങ് പൊതുവെ ശാന്തമായിരുന്നുവെങ്കിലും അഞ്ചുമണി കഴിഞ്ഞതിനുശേഷമാണ് അവിടവിടെ സംഘര്‍ഷങ്ങളുണ്ടായത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.