മുംബൈ: മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് ഡോ. നരേന്ദ്ര ദാഭോൽകർ, സി.പി.െഎ നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ കൊലപാതകങ്ങൾക്ക് തമ്മിൽ കൃത്യമായ ബന്ധവും കൊലയാളികൾക്ക് പിന്നിൽ ശക്തമായ സംഘടനയുമുണ്ടെന്ന് ബോംെബ ഹൈകോടതി. അന്വേഷണങ്ങളുമായി ബന്ധപ്പെട്ട് സി.ബി.െഎയും സംസ്ഥാന സി.െഎ.ഡിയും നൽകിയ റിപ്പോർട്ടുകൾ പരിശോധിക്കെ ജസ്റ്റിസുമാരായ എസ്.സി. ധർമാധികാരി, വിവ കങ്കൺവാടി എന്നിവരാണ് ഇത് വ്യക്തമാക്കിയത്. ഇരു കൊലപാതകങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നാണ് റിപ്പോർട്ടിൽനിന്ന് മനസ്സിലാകുന്നതെന്നും സാമ്പത്തികമടക്കമുള്ള സഹായങ്ങളുമായി ചില സംഘടനകൾ കൊലയാളികൾക്ക് പിന്നിലുണ്ടെന്നും ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടത്തിയതെന്നും കോടതി പറഞ്ഞു. സാങ്കേതികവിദ്യ വികസിച്ച കാലത്ത് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാൻ കഴിയാത്ത ഏജൻസികളെ കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണത്തിെൻറ രീതി മാറ്റണമെന്നാവശ്യപ്പെട്ട കോടതി എങ്ങനെ അന്വേഷിക്കണെമന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ആധുനിക സാേങ്കതിക വിദ്യ ഉപയോഗിച്ചും മറ്റ് ഏജൻസികളുമായി സഹകരിച്ചും വേണം അന്വേഷിക്കാൻ. ഒളിവിൽ കഴിയുന്നവർക്ക് സമൂഹവുമായി ബന്ധമുണ്ട്. ഇക്കാലത്ത് അധിക നാൾ ഒളിച്ചുകഴിയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.