തിരൂരങ്ങാടി: ശബ്ദമില്ലാത്ത ലോകത്തുനിന്ന് തിളക്കമാർന്ന വിജയം നേടി സഫ്വാൻ മുഹമ്മദ് എന്ന കോമേഴ്സ് വിദ്യാർഥി. സംസാര, കേൾവിശേഷിയില്ലാത്ത സഫ്വാൻ പ്ലസ് ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ശ്രദ്ധേയനായത്. ഒന്നു മുതൽ 10 വരെ പരപ്പനങ്ങാടി ബധിരവിദ്യാലയത്തിൽ പഠിച്ചിരുന്ന ഈ മിടുക്കൻ പ്ലസ് ടുവിന് വാഴക്കാട് കാരുണ്യഭവൻ ബധിര വിദ്യാലയത്തിലാണ് പഠിച്ചത്.
എസ്.എസ്.എൽ.സി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നന്നമ്പ്ര കുണ്ടൂർ മൂലക്കൽ സ്വദേശി കണിയേരി സൈനുദ്ദീെൻറയും ജമീലയുടെയും മകനായ സഫ്വാൻ ചെസിലും ചിത്രകലയിലും മികവ് തെളിയിച്ചിട്ടുണ്ട്. സഹോദരൻ സൽമാൻ ഫാരിസിനും കേൾവി, സംസാര ശേഷിയില്ല. ഇവർക്ക് രണ്ട് സഹോദരൻമാരും ഇരട്ട സഹോദരിമാരും കൂടിയുണ്ട്. കോഴിക്കോട് വെസ്റ്റ് ഹിൽ പോളിടെക്നിക്കിൽ മെക്കാനിക്കൽ ഡിപ്ലോമ വിദ്യാർഥിയാണ് സൽമാൻ ഫാരിസ്. 1200ൽ 1168 മാർക്കും വാങ്ങി തിളക്കമാർന്ന വിജയം നേടിയ സഫ്വാനെ പി.കെ. അബ്ദുറബ് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.