ഹൈസ്​കൂൾ ക്ലാസുകാർക്ക്​ ഓൺലൈൻ പഠനത്തിന്​ 'ചാണക്യ'

തൃശൂർ: ലോക്ഡൗണും ക്വാറൻറീനും സാമൂഹിക അകലവും പ്രയാസം സൃഷ്ടിക്കുന്ന കുട്ടികളുടെ പഠനം ലളിതമാക്കാൻ 'ചാണക്യ' സഹായിക്കും. ഹൈസ്കൂൾ ക്ലാസുകളിലെ പഠിതാക്കൾക്ക് കേരള സിലബസിലെ മലയാളം, ഇംഗ്ലീഷ് മീഡിയം വിഷയങ്ങൾക്കുള്ള സമ്പൂർണ ഓൺലൈൻ പഠന സഹായിയായ 'സ്റ്റഡി അറ്റ് ചാണക്യ'യിൽ രജിസ്ട്രേഷൻ തുടങ്ങിയതായി പ്രമോട്ടർമാർ അറിയിച്ചു. www.studyatchanakya.com എന്ന ലേണിങ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടെയും ആദ്യ അധ്യായം സൗജന്യമായി പഠിക്കാം. വർഷത്തേക്ക് 2500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകൾ, സോഷ്യൽ സയൻസ്, ഐ.ടി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ഹിന്ദി, സംസ്കൃതം, അറബി ഭാഷകളുടെ മലയാളം പരിഭാഷയുമുണ്ട്. വിഡിയോ, ഓഡിയോ ക്ലാസുകൾ, ആനിമേറ്റഡ് പാഠഭാഗങ്ങൾ, സമഗ്രമായ നോട്ട്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഒരു പാഠഭാഗത്തുനിന്ന് വരാവുന്ന പരമാവധി ചോദ്യങ്ങൾ ഉൾപ്പെട്ട ക്വസ്റ്റിൻ പൂൾ എന്നിവ ആപ്പിലുണ്ട്. മലയാളം പുസ്തകത്തിലെ കവിതയും കഥയും ആലപിക്കുന്നതും വായിക്കുന്നതും കേൾക്കാം. ലൈവ് ക്ലാസ് ഉടൻ തുടങ്ങും. സി.ബി.എസ്.ഇ സിലബസിനായുള്ള ആപ് ഈമാസം അവസാനം പുറത്തിറക്കും. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ് ലഭ്യമാണ്. വൈകാതെ ആപ്പിൾ സ്റ്റോറിലും ലഭിക്കും. വാർത്തസമ്മേളനത്തിൽ ചീഫ് മാർക്കറ്റിങ് ഒാഫിസർ വിനോദ് അനിൽകുമാർ, ഓപറേഷൻസ് ഹെഡ് വിനോദ് പിള്ള, ഐ.ടി പാർട്ണർ അബിൻ ജോസ്, മീഡിയ പാർട്ണർ തുളസീധർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.