തീരം ഭീതിയിൽ കൂളിമുട്ടത്ത് രണ്ട് വീടുകൾക്ക് ഭാഗികനാശം കടപ്പുറം പഞ്ചായത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി കൊടുങ്ങല്ലൂർ: കടൽക്ഷോഭം ശക്തിപ്രാപിക്കുന്നതിനിടെ തീരവാസികൾ ആശങ്കയിൽ. മതിലകം കൂളിമുട്ടത്ത് രണ്ട് വീടുകൾ ഭാഗികമായി നശിച്ചു. പൊക്കളായി ബീച്ചിൽ വില്ലാർവട്ടത്ത് ഷൺമുഖൻ, നടുമുറി അജീഷ് എന്നിവരുടെ വീടുകളാണ് തകർന്നത്. ഇരു കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഭാഗികനാശം നേരിടുന്നത്. എടവിലങ്ങ്, പി.വെമ്പല്ലൂർ തീരങ്ങളിലും കടൽക്ഷോഭം തീരമേഖലയിലെ വീടുകൾക്ക് ഭീഷണിയാണ്. എമ്മാട് തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കാണ് രണ്ടുകുടുംബങ്ങളായ ആറുപേരെ മാറ്റിയത്. എടവിലങ്ങ് പഞ്ചായത്തിലെ കാര കടപ്പുറത്തിന് വടക്കുഭാഗം മൂന്ന് വീടുകളിലും വെള്ളം കയറി. മുടിയക്കര സിദ്ദീഖ്, ചള്ളിയിൽ വേണു, കുറുപ്പത്ത് പ്രേമ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്. പി.വെമ്പല്ലൂരിൻെറ വിവിധ ഭാഗങ്ങളിലും കടൽ കയറുകയാണ്. കടൽഭിത്തി ഇല്ലാത്തിടങ്ങളിലാണ് നാശമേറെ. ഇ.ടി. ടൈസൻ എം.എൽ.എ, മതിലകം പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം ബി.ജി. വിഷ്ണു തുടങ്ങിയവരുടെ േനത്വത്തിലുള്ള സംഘം പ്രദേശം സന്ദർശിച്ചു. ഫോട്ടോ tk kodungallur shanmugante veedu കൂളിമുട്ടത്ത് കടൽക്ഷോഭത്തിൽ തകർന്ന വില്ലാർവട്ടത്ത് ഷൺമുഖൻെറ വീട് ചാവക്കാട്: കടൽക്ഷോഭത്തിനൊപ്പം ശക്തമായ കാറ്റുമായതോടെ കടപ്പുറം പഞ്ചായത്തിൽ വിവിധയിടങ്ങളിൽ തിരയടിച്ചുകയറി നിരവധി വീടുകൾ വെള്ളക്കെട്ടിലായി. പഞ്ചായത്തിലെ തൊട്ടാപ്പ്, ആനന്ദവാടി, അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി, മുനക്കക്കടവ്, അഴിമുഖ മേഖലകളിലാണ് കടല്‍ക്ഷോഭം തടയാനിട്ട കടൽഭിത്തിയും ജിയോ ബാഗുകളും മറികടന്ന് തിരകൾ തീരത്തേക്ക് ഇരച്ചുകയറിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് കടൽക്ഷോഭം ശക്തമായതെന്ന് തീരവാസികൾ പറഞ്ഞു. പഞ്ചായത്തിലെ തീരദേശപാതയായ അഹമ്മദ് കുരിക്കൾ റോഡ് തിരയടിച്ച് കയറി മണൽ മൂടിയ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.