സച്ചിയുടെ മരണം നികത്താനാകാത്ത നഷ്ടം -മന്ത്രി ബാലന് തൃശൂർ: മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണ് സച്ചിയുടെ മരണത്തിലൂടെയുണ്ടായതെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്. സിനിമയുടെ കച്ചവട സാധ്യതകളുടെ ചേരുവകള്‍ മനോഹരമായി കൂട്ടിക്കലര്‍ത്തുന്ന തിരക്കഥാകൃത്തെന്ന നിലയില്‍ സച്ചി അറിയപ്പെട്ടിരുന്നു. സംവിധാന രംഗത്ത് കൈവെച്ചപ്പോഴും ഈ വിശേഷണം അർഥവത്താക്കും വിധമുള്ള സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. സാമൂഹത്തിലെ പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടാനും ശ്രദ്ധിച്ചു. അവസാനം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' സിനിമയില്‍ അട്ടപ്പാടിയിലെ ആദിവാസി പ്രശ്നങ്ങള്‍ അടയാളപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. സച്ചിയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.